ഫാസിസം പോലെ മോശമാണ് മാര്‍ക്‌സിസമെന്ന് കെ.എം.ഷാജി
പൂക്കോട്ടൂര്‍ : ഫാസിസം പോലെ മോശമാണ് മാര്‍ക്‌സിസമെന്ന് ലീഗ് നേതാവ് കെ.എം.ഷാജി. രാഹുല്‍ ഗാന്ധി ഭാരദ് ജോഡോ യാത്ര നടത്തിയപ്പോള്‍ സ്വീക രിച്ചത് സ്റ്റാലിന്‍ ആണ്. പിണറായിയെ കര്‍ണാടകയില്‍ സ്വീകരിച്ചത് ബിജെപി മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മലപ്പുറം പൂക്കോട്ടൂര്‍ മുണ്ടിതൊ ടികയില്‍ മുസ്ലീം ലീഗ് ഓഫിസ് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഷാജി. പിണറായി ഭീരുവാണ്, ഇരട്ട ചങ്കും എല്ലാം ശുദ്ധവിടലാണ്'. വെല്ലുവിളിക ള്‍ ഒന്നും നടക്കുന്നില്ല. കേരളം കണ്ടതിലെ ഏറ്റവും മോശപ്പെട്ട ഗവര്‍ണറാണ് ആ രിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ക്കെതിരെ ഇടതു സര്‍ക്കാര്‍ നടത്തുന്നത് നാണം കെട്ട സമരമാണ്. യൂണിവേഴ്സ്റ്റികളിലെ വിസിമാര്‍ ഇടതു സര്‍ക്കാരിന്റെ ഗുണ്ട കളാകുന്നു. ബന്ധുനിയമനം വര്‍ധിക്കുന്നുവെന്നും കെ.എം.ഷാജി പറഞ്ഞു.



Editor CoverStory


Comments (0)