കൊച്ചിയെ ഡങ്കി പിടി മുറുക്കുന്നു, കോർപ്പറേഷൻ ആരോഗ്യരംഗം ആലസ്യത്തിൽ

കൊച്ചിയെ ഡങ്കി പിടി മുറുക്കുന്നു, കോർപ്പറേഷൻ ആരോഗ്യരംഗം ആലസ്യത്തിൽ
കൊച്ചി: എറണാകുളം നഗരവും കൊച്ചിയുൾപ്പെടെയുള്ള പ്രദേശങ്ങൾ ഡങ്കിപ്പനിയുടെ കൈപ്പിടിയിലൊതുങ്ങി കൊണ്ടിരിക്കുമ്പോൾ കോർപ്പറേഷനും ആരോഗ്യ വിഭാഗവും കടുത്ത ഉദാസീനതയിൽ ആലസ്യത്തിലേക്ക്, നിപ്പ യെ ഭയന്നിരിക്കുന്നവരുടെ മേലാണ് ഡങ്കിപ്പനി ആഞ്ഞടിക്കുന്നത്, സ്വകാര്യ ആശുപത്രികൾക്കും ക്ലിനിക്ക് കൾക്കും ചാകര കൊയ്യാൻ അവസരം ഒരുക്കിയിരിക്കുന്നത് കോർപ്പറേഷൻ്റെ ഈ ആലസ്യമാണ് ഒരു വീട്ടിൽ നാലും അഞ്ചും പേർക്കാണ് ഡങ്കിപ്പനി ബാധിച്ചിരിക്കുന്നത് മഴക്കാല ദുരിതത്തോടൊപ്പം ആശുപത്രി വരാന്തകളിൽ രോഗികളുടെ ബാഹുല്യമാണ് സ്ഥിതിഗതികൾ നിയന്ത്രണാതീതമാകുമ്പോൾ അതിൻ്റെ പേരിൽ നാലുചക്രം എങ്ങനെ അടിച്ചു മാറ്റാം എന്ന ചിന്താ ദീപ്തസ്വപ്ന സുഷുപ്തിയിലാണ് അധികാരികൾ സർക്കാർ ഉദ്യോഗസ്ഥർക്ക് റീ ഇമ്പേഴ് മെൻറും, രാഷ്ട്രീയ ഭരണ കോമരങ്ങൾക്ക് കൈക്കൂലി പണവും കട്ടുമുടിച്ച പണവും അവശ്യം പോലെയുള്ളതുകൊണ്ട് നക്ഷത്ര സമാനമായ ആശുപത്രി ചികിത്സകൾ അവർക്ക് സാധ്യമാകും പാവപ്പെട്ട നികുതി ദായകരായ സാധാരണക്കാരാണ് ഡങ്കിയിലും നിപ്പയിലും സാമ്പത്തികമായും, ശാരീരിരികമായും സാമൂഹ്യ മായും അധോഗതിയിലാകുന്നത്, കോർപ്പറേഷൻ സ്റ്റാൻഡിംഗ്‌ കൗൺസിലർമാരും നഗര ആരോഗ്യ വിഭാഗവും കൗൺസിലർമാരും ഉറക്കം അഭിനയിക്കാതെ ഉണരാനാണ് ജനങ്ങളുടെ പ്രാർത്ഥന,