ദേ വരുന്നു അടുത്ത ആറ്റം ബോംബ് പീ.പീ.പി (പരിവാർ പഹചാൻ പത്ര)...... ഈ മോഡിയെ കൊണ്ട് തോറ്റു
പാത്തു : ഇക്കാ ഷഹീൻബാഗും, കോവിഡും , ലഡാക്കും ,താലിബാനും ഒക്കെയായി കേന്ദ്ര സർക്കാരിന്റെ ഗ്യാസ് പോയെന്ന് തോന്നുന്നു.
ന്താ പാത്തൂ ?
പാത്തു : ഇക്കാ, കണ്ടില്ലേ സർക്കാർ ഞമ്മളെ പേടിച്ച് രാജ്യത്ത് NRC നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കുന്നു. JNU സമരത്തിന്റെയും പിണറായി സകാവിന്റെയും മുസ്‌ലിം ലീഗിന്റെയും അമീർഖാന്റെയും ഷാരൂഖാന്റെയും ഒക്കെ പ്രസ്താവനകളുടെ ഫലമാണ് ഇത്.
പാത്തൂ.. NRC വെറും സാമ്പിൾ വെടിക്കെട്ട് ആയിരുന്നു. അതിലും ചിമിട്ടൻ സാധനമാണ് ഇനി വരാൻ പോകുന്നത്. NRC യുടെ വലിയ ഉപ്പൂപ്പ... P P P.
പാത്തു : പീപ്പിയോ ? എന്താണ് ഇക്കാ ഈ പീപ്പി ?
പീപ്പിയും ബാൻഡും അവിടെ നിൽക്കട്ടെ. ഈ NRC എന്താണെന്ന് അറിയാമോ പാത്തൂ ?
പാത്തു : ങ്‌ഹും.
137 കോടിയോളം ജനസംഖ്യയുള്ള ഈ രാജ്യത്ത് സ്വന്തം പൗരന്മാരെ തിരിച്ചറിയുക എന്നത് വളരെ ശ്രമകരമായ കാര്യമാണ്. രാജ്യ സുരക്ഷക്കും അർഹതപ്പെട്ട പൗരന്മാർക്ക് സർക്കാർ ആനുകൂല്യങ്ങൾ നൽകുന്നതിലും ഇത് വലിയ ഒരു വെല്ലുവിളിയാണ്. ഇതിനെ മറികടക്കാൻ ആണ് ദേശീയ പൗരത്വ രജിസ്റ്റർ (NRC) എന്ന ആശയം വന്നത്. ഇതിന്റെ ഭാഗമായി ആദ്യം ഒരു ജനസംഖ്യാ രജിസ്റ്റർ (NPR) ഉണ്ടാക്കും. NPR ൽ ഉള്ളവരെ തിരിച്ചറിഞ് പൗരന്മാരായി NRC ഉൾപ്പെടുത്തും. ഇതുവഴി ഇന്ത്യൻ പൗരത്വം തെളിയിക്കാൻ കഴിയാത്തവരെ തിരികെ അവരുടെ നാടുകളിലേക്ക് അയക്കുക. സർക്കാർ ആനുകൂല്യങ്ങൾ അവർ തട്ടിയെടുക്കുന്നത് ഒഴിവാക്കുക എന്നിവയായിരുന്നു NRC യുടെ ലക്‌ഷ്യം. രാജ്യത്ത് NRC നടപ്പാക്കിയിരിക്കുമെന്ന് CAA ബില്ല് പാസാക്കിയ വേളയിൽ അമിത്‌ഷാ പാർലമെന്റിൽ പറഞ്ഞിരുന്നല്ലോ?
പാത്തു : പിന്നെ എന്താണ് സർക്കാർ ഇതിൽ നിന്നും പിന്നോട്ട് പോയത് ?
CAA തുടർന്നുണ്ടായ കലാപങ്ങൾ ശരിക്കും NRC യുടെ ഭയത്തിൽ നിന്ന് ഉണ്ടായതാണ്. പക്ഷേ അത് പുറത്ത് പറയാതെ CAA കാരണം ചില സമുദായക്കാർക്ക് പൗരത്വം നഷ്ടപ്പെടും എന്നു പറഞ്ഞ് കോൺഗ്രസ്സ് അവരെ ഇളക്കിവിട്ട് കലാപം നടത്തിക്കുക ആയിരുന്നു.
നോട്ടു നിരോധനം കാരണം ബോംബ് നിർമ്മിക്കാൻ പൈസ ഇല്ലാത്തതിനാൽ അല്പസ്വല്പം കല്ലേറും ബിരിയാണി വിളമ്പുമായി കലാപം അരങ്ങേറി. ഉള്ള പൈസ മുഴുവൻ തീർന്നപ്പോൾ കൊറോണയുടെ പേരും പറഞ്ഞ് കലാപം അവസാനിപ്പിച്ചു.
പാത്തു : എന്നിട്ട് ?
കലാപങ്ങൾ നടക്കുമ്പോൾ സർക്കാർ NRC നടപ്പിലാക്കാനുള്ള വഴികൾ ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു. കേന്ദ്ര ഗതാഗത വകുപ്പ് തന്ത്രപരമായ ചില നീക്കങ്ങൾ നടത്തി. മോട്ടോർ വാഹന നിയമങ്ങൾ പരിഷ്കരിച്ചു. സംസ്ഥാനങ്ങളിലുള്ള എല്ലാ വാഹങ്ങളുടെയും ലൈസെൻസുകളുടെയും വിവരങ്ങൾ നാഷണൽ പോർട്ടലിൽ ലിങ്ക് ചെയ്യിപ്പിച്ചു.
അടുത്ത സ്റ്റെപ്പായിരുന്നു ഫാസ്റ്റ് ടാഗ്. ഫാസ്റ്റ് ടാഗ് നിബന്ധമാക്കിയതോടെ രാജ്യത്തിനുള്ളിൽ ആരുടെ വാഹനം എവിടെയൊക്കെ പോകുന്നു എന്ന് കേന്ദ്ര സർക്കാരിന് നിഷ്പ്രയാസം മനസ്സിലാക്കാൻ കഴിയുന്നു.
ധനകാര്യ വകുപ്പ് വലിയ തുകക്കുള്ള ക്രയവിക്രയങ്ങൾ എല്ലാം ഡിജിറ്റൽ ആക്കിയതിനാൽ ആര് എപ്പോൾ എവിടെനിന്ന് ക്രയവിക്രയങ്ങൾ ചെയ്യുന്നു എന്നെല്ലാം അറിയാൻ കഴിയുന്നു.
ഭക്ഷ്യ മന്ത്രാലയം ONORC (ഒരു രാജ്യം ഒരു റേഷൻ കാർഡ്)നടപ്പിലാക്കി.
ഇങ്ങനെയുള്ള അനേകം നിയമങ്ങൾ കേന്ദ്രം നടപ്പിൽ വരുത്തി, ഇതിൽ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ NRC നടപ്പിലായിക്കൊണ്ടിരിക്കുകയാണ്.
ഇതെല്ലാം ഡിജിറ്റലി ലിങ്ക് ചെയ്തു കൊണ്ടിരിക്കുകയാണ്.
റേഷൻ കാർഡ്, ആധാർ, പാൻ കാർഡ്, ലൈസൻസ്, RC ബുക്, ബാങ്ക് അക്കൗണ്ട്, ഫാസ്റ്റ് ടാഗ് എന്ന് വേണ്ട സകല സംഗതികളും പരസ്പരം ലിങ്ക് ആണ്. ഇതെല്ലാം കേന്ദ്രത്തിന് നാഷണൽ ഡാറ്റ ബേസിൽ ലഭ്യവുമാണ്.
പാത്തു : എന്നിട്ടാണോ കേന്ദ്രം പറയുന്നത് ഇപ്പോൾ NRC നടപ്പിലാക്കാൻ ഉദ്ദേശമില്ലെന്ന് ?
അതല്ലേ പാത്തൂ കേന്ദ്രത്തിന്റെ കളി. ഇനി ഞമ്മള് പീപ്പിയെപ്പറ്റി പറയാം. PPP എന്ന് പറഞ്ഞാൽ "പരിവാർ പഹചാൻ പത്ര" അതായത് അതായത് കുടുംബത്തിന്റെ തിരിച്ചറിയൽ കാർഡ് .
പാത്തു : കുടുംബത്തിന് തിരിച്ചറിയൽ കാർഡോ ? എന്തിന് ?
NRC യുടെ മുഖ്യപ്രശനം അതിന് വ്യക്തികളെ മാത്രമേ തിരിച്ചറിയാൻ കഴിയൂ.
പാത്തു : അതുകൊണ്ട് എന്താ പ്രശനം ?
പ്രശ്നമുണ്ട് പാത്തൂ. ഉദാഹരണമായി ഒരു കുടുംബത്തിന് ഒരു ഗ്യാസ് സിലിണ്ടറിന് കണക്ഷന് സബ്‌സീഡി ലഭിക്കും എന്ന് വിചാരിക്കുക. ഏതെങ്കിലും കൃത്രിമ രേഖ ചമച്ച് ആ കുടുംബത്തിലെ മറ്റൊരു അംഗം കൂടി ഒരു കണക്ഷൻ എടുത്താൽ അതിനും സബ്സീഡി കിട്ടുമല്ലോ?
പാത്തു : നമ്മുടെ നാട്ടിൽ ആരും ഇങ്ങനെ ചെയ്യാറില്ലല്ലോ?
ഇല്ലായിരിക്കാം. പക്ഷേ നുഴഞ്ഞു കയറ്റക്കാർക്ക് നമ്മുടെ ചില ആളുകൾ ഇതുപോലുള്ള സഹായങ്ങൾ ചെയ്‌തു കൊടുക്കാറുണ്ട്. നമ്മുടെ നികുതിയിൽ നുഴഞ്ഞു കയറ്റക്കാർ സർക്കാർ ആനുകൂല്യങ്ങൾ അനുഭവിക്കുന്നു. ഇത് ഒരു ഉദാഹരണം മാത്രം.
പാത്തു : അപ്പോൾ PPP കൊണ്ട് സർക്കാർ എന്താണ് ഉദ്ദേശിക്കുന്നത് ?
ആധാറിൽ ഒരു വ്യക്തിയെ ഒരു യൂണിറ്റായി പരിഗണിക്കുമ്പോൾ PPP ൽ ഒരു കുടുംബത്തെ ഒരു യൂണിറ്റായി പരിഗണിക്കും.
പാത്തു : എന്നു വെച്ചാൽ..?
അതായത് ആധാർ പോലെ ഓരോ കുടുംബത്തിനും വിശേഷമായി ഒരു 8 അക്ക നമ്പർ നൽകും. അതാണ് ആ കുടുംബത്തിന്റെ PPP നമ്പർ.
പിന്നീട് കുടുംബത്തിലെ ഓരോ അംഗത്തിന്റെയും ആധാർ നമ്പർ PPP നമ്പറുമായി ബന്ധിപ്പിക്കും. ഇപ്രകാരം ചെയ്യുന്നതിലൂടെ ഒരു ആധാർ നമ്പറിൽനിന്ന് ആ വ്യക്തി ഏത് കുടുംബത്തിലെ ആണെന്നും PPP നമ്പറിൽനിന്ന് ആ കുടുംബത്തിൽ അംഗങ്ങൾ ആയി ആരൊക്കെയുണ്ടെന്നും സർക്കാരിന് മനസിലാക്കാൻ കഴിയും. ഗൃഹനാഥന്റെ പേര്, കുടുംബത്തിന്റെ വരുമാനം, കുടുംബത്തിന്റെ ആസ്തി അങ്ങനെ പലതും PPP യിൽ ഉണ്ടാകും. ഇതിലൂടെ ഒരു കുടുംബത്തിലെ പല വ്യക്തികൾ സർക്കാർ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നത് തടയാൻ കഴിയും.
പാത്തു : ഇതൊക്കെ നടക്കുമോ ഇക്കാ ?
നടക്കും പാത്തൂ.നടന്നുകൊണ്ടിരിക്കുന്നു. ഇതിൻറെ പൈലറ്റ് പ്രൊജക്റ്റ് ഇപ്പോൾ ഹരിയാന സർക്കാർ നടപ്പിലാക്കി ക്കൊണ്ടിരിക്കുകയാണ്. ഇതുവരെ ഏകദേശം 64 ലക്ഷം കുടുംബങ്ങളെ PPP യിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. കൂടാതെ ഇതിനെ സംബന്ധിക്കുന്ന ചില നിയമങ്ങളും സർക്കാർ പാസ്സാക്കിക്കഴിഞ്ഞു. തെലങ്കാന, കർണാടക, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളും PPP നടപ്പാക്കാനുള്ള തയ്യാറെടുപ്പിൽ ആണ്.
പാത്തു : PPP യിൽ എല്ലാ കുടുംബങ്ങളും നിർബന്ധമായി രജിസ്റ്റർ ചെയ്യണോ ഇക്കാ ?
ഒരു നിർബന്ധവും ഇല്ല പാത്തൂ. പക്ഷേ സംവരണം പോലുള്ള എല്ലാവിധ സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്നതിനായി PPP നിർബന്ധമാണ്. ഹരിയാനയിൽ എല്ലാ സർക്കാർ ജീവനക്കാർക്കും ഇത് നിർബന്ധമാക്കിയിട്ടുണ്ട്. അല്ലാത്തപക്ഷം ശമ്പളവും അലവൻസുകളും മറ്റും ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകും.
പാത്തു : സർക്കാർ ആനുകൂല്യങ്ങൾ ഒന്നും മാണ്ടെങ്കിലോ?
മാണ്ടെങ്കി മാണ്ട ...പക്ഷേ പിന്നീട് അങ്ങോട്ട് ലൈസൻസ്, പാസ്പോർട്ട്, ബർത്ത് / ഡെത്ത് സർട്ടിഫിക്കറ്റ് എന്നു വേണ്ട സർക്കാരുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും PPP നിർബന്ധമാകും.
പാത്തു : അപ്പൊ രക്ഷയില്ല അല്ലേ ?
ഇല്ല പാത്തൂ രക്ഷയില്ല. ഭാവിയിൽ ഏതെങ്കിലും രീതിയിൽ സർക്കാരുമായി
ബന്ധപ്പെടണമെങ്കിൽ ഈ PPP വേണം.
അപ്പോൾ സ്വയമായി ഇതിൽ രജിസ്റ്റർ ചെയ്യാൻ പൗരന്മാർ നിർബന്ധിതരാകും.
അങ്ങനെ എല്ലാ കുടുംബങ്ങളും രജിസ്റ്റർ ആയാൽ പിന്നെ ഓട്ടോമാറ്റിക്ക് ആയി NRC നടപ്പിലായില്ലേ? അപ്പൊ രേഖ കാണിക്കില്ലെന്ന് പറഞ്ഞ ഞമ്മൾ വോളണ്ടിയർ ആയി ഉള്ള രേഖ ഒക്കെ കാണിച്ചോളും ഇല്ലേ ഇക്കാ ?
പാത്തു : ഇതുകൊണ്ട് നമുക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടോ ഇക്കാ?
അതെ പാത്തൂ...എങ്കിലും ഇതുകൊണ്ട് വലിയ പ്രയോജനവും ഉണ്ട്. സർക്കാരുമായി ബന്ധപ്പെട്ട ഒരു സേവനങ്ങൾക്കും ആവശ്യമില്ലാതെ ഓഫിസുകൾ കയറി ഇറങ്ങേണ്ട. വിശേഷിച്ചും സാമൂഹിക സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക്. കൂടാതെ വിവാഹ, ജനന, മരണ സർട്ടിഫിക്കറ്റുകൾ, പിന്തുടർച്ച അവകാശ സർട്ടിഫിക്കറ്റുകൾ ഇവയെല്ലാം PPP വഴി സ്വയം ഡൗൺലോഡ് ചെയ്ത് എടുക്കാൻ കഴിയും.ചുരുക്കിപ്പറഞ്ഞാൽ ഭാവിയിൽ PPP ഇല്ലാത്ത കുടുംബം ഉണ്ടാവില്ല. അതോടു കൂടി PPP ഇല്ലാത്ത ആളുകളെ വളരെ വേഗം കണ്ടെത്താനും ഇന്ത്യയിൽനിന്ന് പുറത്താക്കാനും പറ്റും.
പാത്തു : അപ്പൊ ഇക്കാ,..... ഈ.... PPP ......വെറും പീപ്പിയല്ല ...ബാൻഡ് മേളത്തോടു കൂടിയ പീപ്പിയാണ് അല്ലേ ?
അതേ പാത്തൂ...പാകിസ്ഥാൻ, ബംഗ്ളാദേശി രോഹിംഗ്യപോലുള്ള നുഴഞ്ഞ് കയറ്റക്കാരുടെ മണ്ടക്ക് പീപ്പിയോടെയുള്ള ബാൻഡ് മേളം
Comments (0)