ഡിവൈഎഫ്‌ഐ. പ്രാദേശിക നേതാവിന്റെ വീട്ടില്‍ നിന്നും നാലുകിലോഗ്രാം കഞ്ചാവ് പിടികൂടി
കാസര്‍കോട് : ഡിവൈഎഫ്‌ഐ. പ്രാദേശിക നേതാവിന്റെ വീട്ടില്‍ നിന്നും നാലുകിലോഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. വീടിന്റെ അടുക്കളഭാഗത്ത് സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്. കാസര്‍കോട് ഡിവൈ.എസ്‌പി. പി.സദാനന്ദന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
സംഭവത്തില്‍ ഡിവൈഎഫ്‌ഐ. പ്രാദേശിക നേതാവും ഉപ്പള സോങ്കാല്‍ പ്രതാപ് നഗറില്‍ താമസിക്കുന്ന ഡിവൈഎഫ്‌ഐ മംഗല്‍പാടി വില്ലേജ് സെക്രട്ടറി റഫീഖി(34)ന്റെ പേരില്‍ പോലീസ് കേസെടുത്തു. പ്രതി ഒളിവിലാണെന്നും തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പോലീസ് അറിയിച്ചു. പോലീസ് എത്തുന്നതിന് തൊട്ടുമുമ്പ് റഫീഖ് വീട്ടില്‍നിന്ന് പുറത്ത് പോയതായി വീട്ടുകാര്‍ പറഞ്ഞു.
Comments (0)