കൊച്ചി: കേരളം അടുത്തിടെ കണ്ട വിവിധ സാമ്പത്തിക തട്ടിപ്പുകൾ കണ്ടും കേട്ടും മലയാളികൾക്ക് മതിവരാതെ മക്കളെ കെട്ടിക്കാനും വീട് പണിയാനും പെൻഷൻ തുക സ്വരൂ കുട്ടി വച്ചതും, വമ്പൻമാരുടെ കള്ളപ്പണമടക്കവും ചുരുട്ടി കെട്ടി വിദേശത്തേക്ക് കൊണ്ട് പോയി സുഖിച്ചു ജീവിക്കാൻ തുടങ്ങുന്നവരുടെ ശ്രേണിയിലേക്ക് പാല കേന്ദ്രമായി 2700 കോടിയോളം രൂപ സമാഹരിച്ച് ക്യാനഡയിലേക്ക് മുങ്ങാൻ കാത്തിരിക്കുന്നത് അറിയാതെ നിക്ഷേപകരെ സ്വപ്ന ലോകത്ത് എത്തിച്ചു കൊണ്ട് വീണ്ടും 1500 കോടി സമാഹരിച്ച് വീണ്ടും കബളിപ്പിക്കൽ തുടരുന്നത് ഇവിടുത്തെ നിയമ സംവിധാനങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ്, ദി സെൻട്രൽ ഫിനാൻഷ്യൽ ക്രെഡിറ്റ് ആൻ്റ് ഇൻവെസ്റ്റ്മെൻ്റ് കോ ഓപ്പറേറ്റീവ് ഇന്ത്യാ എന്ന ഓമനപ്പേരിലാണ് ഈ ശ്രേണിയിലുള്ളവർ തട്ടിപ്പിന് കളമൊരുക്കുന്നത്,ഏകദേശം 2700 കോടിയോളം രൂപ സമാഹരിച്ചത് പോരാഞ്ഞ് വീണ്ടും വീണ്ടും ഞങ്ങളെ പറ്റിക്കു എന്ന് പറഞ്ഞ് മുന്നോട്ട് വരുന്ന മലയാളികളെ സമാധാനിപ്പിക്കാൻ വീണ്ടുമൊരു 1500 കോടിയോളം രൂപ കൈക്കലാക്കി ക്യാനഡയിലേക്ക് മുങ്ങാൻ തയ്യാറായിരിക്കുകയാണ് ഈ കറക്കു കമ്പനിക്കാർ, കോട്ടയം ജില്ലയിലെ പാലാകുരിശുപള്ളി ജം ഗഷനിൽ മരിയൻ കോപ്ലക്സിലാണ് ഈ തട്ടിപ്പിൻ്റെ ആസ്ഥാന സിരാകേന്ദ്രം, കേന്ദ്ര ഏജൻസികൾ ഈയിടെ പുറത്ത് വിട്ട തട്ടിപ്പ് കമ്പനികളുടെ ലിസ്റ്റിൽ ഈ സ്ഥാപനത്തിൻ്റെ പേരും പുറത്ത് വന്നിട്ടും വീണ്ടും വീണ്ടും നിക്ഷേപങ്ങൾ കുന്നുകൂടുകയാണ് കേന്ദ്ര സർക്കാരിൻ്റെ സഹകരണ വകുപ്പിൻ്റെ 2002 ലെ സൊസൈറ്റി ആക്റ്റ് അനുസരിച്ച് പ്രവർത്തിക്കേണ്ട ഇത്തരം നിരവധി സ്ഥാപനങ്ങൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും വളരെയെറെ കള്ളനാണയങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്.
Comments (0)