അനുമോദന പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
തൃശൂർ:റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പുറനാട്ടുകര ഗ്രാമീണ വായനശാലയിൽ നടന്ന സമ്മേളനത്തിൽ വെച്ച് കോഴിക്കോട് സർവ്വകലാശാലയിൽനിന്നും കോമേഴ്സിൽ ഡോക്ട്ടറേറ്റ് നേടിയ കുമാരി ES ശ്രീദേവിയേയും കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി MSc. ബയോകെമിസ്ട്രി നാലാം സെമസ്റ്റർ പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ സംഗീത് ശാന്തയേയും അനുമോദന പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
വായനശാല പ്രസിഡണ്ട് മധു കാര്യാട്ട് ആദ്ധ്യക്ഷ്യം വഹിച്ച സമ്മേളനത്തിൽ അധ്യാപകനും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ശശി കളരിയൽ മുഖ്യാതിഥി ആയിരുന്നു. അടാട്ട് ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ ബിജീഷ് ഭാസ്കരൻ, 13 -ാം വാർഡ് മെമ്പർ വി.ജി. ഹരീഷ്, വായനശാല പ്രവർത്തക സമിതി അംഗം പി. ബാലചന്ദ്രൻ, . ലീല എസ്. മേനോൻ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
വായനശാല 2023 ഒക്ടോബർ മാസത്തിൽ 15 വയസ്സിനു താഴെയുള്ള കുട്ടികൾക്കായി നടത്തിയ ചെസ്സ് ടൂർണമെന്റിൽ വിജയിച്ച ശ്രീഹരി സുരേഷ്, രണ്ടാം സ്ഥാനം നേടിയ ധ്യാൻ വിശാഖ് എന്നിവർക്കും ബാലവേദി കുട്ടികൾക്കായി നടത്തിയ കലാമത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്കുമുള്ള സമ്മാനങ്ങൾ തദവസരത്തിൽ വിതരണം ചെയ്തു.
അനുമോദനാശംസകൾക്കു നന്ദി രേഖപ്പെടുത്തിക്കൊണ്ട് ശ്രീദേവിയും സംഗീതും അതുല്യയും സംസാരിച്ചു.
യോഗത്തിന് വായനശാല സെക്രട്ടറി . സി. നരേന്ദ്രൻ സ്വാഗതവും പ്രവർത്തക സമിതി അംഗം അഖിൽ കൃഷ്ണ നന്ദിയും പറഞ്ഞു.
Comments (0)