പാവങ്ങങ്ങളുടെ വാനമ്പാടിയായി പ്രിയാ സുമേഷ്
കൊച്ചി: ആലംബരും ചികിത്സക്ക് പണമില്ലാതെ കഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് അമ്മയായി സ്‌നേഹത്തിന്റെ കാരുണ്യത്തിന്റെ മൂര്‍ത്തിമഭാവമായി പരിലസിക്കുകയാണ് പ്രിയ. സ്വന്തം തലച്ചോറിനെ ബാധിച്ച ഗുരുതരമായ അസുഖത്തെ തെല്ലും ഗൗനിക്കാതെയാണ് സമൂഹത്തിലെ പാവപ്പെട്ട കുട്ടികളുടെ ചികിത്സാ ചിലവിനു വേണ്ടി പണം സ്വരൂപിക്കാന്‍ പ്രിയ തെരുവില്‍ പാടുന്നു. എറണാകുളം എളമക്കരയിലെ വാടകവീട്ടില്‍ താമസിക്കുമ്പോഴും സ്വന്തമായുള്ള എല്ലാ കാര്യങ്ങളും മാറ്റിവെയ്ച്ച് സമൂഹത്തിലെ ചികിത്സക്ക് പണമില്ലാതെ വിഷമിക്കുന്ന കുട്ടികളുടെ കണ്ണീര്‍ ഒപ്പാന്‍ ശ്രമിക്കുകയാണ് പ്രിയ. നിരവധി പുരസ്‌കാരങ്ങള്‍ പ്രിയയെ തേടി എത്തിയിട്ടുണ്ട്. പത്മശ്രീ മോഹന്‍ലാല്‍ കഴിഞ്ഞ മാസം ദുബായില്‍ വച്ച് നടന്ന ഏഷ്യാനൈറ്റ് വിസ്മയസന്ധ്യയില്‍ പ്രിയയ്ക്ക് പുരസ്‌കാരം നല്‍കിയിരുന്നു. വിദ്യാരംഗം കലാസാഹിത്യ വേദി തൃശ്ശൂര്‍ ജില്ലാ കമ്മറ്റി പ്രിയയെ ആദരിച്ചു.
Comments (0)