പ്രദീപിന്റെ ദുരൂഹ മരണം ഓൺലൈൻ എഡിറ്റേഴ്സ് ഗില്‍ഡ് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ചു.

പ്രദീപിന്റെ ദുരൂഹ മരണം ഓൺലൈൻ എഡിറ്റേഴ്സ് ഗില്‍ഡ്  കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ചു.

കേരളത്തിലെ അറിയപ്പെടുന്ന മാധ്യമപ്രവർത്തകനും സമൂഹത്തിലെ അഴിമതിക്കെതിരെ നിരന്തരം ശബ്ദമുയർത്തി കൊണ്ടിരുന്നതുമായ  പ്രദീപ് എന്ന മാധ്യമ പ്രവർത്തകനെ പട്ടാപ്പകൽ നടുറോട്ടിൽ ദാരുണ മരണത്തിന് ഇടയാക്കിയ സംഭവത്തിന്റെ ഗൂഢാലോചനകളും  യഥാർത്ഥ പ്രതികളെയും നിയമത്തിൻറെ മുൻപിൽ കൊണ്ടുവന്ന് തക്കതായ ശിക്ഷ വാങ്ങി കൊടുക്കുവാൻ കേന്ദ്ര ഏജൻസികൾ തന്നെ മുന്നിട്ടിറങ്ങിയാലെ സാധിക്കുവെന്നും  നിലവിൽ അവശേഷിക്കുന്ന തെളിവുകൾ നശിപ്പിക്കപ്പെടുന്നതിന് മുൻപ് തന്നെ കേന്ദ്ര ആഭ്യന്തരവകുപ്പിൻറ കീഴിലുള്ള സ്വതന്ത്ര ഏജൻസികൾ അന്വേഷണം ഏറ്റെടുക്കണമെന്ന് ഓൺലൈൻ മീഡിയ എഡിറ്റേഴ്സ് ഗിൽഡ് ഉന്നത അധികാര  സമിതി ആവശ്യപ്പെട്ടു.

യോഗത്തിൽ പ്രകാശ് ഇഞ്ചത്താനം- പ്രസിഡന്റ്,രവീന്ദ്രൻ കവർസ്റ്റോറി- ജനറൽ സെക്രട്ടറി, തങ്കച്ചൻ പാലാ -ട്രഷർ എന്നിവർ ആവശ്യപ്പെട്ട നിവേദനമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ. അമിത്ഷായ്ക്ക്  നൽകിയത്.