ഇടുക്കിയിൽ ഡീനിന്‍റെ വെട്ട് താമരക്ക് വിജയം

ഇടുക്കിയിൽ ഡീനിന്‍റെ വെട്ട് താമരക്ക് വിജയം

തൊടുപുഴ: കെ.പി.സി.സി ഔദ്യോഗികമായി അംഗീകരിച്ച മഹിളാ കോൺഗ്രസ് നേതാവ് നിഷാ സോമന്‍റെ വാർഡ് തല സീറ്റ് ഡീൻ കുര്യാക്കോസിന്‍റെ താൽപര്യപൂർവം പിൻവലിക്കേണ്ടി വന്നപ്പോൾ ജനം പ്രതിഷേധ സൂചകമായി ബി.ജെ.പി സ്ഥാനാർത്ഥിയെ  വിജയിപ്പിച്ചു .തൊടുപുഴ ന്യൂമാൻ കോളേജ് വാർഡിൽ 100% വിജയം ഉറപ്പുണ്ടായിരുന്ന കോൺഗ്രസിന്റെ തീപ്പൊരി പ്രസംഗികയും പൊതു സമ്മതയുമായ  നിഷാ സോമനെ സ്ഥാനാർത്ഥിയായി കാണാൻ രാഷ്ട്രീയത്തിനപ്പുറമുള്ള ജനങ്ങൾ ആഗ്രഹിച്ചിരുന്നു. തെരഞ്ഞെടുപ്പിന്  മുൻപ് തന്നെ അത് കോൺഗ്രസിന്റെ ഉറച്ച സീറ്റാക്കി  എടുക്കാൻ നിഷാ സോമന് കഴിഞ്ഞിരുന്നു. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എന്നതിലുപരി മികച്ച പൊതു പ്രവർത്തകിയായ നിഷാ സോമന് സീറ്റ് നിഷേധിക്കുക മാത്രമല്ല പ്രഥമ റൗണ്ട് പ്രചരണം പൂർത്തിയാക്കിയതിനുശേഷം ഡീൻ കുര്യാക്കോസിന് വ്യക്തിപരമായ താല്പര്യമുള്ള സ്ഥാനാർത്ഥിയെ നൂലിൽ കെട്ടി ഇറക്കിയതിന് പാർട്ടിയുടെ ഉറച്ച സീറ്റ് തന്നെ നഷ്ടപ്പെടുത്തേണ്ടിവന്നതിൽ പാർട്ടിയിൽ വരും നാളുകളിൽ വിമർശനങ്ങൾക്ക് ജില്ലാ നേതൃത്വം മറുപടി പറയേണ്ടിവരും.  ഡീൻ കുര്യാക്കോസിന്റെ  സീറ്റ് കച്ചവടം ഇടുക്കിയിലെ എൽ.ഡി.എഫിന് കൂടുതൽ മുന്നേറ്റവും ബിജെപിക്ക് അക്കൗണ്ട് തുറക്കാനും സഹായിച്ചുവെന്നുള്ള കാര്യം കോൺഗ്രസ്‌ നേതൃത്വത്തെ പരിഭ്രമിപ്പിച്ചിരിക്കുകയാണ്.