മനുഷ്യക്കടത്ത് നടത്തിയ അഭിലാഷ് മാർട്ടിനെയും ഭാര്യ സീമയെയും,, സഹായി ഷഹാനയെയും, സംരക്ഷിക്കുന്നത് പോലീസ് ഉദ്യോഗസ്ഥരൊ? കോടികൾ തട്ടിച്ച് മുങ്ങിയിട്ടും അനങ്ങാപ്പാറ നയം,

മനുഷ്യക്കടത്ത് നടത്തിയ അഭിലാഷ് മാർട്ടിനെയും ഭാര്യ സീമയെയും,, സഹായി ഷഹാനയെയും, സംരക്ഷിക്കുന്നത് പോലീസ് ഉദ്യോഗസ്ഥരൊ? കോടികൾ തട്ടിച്ച്  മുങ്ങിയിട്ടും അനങ്ങാപ്പാറ നയം,
മനുഷ്യക്കടത്ത് നടത്തിയ അഭിലാഷ് മാർട്ടിനെയും ഭാര്യ സീമയെയും,, സഹായി ഷഹാനയെയും, സംരക്ഷിക്കുന്നത് പോലീസ് ഉദ്യോഗസ്ഥരൊ? കോടികൾ തട്ടിച്ച്  മുങ്ങിയിട്ടും അനങ്ങാപ്പാറ നയം,

കോട്ടയം: തായ്ലൻഡ് ലാവോസ്, കമ്പോഡിയ രാജ്യങ്ങളുമായ് ബന്ധപ്പെട്ട സൈബർ തട്ടിപ്പ് നടത്തുന്നതിലേക്ക് കേരളത്തിലേതുൾപ്പെടെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും യുവതി യുവാക്കളെ കെണിയിൽപ്പെടുത്തി കൊണ്ടുപോയ മനുഷ്യക്കടത്തിൻ്റെ പ്രധാന സൂത്രധാരനായ തമിഴ്നാട് കുംഭകോണം സ്വദേശി മണികണ്ഠൻ ഗജേന്ദ്രൻ്റെ പ്രധാന ഏജൻ്റും  കേരളത്തിലേ നിരവധി മലയാളികളുടെതടക്കം ശതകോടിക്കണക്കിന് രൂപ തട്ടിയെടുത്ത അഭിലാഷ് മാർട്ടിനും ഭാര്യ സീമയും  ഇയാളുടെ ഓഫീസിലെ പ്രധാന ചുമതലക്കാരിയും തട്ടിപ്പിൽ പങ്കാളിയുമായ ഷഹാന യെ ഉൾപ്പെടെയുള്ളവരെ കേസിൽ നിന്ന് സംരക്ഷിച്ചു നിർത്തുകയും ഇവർക്ക് വേണ്ടതായ ഒത്താശകൾ ചെയ്യുന്ന കോട്ടയം വെസ്റ്റി ലെ ഉയർന്ന ഉദ്യോഗസ്ഥനും ഹൈക്കോടതിയിലെ ഒരു അഭിഭാഷകനും ചേർന്നാണെന്ന ആരോപണം ശക്തമാകുന്നു. തായ്‌ലൻ്റ് മനുഷ്യക്കടത്തിൻ്റെ സൂത്രധാരൻ മണികണ്ടൻ ഗജേന്ദ്രന് 'അഭിലാഷ് മാർട്ടിൻ തൻ്റെ അക്കൗണ്ടിൽ നിന്ന് വലിയൊരു സംഖ്യ ഇതിലേക്കായ് നൽകിയത് അന്വേഷണ ഏജൻസികൾക്ക് ബോധ്യമായി കഴിഞ്ഞു, തായ്ലൻഡിൽ ഈ തട്ടിപ്പിന് ഇരയായ നൂറിലധികം പേരു് ഇനിയും അകപ്പെട്ട് നില്ക്കുന്നത് കേന്ദ്ര ഏജൻസികൾ ഗൗരവമായി എടുത്തിട്ടുണ്ട് ആലപ്പുഴയിൽ മുൻപ് സമാനമായ തട്ടിപ്പ് നടത്തിയിട്ടും അതിനെതിരെ പോലീസിൻ്റെ ഭാഗത്ത് നിന്ന് അഭിലാഷിനെതിരെ യാതൊരു നടപടികളും ഉണ്ടായില്ല എന്നതുകൊണ്ട് മാത്രമാണ് തട്ടിപ്പ് മേഖല കോട്ടയത്തേക്ക് വ്യാപരിച്ചതും തന്ത്രശാലിയായ ഇയാളുടെ സ്വന്തം സ്ഥാപനമായ ഗ്ലോബൽ സുപ്രീം എന്ന സ്ഥാപനത്തിൻ്റെ. പേരിലാണ് മനുഷ്യ ക്കടത്ത് തട്ടിപ്പ് തുടർന്നതും ,ഇയാളുടെ സ്ഥിരം പരിപാടി ഓഫീസിലെ സ്റ്റാഫുകളുടെ പേരിലാണ് അവരുടെ അക്കൗണ്ട് വഴിയാണ് ഉദ്യോഗാർത്ഥികളുടെ കയ്യിൽ നിന്ന് പണം വാങ്ങുന്നത് അതിനൊരു ഉദാഹരണമാണ് ഷഹാന എന്ന ജീവനക്കാരി ഇവരുടെ പേരിൽ മാത്രമാണ് ഉദ്യോഗാർത്ഥികളുടെ പണം കൈമാറിയതെന്നതിനാൽ നിയമപരമായി ഇവർക്കെതിരെ മാത്രം പോലീസ് FIR ഇട്ട് കേസ് രജിസ്ട്രർ ചെയ്തു.അതു വഴി ശതകോടികളുടെ തട്ടിപ്പിൽ അഭിലാഷും ഭാര്യയും രക്ഷപ്പെട്ടു ഭാര്യ സീമയെ യൂറോപ്പിലെ സെർബിയയിലേക്ക് സമ്പന്ന ജീവിതം നയിക്കാൻ സുരക്ഷിത യാക്കി വിട്ടു, എന്നാലും ഷഹാന പിടിക്കപ്പെട്ടാൽ എല്ലാ കളികളും വെളിച്ചത്താവുമെന്ന് കരുതി ഷഹാന കെ ഒളിവിൽ ഇരുത്തിയിരിക്കയോ, ഇനി ഇല്ലാതാക്കിയോ എന്ന് തന്നെ സംശയിക്കേണ്ടി വരും,കോട്ടയത്ത് കാരിത്താസിന് സമീപം വീണ്ടും ഗ്ലോബൽ സുപ്രീമിൻ്റെ ' തട്ടിപ്പ് കച്ചവടം തുടങ്ങിയ ഇയാൾ അവിടത്തെ ജീവനക്കാരനായ രമേഷ് എന്നയാളെ ഇതേ രീതിയിൽ ഉപയോഗപ്പെടുത്തി ട്രാപ്പിലാക്കി ശതകോടികൾ കൈക്കലാക്കി, അന്തിയുറങ്ങാൻ ഒരു കൂര പോലുമില്ലാത്ത ഈ ജീവനക്കാരനെ ഇരയാക്കിയ അഭിലാഷ് മാർട്ടിനെതിരെ കോട്ടയം വെസ്റ്റ് പോലീസിന് 2022 ൽ സമാന കുറ്റകൃത്യത്തിന് പരാതി ലഭിച്ചെങ്കിലും ഇപ്പോഴത്തെ ഉദ്യോഗസ്ഥനായ അവിടെ അന്ന് പ്രധാന ചുമതല വഹിച്ചിരുന്ന ആൾ അന്തർദേശീയ മനുഷ്യക്കടത്തുകാരൻ്റെ ചെയ്തികളെ നിസാരമായി കണ്ട് പ്രസ്തുത പരാതിയിൻമേൽ അടയിരിക്കുകയായിരുന്നു. ലോകസഭാ തെരഞ്ഞെടുപ്പ് ജോലിയുമായ് അവിടെക്കെത്തിയ മറ്റൊരു ഉദ്യോഗസ്ഥൻ ഇത് അന്താരാഷ്ട്ര പ്രാധാന്യമുള്ള കേസെന്ന് കണ്ട് Fl R ഇടുകയും തുടർ അന്വേഷണങ്ങൾ രഹസ്യമായി നടത്തി കൊണ്ടിരുന്നു. മറ്റ് രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയവും കേന്ദ്ര ഏജൻസികളുടെ സഹായവും ഇക്കാര്യത്തിൽ അനിവാര്യമാണെ കാരണം ചെറിയ കാലതാമസവും ഇലക്ഷൻ അർജൻ്റ് ചുമതലയും ഒരുമിച്ച് വന്നതിനാൽ സ്വാഭാവികതാമസം നേരിട്ടു എങ്കിലും മേൽപരാതിയിൻമേൽ ഒരു FIR ഉറപ്പാക്കിയിരുന്നു.  ഈ സമയത്ത് ഇലക്ഷൻ അറേജ്മെൻ്റ് കാലാവധി പൂർത്തിയാക്കി വീണ്ടും അവിടെക്ക് വന്ന മുൻപ് മേൽ പരാതി വാങ്ങി അടയിരുന്നയാൾ  പല ഇടപെടലുകൾ നടത്തി അതേ സ്റ്റേഷനിൽ തിരിച്ചെത്തിയപ്പോൾ  തട്ടിപ്പ് വീരനായ അഭിലാഷിനെതിരെയും ഭാര്യ സീമക്കെതിരെയും സഹായി ഷഹാനക്കെതിരെയും യാതൊരു വിധ തുടർ അന്വേഷണങ്ങളും നടത്തുകയോ അയാളെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരികയോ ചെയ്യാതെ കേസു തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ഈ കേസിലെ അന്തർദേശീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന NIA ഏജൻസികളെപ്പോലും അത്ഭുതപ്പെടുത്തുന്നു, ആലപ്പുഴയിലെ സംഭവങ്ങൾ പരിശോധിക്കുകയും തുടർന്ന് ഇയാൾ കോട്ടയത്ത് വന്ന് ഇത്രയധികം യുവാക്കളെ കബളിപ്പിച്ച് കോടികൾ സമ്പാദിച്ചത് പോരാതെ നിരവധി കുടുംബങ്ങളെ വഴിയാധാരമാക്കി അന്യരാജ്യത്ത് നടുക്കയത്തിലേക്ക് തള്ളിവിട്ടതിൽ ഈ കേസിനെ നിസാരവൽകരിക്കുകയും ഉപഹാരങ്ങൾ വാങ്ങി കണ്ണടചവരുടെ പങ്കും രാജ്യദ്രോഹമായി തന്നെ കാണെണ്ടതുണ്ട്, ഈ പോലീസ് ഉദ്യോഗസ്ഥൻ പ്രതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു അഭിഭാഷകൻ്റെ താത്പര്യമനുസരിച്ച് മാത്രമാണ് കാര്യങ്ങളെ സമീപിക്കുന്നതെന്ന് ആക്ഷേപമുണ്ട്, അഭിലാഷിൻ്റെ ഭാര്യയെയും,ബിസിനസ് പങ്കാളിയും ഓഫിസിലെ പ്രധാന ജീവനക്കാരിയുമായ ഷഹാനയെയും യൂറോപ്പിലേക്ക് കടത്തിവിടാൻ ഒത്താശ ചെയ്തതും മേൽ ഉദ്യോഗസ്ഥനാണെന്ന കാര്യവും ഏജൻസികൾ അന്വേഷിക്കുന്നു. വടക്കൻ കേരളത്തിൽ തമിഴ്നാട് സ്വദേശി ഗജേന്ദ്രന് വേണ്ടി ഈ തട്ടിപ്പുകൾ നടത്തിയിരുന്നത് അഭിലാഷിൻ്റെ സുഹൃത്തായ ആയ വയനാട് സ്വദേശിയാണ്, ഇതുൾപ്പെടെ ഇവരുടെ എല്ലാ നീക്കങ്ങളും കേന്ദ്ര ഏജൻസികളുടെ നിരിക്ഷണത്തിലാണ്,,