വടക്കുംനാഥ ക്ഷേത്രത്തിൻ്റെ പവിത്രത നശിപ്പിക്കാൻ വനിതാ മാനേജരും കൂട്ടുനിൽക്കുന്നുവോ?
തൃശൂർ: വിശ്വ പദവിയോടൊപ്പം കോടാനുകോടി ഹൈന്ദവ വിശ്വാസികളുടെ അഭയകേന്ദ്രമായ വടക്കുംനാഥ ക്ഷേത്രഭരണം കയ്യാളുന്ന ചില ഉദ്യോഗസ്ഥരുടെ, ( ക്ഷേത്രം ഭരിക്കേണ്ടത് വിശ്വാസികളാണെങ്കിലും) നിർഭാഗ്യവശാൽ ചില വിശ്വാസ തൊഴിലാളികളാൽ ഭരിക്കപ്പെടുന്ന പവിത്രമായ ക്ഷേത്രത്തിൻ്റെ ഭരണം കയ്യാളുന്ന അവിടുത്തെ പ്രധാന ചുമതലയുള്ള വനിത മാനേജർ തന്നെ രാഷ്ട്രീയ തൊഴിലാളിയായ് ദേവസന്നിധിയിൽ സംഗീതോപാസനക്കായുള്ള ഇടക്ക വിദ്യാൻ ആയി വന്ന താത്കാലിക ജീവനക്കാരൻ്റെ ക്ഷേത്രകലക്ക് പുറത്തുള്ള സ്വന്തം കലയുടെ മഹിമ കാണിച്ച് ക്ഷേത്ര പവിത്രത നശിപ്പിക്കാൻ കാണിക്കുന്ന എല്ലാത്തരം വിദ്വായ്മക്കും ഈ വനിതാ മാനേജർ കൂട്ടുനില്ക്കുന്നതായ് വിശ്വാസികൾ ആരോപിക്കുന്നു., ഈ ഇടക്കവിദ്വാൻ തൻ്റെ സ്വകാര്യ സുഹൃത്തുമായി ശ്രീകോവിലിൻ്റെ സമീപം കാണിച്ചുകൂട്ടുന്ന തോന്നിവാസങ്ങളിൽ പ്രതിഷേധിച്ച് ഇതു സംബന്ധിച്ച് സ്ത്രീകളായ ഭക്തർ വനിതാ മാനേജർക്ക് പരാതി നൽകിയിട്ടും താത്കാലികക്കാരന് പൂർവാധികം പരിരക്ഷ നല്കുകയാണുണ്ടായത്.നിലവിൽ ക്ഷേത്രത്തിൽ വിശ്വാസികൾ ഉൾപ്പെടുന്ന ഉപദേശക സമിതികൾ ഇല്ലാത്തതിനാൽ മാനേജർക്ക് യുക്തിയും തന്നിഷ്ടവും ആകാം എന്ന നിലപാടാണ്, ഈ മാനേജരുടെ മേലുദ്യോഗസ്ഥനായ ഏതാണ്ട് 120 ക്ഷേത്രങ്ങളുടെ മേൽനോട്ട ചുമതലയുള്ള അസിസ്റ്റൻ്റ് കമ്മീഷണർ ഈ താത്കാലികക്കാരനെക്കുറിച്ചുള്ള പരാതിയിൽ സഹികെട്ട് ഇയാൾക്കെതിരെ നടപടിയെടുക്കാൻ മാനേജർക്ക് കൊടുത്ത ഉത്തരവിനെ ചവറ്റുകുട്ടയിലെടുത്തെറിഞ്ഞത് യൂണിയൻ്റെ പിൻബലമുള്ളതിനാലാണ്, യൂണിയൻ നേതാക്കളെ ഒരു പക്ഷെ തെറ്റിദ്ധരിപ്പിക്കുന്നതു കൊണ്ടാകാം ഇവരുടെ ഭാഗത്ത് അവർ നിക്കുന്നത് ഭക്തർ കൊടുക്കുന്ന സമർപ്പണങ്ങളിൽ പ്രത്യേകിച്ച് നടയിൽ സമർപ്പിക്കുന്ന പണം ഒഴികെയുള്ള ദ്രവ്യങ്ങൾ സ്വർണം പോലെ വിലപിടിപ്പുള്ളവ ശീട്ടാക്കാതെ, അത് സ്വന്തം പോക്കറ്റിലാക്കുന്ന ചില ജീവനക്കാരുടെ ചെയ്തികൾക്ക് ഈ താത്കാലിക ജീവനക്കാരൻ കുടപിടിക്കുന്നതിനാൽ പലരും ഇയാൾ ക്ഷേത്രങ്കണത്തിൽ കാണിക്കുന്ന ആചാരവിരുദ്ധ കാര്യങ്ങൾക്ക് കൂട്ടുനില്കുന്നുണ്ട്, ക്ഷേത്രത്തിലെ തന്നെ ശാന്തിമാരിൽ പ്രധാനിയായ ഒരു പുരാഹിതൻ്റെ പത്നി ഭഗവാന് സമർപ്പിച്ച അഞ്ച് പവനോളം വരുന്ന സ്വർണ ഉരുപ്പടി അടിച്ചുമാറ്റിയ മറ്റൊരു ജീവനക്കാരനെ കുറിച്ചുള്ള അക്ഷേപവും നിയമ നടപടികൾക്ക് തയ്യാറാകാത്തതും വനിതാ മാനേജരുടെ ഇടപെടൽ മൂലമാണെന്ന ആക്ഷേപം വ്യാപകമാണ്, താത്കാലിക ജീവനക്കാരനായ ഇടക്കവിദ്വാൻ്റെ ക്ഷേത്രത്തിനുള്ളിലെ അപ്രമാദിത്വവും സഭ്യേതര പ്രവർത്തികളും ക്ഷേത്രത്തിൽ നിത്യവും തൊഴാൻ വരുന്ന വന്ദ്യവയോധികരായ സ്ത്രീകൾ ഉൾപ്പെടെയുള്ള വിശ്വാസികളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട് അതു പോലെ ക്ഷേത്ര ജോലിയെ ഒരു വ്യാവസായിക വസ്തു ഉല്പാദക മേഖലയിലെ സ്ഥാപനം പോലെ കാണുന്ന വനിതാ മാനേജരുടെ പ്രവർത്തനങ്ങളെ കുറിച്ചും വിശ്വാസികൾ അമർഷത്തിലാണ്.
Comments (0)