സംസ്ഥാനത്ത് പൊതുമേഖലാസ്ഥാപനങ്ങളിലെ നിയമനം പി.എസ്.സി.വഴി

സംസ്ഥാനത്ത് പൊതുമേഖലാസ്ഥാപനങ്ങളിലെ നിയമനം പി.എസ്.സി.വഴി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങളിലെയും ബോര്‍ഡ്, കോര്‍പ്പറേഷനുകളിലെയും നിയമനം ഇനിമുതല്‍ പി.എസ്.സി.വഴി. പിന്നാക്കസമുദായക്ഷേമസമിതിയും പൊതുമേഖലാസ്ഥാപനങ്ങളില്‍ പി.എസ്.സി. നിയമനം ശുപാര്‍ശചെയ്തിട്ടുണ്ട്.ഇതിനായുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് 130 പൊതുമേഖലാസ്ഥാപനങ്ങളാണുള്ളത്.ഇതില്‍ ഭൂരിഭാഗവും സ്റ്റാറ്റ്യൂട്ടറി കോര്‍പ്പറേഷനുകളും കമ്ബനികളുമാണ്. അതേസമയം ടൂര്‍ഫെഡ്, ഹൗസ് ഫെഡ്, ടെക്സ് ഫെഡ് തുടങ്ങിയ ഫെഡറേഷനുകളിലും നിയമനചട്ടത്തിന് അംഗീകാരമായിട്ടില്ല.നിലവില്‍ കൃഷിവകുപ്പിനുകീഴിലെ 10 പൊതുമേഖലാസ്ഥാപനങ്ങളില്‍ നിയമനചട്ടം രൂപവത്കരിക്കണമെന്നുകാണിച്ച്‌ ഉത്തരവിറങ്ങി.

നേരത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സി.വഴി നടത്താത്തതിനാല്‍ അവസരം നഷ്ടമാകുന്നുവെന്ന് നേരത്തേ നിയമസഭാസമിതികള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.