സൈനികർക്കായി "സപ്ത" യുടെ ആദരവ്-അജിതാ ജയ്ഷോര്‍
തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി രൂപീകരിക്കപ്പെട്ട "സപ്ത" എന്ന ചാരിറ്റബിൾ സൊസൈറ്റി എല്ലാ സൈനികർക്കുമായി ഹൃദയത്തിൽ നിന്ന് ഒരു സല്യൂട്ട് നൽകി ആദരിക്കുന്നു. ഇത് തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള സൈനികരുടെ ദൗത്യമാണ്. ഈ സംരംഭം ഉദ്ഘാടനം ചെയ്യുന്നത് സ്വർഗ്ഗീയ 'സുഭാഷ്' അനുസ്മരണത്തോടെയാണ് ഈ വേദിയിൽ 'സപ്ത'യുടെ അംഗങ്ങളായ വിമുക്തഭടൻമാരെ ആദരിക്കുന്നതോടൊപ്പം സ്വാന്തനം ചികിത്സാസഹായവും വിതരണം ചെയ്യുന്നു.ഉദ്ഘാടനം ചെയ്യുന്നത് കേണൽ ജോണി തോമസ് നെയ്യാറ്റിൻകര ഡിവൈഎസ്പി അനിൽകുമാർ എസ് സ്വാന്തനം സഹായനിധി വിതരണം നടത്തുന്നു. സപ്തയുടെ കലണ്ടർ ലെഫ്റ്റനന്റ് (Rt) ജയന്തൻ എം പ്രകാശനകർമ്മം നിർവഹിക്കുന്നു. സ്വർഗ്ഗീയ സുഭാഷിന്റെ കുടുംബത്തിനുള്ള ധനസഹായം നൽകി നിർവഹിക്കുന്നത് നെയ്യാറ്റിൻകര ഫെഡറൽ ബാങ്ക് മാനേജർ അനിൽകുമാർ. ഇരുപത്തിമൂന്നാം തീയതി ചടങ്ങ് നടക്കുന്ന നെയ്യാറ്റിൻകര ടൗൺഹാളിൽ പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാ സൈനികർക്കും വിമുക്തഭടൻമാർക്കും കോവിഡ് പ്രോട്ടോകോൾ പ്രകാരം മുഴുവൻ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. തുടർന്ന് 26- 1- 2021 റിപ്പബ്ലിക് ദിനത്തിൽ "രക്തദാനം ജീവദാനം" എന്ന സന്ദേശം ഉയർത്തി സപ്ത നടത്തുന്ന ഇരുചക്ര റാലിയുടെ ഭാഗമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തുന്ന മെഗാ രക്തദാന ക്യാമ്പിൽ സൈനികർ ഉൾപ്പെടെ ആദരണീയരായ വളരെയധികം പ്രമുഖർ പങ്കെടുക്കുന്നുണ്ട്.
Comments (0)