ബൂത്തിലേക്ക് പോയ സ്ഥാനാർഥിയെ കാട്ടുപന്നി കുത്തി

കോഴിക്കോട്: തെരഞ്ഞെടുപ്പിലെ പോളിംഗ് ബൂത്തിലേക്ക് പോകുമ്പോൾ സ്ഥാനാർത്ഥിയെ കാട്ടുപന്നി കുത്തി.കോലഞ്ചേരി പഞ്ചായത്ത് പത്തൊമ്പതാം വാർഡ് ബി.ജെ.പി സ്ഥാനാർത്ഥി വാസു കുഞ്ഞിനെ(53) ആണ് കാട്ടുപന്നി കുത്തിയത്.ചുരമുണ്ട കണ്ണോത്ത് റോഡിൽ കല്ലറക്കൽ പടിയിൽ വച്ച് പുലർച്ചെ അഞ്ചരയോടെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.അദ്ദേഹത്തെ നെല്ലിപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ജില്ല മലയോര പ്രദേശത്ത് കാട്ടു പന്നികളുടെ ശല്യം രൂക്ഷമാണ്