കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ ജനുവരി 31 വരെ നീട്ടി
ന്യൂഡൽഹി: കോവിഡ് വ്യാപനം തടയാൻ പ്രഖ്യാപിച്ചിരുന്ന മാർഗ്ഗനിർദ്ദേശങ്ങൾ അടുത്ത മാസം 31 വരെ നീട്ടി കേന്ദ്രസർക്കാർ. രാജ്യത്ത് ബാധിതരുടെ എണ്ണം അനുദിനം കുറയുകയാണ്.എന്നാൽ ബ്രിട്ടനിൽ വൈറസിനെ പുതിയ വകഭേദം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ വിവിധ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന മാനദണ്ഡങ്ങൾ 31 വരെ വീട്ടുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
ശൈത്യകാലവും പുതുവത്സരവും കണക്കിലെടുത്ത് രോഗവ്യാപനം വർധിക്കാതിരിക്കാൻ സംസ്ഥാനങ്ങൾ ജാഗ്രത പുലർത്തണം. മുൻകരുതലുകൾ തുടരുന്നതിന്റെ ഭാഗമായി രോഗവ്യാപനം രൂക്ഷമായ മേഖലകളെ കണ്ടൻമെന്റ് സോണുകൾ ആക്കി ചേർത്തിരിക്കുന്നത് തുടരും. ഈ മേഖലകളിൽ കർശന നിയന്ത്രണം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കോവിഡ് പെരുമാറ്റച്ചട്ടം പാലിക്കാനും പ്രോത്സാഹിപ്പിക്കാനും പ്രേരണ ചെലുത്തണമെന്നും പത്രക്കുറിപ്പിൽ പറയുന്നു.
Comments (0)