മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനും സി .എസ്. ആർ പരിഗണന വേണം: കൊച്ചിൻ ചേംബർ

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്ന സംഭാവനകളെ സി.എസ്.ആർ  ഫണ്ടായി പരിഗണിക്കണമെന്ന് കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു.തുടർച്ചയായി മൂന്നു തവണ പ്രളയത്തെ നേരിട്ട സംസ്ഥാനം എന്ന നിലയിൽ കേരളത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകാൻ വ്യവസായ ലോകത്തെ പ്രേരിപ്പിക്കുന്നതിന് ഇത് സഹായകമാകുമെന്ന് ചേംബർ അഭിപ്രായപ്പെട്ടു.ബജറ്റിനു മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായി കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. കേരളത്തിൽ നിന്ന് പ്രീ ബജറ്റ് ചർച്ചയ്ക്ക് ധനമന്ത്രി നേരിട്ട് ക്ഷണിക്കുന്ന ഏക ചേംബർ ആണ് കൊച്ചിൻ ചേംബർ.പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന സി. എസ്. ആർ കേരളത്തിൽ തന്നെ ചെലവഴിക്കണം എന്ന് നിർബന്ധമില്ല.അക്കാരണത്താലാണ് മുഖ്യമന്ത്രിയുടെ നിധിയിലേക്ക് സി എസ് അനുവദിക്കണമെന്ന്  ആവശ്യം ഉയർന്നത്.തദ്ദേശീയ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി  നിരുത്സാഹപ്പെടുത്താൻ ആന്റി ഡബ്ബിങ് ഡ്യൂട്ടി ഏർപ്പെടുത്തണം. വാണിജ്യ മന്ത്രാലയം ആണ് ഇത് സംബന്ധിച്ച ശുപാർശ നൽകേണ്ടത്.പ്രാദേശിക ഉൽപാദകരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വില ലഭിക്കാൻ വേണ്ടിയാണിത്. കോവിഡ് മൂലം ഓൺലൈൻ വിദ്യാഭ്യാസം വർദ്ധിച്ചതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാർഥികൾക്കും ഫോൺ ഉപയോഗത്തിന് കുറഞ്ഞ താരിഫ് ഏർപ്പെടുത്തണമെന്നും ചേംബർ ആവശ്യപ്പെട്ടു.ഇതിനായി ടെലികോം ഡിപ്പാർട്ട്മെന്റ് ആയി ബന്ധപ്പെട്ട്  നിരക്ക്  പ്രഖ്യാപിക്കണം.

 ടെലികോം കമ്പനികളുടെ നഷ്ടം സർക്കാർ നികത്തണം.ആരോഗ്യ ഇൻഷുറൻസിന് ഇപ്പോൾ ഏർപ്പെടുത്തിയിട്ടുള്ള 18 ശതമാനം ജിഎസ്ടി ഒഴിവാക്കുകയോ അഞ്ച് ശതമാനത്തിലേക്ക് എങ്കിലും താഴ്ത്തുകയോ വേണമെന്ന് കേന്ദ്ര മന്ത്രിക്ക് നൽകിയ ശുപാർശയിൽ ആവശ്യപ്പെട്ടിട്ടുള്ളതായി കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ബെസ്റ്റ് പ്രസിഡണ്ട് സി.എം വീരമണി അറിയിച്ചു