നവീകരിച്ച ദേശീയപാതയിലും അറുതിയില്ലാതെ അപകടങ്ങള്‍
മുണ്ടൂര്‍: ദേശീയപാത മയിലുംപുള്ളി വാഹനാപകട മരണങ്ങളുടെ കേന്ദ്രമാവുന്നു. ഇരുചക്രവാഹനങ്ങളാണ് കൂടുതലായി ഇവിടെ അപകടത്തിനിരയാവുന്നത്. ഞായറാഴ്ച കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേരാണ് മരിച്ചത്. കാര്‍ യാത്രക്കാരായ അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
എറണാകുളം എളമക്കര അനീഷ് (29), മീനാക്ഷിപുരം അക്ബര്‍ (27), എലപ്പുള്ളി സുമോദ് (27), കോണി കഴി നിതിന്‍ (27) എന്നിവരെയാണ് പരിക്കുകളോടെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റോഡ് വീതി കൂട്ടിയതിന് മുമ്ബും പിന്നീടും പ്രതിവര്‍ഷം പത്തോളം പേര് ഇതേ സ്ഥലത്ത് അപകടത്തിനിരയായി മരിക്കുന്നു.
പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ പ്രധാന വളവുകളിലൊന്നാണ് മയിലുംപുള്ളി. രാത്രികളിലാണ് അപകടം കൂടുതല്‍ സംഭവിക്കുന്നത്. അപകട സാധ്യത പരിഗണിച്ച് വളവ് ചെറിയ തോതില്‍ ക്രമീകരിച്ചിരുന്നതാണ്. കൂടാതെ ഈ സ്ഥലങ്ങളിലെ പാതവക്കിലെ മരങ്ങള്‍ മുറിച്ചുനീക്കിയിരുന്നു. ഇതിനുശേഷവും പാതവക്കിലെ വീടുകളുടെയും സ്ഥാപനങ്ങളുടെയും ചുറ്റുമതിലിടിച്ച് ഉണ്ടാവുന്ന വാഹനാപകടങ്ങളും പെരുകിയിരുന്നു. ദേശീയപാത പുനരുദ്ധാരണ പ്രവൃത്തി പൂര്‍ത്തിയാക്കിയ ശേഷം അപകട സാധ്യത മുന്നറിയിപ്പുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല.



Author Coverstory


Comments (0)