മെക്സിക്കന്‍ എയര്‍ഫോഴ്സ് വിമാനം തകര്‍ന്ന് ആറുസൈനികര്‍ മരിച്ചു
മെക്സിക്കോ സിറ്റി: മെക്സിക്കന്‍ എയര്‍ഫോഴ്സ് വിമാനം തകര്‍ന്ന് ആറുപേര്‍ മരിച്ചു. കിഴക്കന്‍ മെക്സിക്കോയില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. എല്‍ ലെന്‍സറോ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് ലിയര്‍ ജെറ്റ് 45യാണ് തകര്‍ന്നു വീണത്.
അപകട കാരണം വ്യക്തമല്ല. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെക്കുറിച്ച് പ്രതിരോധവകുപ്പ് അന്വേഷണം തുടങ്ങിക്കഴിഞ്ഞതായി പ്രതിരോധ വക്താവ് അറിയിച്ചു.



Author Coverstory


Comments (0)