എക്സൈസ് ഉദ്യോഗസ്ഥർ സത്യം പറഞ്ഞാൽ ശിക്ഷ ഉറപ്പ്
അജിതാ ജയ് ഷോർ
സർക്കാർ സംസ്ഥാനത്ത് വ്യാജമദ്യവും മയക്കുമരുന്നും യാതൊരു കാരണവശാലും വ്യാപകമാകരതെന്നും
അങ്ങനെയുള്ളവർക്കെതിരെ കർശന നിയമ നടപടികളും സ്വികരിക്കണമെന്നും പറയുമ്പോൾ അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒന്നും കൊടുക്കുകയില്ലെന്ന് മാത്രമല്ല ഉദ്യോഗസ്ഥർക്ക് ഒരു തരത്തിലുള്ള സൗകര്യങ്ങളും ഈ കൊറൊണ കാലത്തുപോലും നൽകുന്നില്ല. ഇൻസ്‌പെക്ടർ മുതൽ പ്രിവന്റീവ്, സിവിൾ എക്‌സെസ് ഓഫീസർ വരെയുള്ളവരാണ് ജനങ്ങളുമായി ഇടപെടേണ്ടി വരുന്നത്.
മയക് മരുന്നും പുകയില വസ്തുക്കളും കൂടുതലായി ഉപയോഗിക്കുകയും വിപണനം ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾ ഉൾപെടെയുള്ളവർ താമസിക്കുന്ന കണ്ടെയ്ൻമെന്റ് സോണുകളിൽ പോലും സെർച്ചിനും, റിക്കവറിക്കും പോകുന്നവർക്ക് സ്വന്തം നിലയിൽ വാങ്ങുന്ന മാസ്‌ക് അല്ലാതെ യാതൊന്നും ലഭിക്കുന്നില്ല. പിടിക്കപ്പെടുന്ന പ്രതികളിൽ ആർക്കൊക്കെ വൈറസ് ഉണ്ടെന്നോ കാരിയർ ആണെന്നൊ യാതൊരു ഉറപ്പുമില്ല.
ഏതു സാഹചര്യത്തിലും ജോലി ചെയ്യുന്നതും ചെയ്യേണ്ടതുമായ ഉദ്യോഗസ്ഥർ പ്രതികളെയും കൊണ്ട് മജിസ്‌റേറ്റിന്റെ വീട്ടിൽ കസ്റ്റഡി പ്രോസസിന് പോകുമ്പോൾ പോലും കൃത്യമായി സുരക്ഷാ സൗകര്യങ്ങൾ ലഭിക്കുന്നില്ല. ഈ വിഷയം വ്യക്തിഗതമായ വാട്ട്‌സാപ്പു ഗ്രൂപ്പിൽ പങ്ക് വച്ചതൃശൂർ റേഞ്ചിലെ ഹരിഷ് എന്ന ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത് ഉദ്യോഗസ്ഥരെ പീഡിപ്പിക്കുന്ന സമീപനം സർക്കാർ എങ്ങനെയാണാ അതിനെ കാണുന്നതെന്ന് മനസിലാക്കാം. സർക്കാർ ഉദ്യോഗസ്ഥനാണെന്നതു കൊണ്ട് സ്വകാര്യ ദുഖങ്ങൾ പങ്കുവെക്കാൻ പാടില്ല എന്നുള്ളത് വളരെ ഖേദകരമാണ്.
ഹാരിഷ് എന്ന ഉദ്യോഗസ്ഥൻ ഇങ്ങനെയൊരു സന്ദേശം പങ്ക് വക്കാനുണ്ടായ കാരണം വടക്കൻ ജില്ലയിൽ കൊറൊണ ബാധിച്ച് ഒരു എക്‌സ് സെസ് ഉദ്യോഗസ്ഥൻ മരണപ്പെടേണ്ടി വന്ന സാഹചര്യം ഉണ്ടായതു കൊണ്ട് മാത്രമാണ്. അക്കാര്യം പൊതു സമൂഹത്തെ മാത്രമല്ല സഹപ്രവർത്തകരെയും ബോധവാൻമാരാക്കി എന്ന മഹാ അപരാധം ചെയ്ത ജീവനക്കാരനെതിരെ നടപടി സ്വീകരിച്ചത് വകുപ്പിന് തന്നെ അപമാനമായിട്ടുണ്ട് എന്ന് മാത്രമല്ല തങ്ങൾ സുരക്ഷിതരാണോ എന്ന സംശയം അവരിൽ ഉദയം കൊള്ളുകയും ചെയ്യും. സർക്കാർ ഇവരെ കരുതലോടെ സംരക്ഷിക്കാതെ ഭീഷണിപ്പെടുത്തുന്നത് ഭൂഷണമല്ല.
Comments (0)