മാഹീ പോലീസ് ഉദ്യോഗസ്ഥക്കെതിരെ വ്യാജ വാർത്ത സൃഷ്ടിച്ചവർ, മാധ്യമ പ്രവർത്തകരൊ? ശവം തീനികളൊ?

മാഹീ പോലീസ് ഉദ്യോഗസ്ഥക്കെതിരെ വ്യാജ വാർത്ത സൃഷ്ടിച്ചവർ, മാധ്യമ പ്രവർത്തകരൊ? ശവം തീനികളൊ?
കണ്ണൂർ .. ജനാധിപത്യത്തിൻ്റെ നാലാം തൂണെന്നറിയപ്പെടുന്ന മാധ്യമത്തിൻ്റെയും മാധ്യമ സ്വാതന്ത്ര്യത്തിൻ്റെയും എല്ലാ പരിധികളും ലംഘിച്ച് കർമ്മ എന്ന ഓൺലൈൻ യൂ ട്യൂബ് ചാനലിലൂടെ പോലീസ് സേനയിൽ വർഷങ്ങളായി മാന്യമായി ജോലി ചെയ്യുന്ന ഒരു വനിത ഓഫീസർക്കും അവരുടെ സഹപ്രവർത്തകർക്കെതിരെയും വ്യക്തിപരമായും ഔധ്യോദികമായും അപകീർത്തിപ്പെടുത്തി നിരന്തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്നവരുടെ മാനസിക നില പൊതു സമൂഹം ചോദ്യം ചെയ്യേണ്ട അവസ്ഥയിലെത്തിയിരിക്കുന്നു, അവർ ഒരു പോലീസ് ഉദ്യോഗസ്ഥ എന്നതിലുപരി ഒരു കുടുംബിനിയാണ് അവർക്ക് കുടുംബമുണ്ട് സാമൂഹ്യ ജീവിയാണ് ഇത് പോലും മനസിലാക്കാതെ കൈക്കൂലിയും അപകീർത്തിപ്പെടുത്തലും സ്ഥിരം ജോലിയായ് കൊണ്ട് നടക്കുന്ന ചില ആളുകൾ നൽകിയ നക്കാപ്പിച്ച യും അവർ പടച്ചുവിട്ട നുണക്കഥകളും ചേർത്ത് വച്ചല്ല ഇതുപോലുള്ളവർ വാർത്തകൾ സൃഷ്ടിക്കേണ്ടത്, ഒരു നാലാംകിട കൂലി തല്ലുകാരനെ പോലെ കൂലി വാങ്ങി നിരന്തരം ഒരു വനിതയായ ഉദ്യോഗസ്ഥയെ അപമാനിച്ച് അപകീർത്തിപ്പെടുത്തി അവരെയും സഹപ്രവർത്തകരെയും ഇല്ലായ്മ ചെയ്യാൻ കരാർ പണിയെടുക്കുന്നതും മാധ്യമ പ്രവർത്തനമല്ല, ഇവർ വയനാട്ടിൽ പോയി എന്ന് പറയുന്നവർ ഈ ഉദ്യോഗസ്ഥയുടെ ഭർത്താവും മറ്റ് ചില സഹപ്രവർത്തകരും കൂടെയുണ്ടായിരുന്ന യാഥാർത്ഥ്യം എന്തു കൊണ്ട് മറച്ച് വച്ച് ഇല്ലാ കഥകൾ പ്രചരിപ്പിക്കുന്നു, ഇമേജിൽ കാണിക്കുന്ന ഉദ്യോഗസ്ഥയോടൊപ്പം ഉള്ളവരിൽ ഒരാൾ സ്വന്തം ഭർത്താവ്വ് ആണെന്നുള്ള കാര്യം മറച്ചു വരുന്നു. അവർ പോലീസ് ആയതു കൊണ്ട് ഭർത്താവിനെയും കുട്ടി സഹപ്രവർത്തകരോടൊപ്പം എവിടെയെങ്കിലും പോകാൻ പാടില്ലെന്ന് നിയമമുണ്ടോ, അതായത് ഇവർ പറഞ്ഞതും പ്രചരിപ്പിച്ചതുമായ കഥകളിൽ ഉദ്യോഗസ്ഥയുടെ ഭർത്താവും കൂടെയുണ്ടായിരുന്നു എന്ന് പറഞ്ഞാൽ ഇവർ പ്രചരിപ്പിച്ച കഥകൾ എല്ലാം മുൻകൂട്ടി തയ്യാറാക്കിയ വെറും നാലാം കിട കുലിപ്പണിയാണെന്ന്,മാഹിയിൽ ജോലി ചെയുന്ന ഈ ഉദ്യോഗസ്ഥരെ കുറിച്ച് മാഹിയിലെ ജനങ്ങൾക്കും സഹപ്രവർത്തകർക്കും മേലുദ്യോഗസ്ഥർക്കും വ്യക്തമായ ധാരണയുണ്ട്, നിയമം ലംഘിക്കുന്നവർ ആരായാലും മുഖം നോക്കാതെ അവർക്കെതിരെ നടപടിയെടുക്കുന്ന ഈ ഉദ്യോഗസ്ഥക്ക് ശത്രുക്കൾ ഉണ്ടാവുന്നത് സ്വഭാവികം പക്ഷെ പത്രസ്വാതന്ത്ര്യത്തിൻ്റെ പേരിൽ എന്തും എഴുതി അവരെ തോൽപിക്കാമെന്ന് ധരിക്കുന്നത് ബാലിശം മാത്രമാണ് മാഹിയിലെ ജനങ്ങൾക്ക് ഈ ഉദ്യോഗസ്ഥയെ വ്യക്തമായറിയാം ഇല്ലാ കഥകളും നുണകഥകളും പടച്ചു വിട്ടവർ ഇതിൽ സൂചിപ്പിച്ച സംഭവം നടന്നു എന്ന് പറയുന്ന റിസോർട്ടിൻ്റെ ഉടമസ്ഥനെ കർമ ഓൺലൈൻ മാധ്യമ പ്രവർത്തകരരെന്നവകാശപെടുന്ന രണ്ട് പേർ ,ഒരു സ്ത്രീയും ഒരു പുരുഷനും ഫോണിലൂടെ ഇതെക്കുറിച്ചു, ഇവർ പ്രചരിപ്പിച്ച സംഭവം നടന്നു എന്നു പറയുന്ന റിസോർട്ടിലെ ഉടമയോടു് ചോദിച്ചപ്പോൾ അദ്ദേഹം കൃത്യമായ കാര്യങ്ങൾ പറഞ്ഞിട്ടുള്ളതും ഇവിടുത്തെ ക്യാമറ ഫുട്ടേജും, പരിശോധിക്കുകയും ഇവിടുള്ള ആളുകളോടും ചോദിക്കുകയും ചെയ്താൽ ഇതെല്ലാം നിങ്ങളെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ച കാര്യങ്ങളായിരിക്കും എന്ന് പറഞ്ഞതാണ്, എന്നിട്ടും ആരൊ എഴുതി നൽകിയ തിരകഥ വച്ച് അപകീർത്തികരമായ കഥകൾ എരിവും പുളിയും വച്ച് പ്രചരിപ്പിക്കുകയാണിവർ ചെയ്തത് , കൂടാതെ ഈ അസത്യ പ്രചരണത്തെ തുടർന്ന് ബന്ധപ്പെട്ട ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലം നേരിട്ട് സന്ദർശിച്ച് ഇതെല്ലാം ചിലരുടെ മുൻകുട്ടിയുള്ള തിരകഥയും ഗുഢാലോചനയും ആണെന്ന് വ്യക്തമായതാണ് ,ഒരു കാര്യം പൊതു സമൂഹം മനസിലാക്കേണ്ടത് ഒരു സർക്കാർ ഉദ്യോഗസ്ഥനെതിരെ ഇതുപോലുള്ള അപകീർത്തികരമായ വാർത്തകൾ വന്നാൽ അവർക്കതിനെതിരെ കോടതിയിൽ പോകാനും കേസു നടത്താനും സർക്കാർ സംവിധാനത്തിൽ നിന്നു് കൊണ്ട് നിയമയുദ്ധം നടത്താനും വളരെയധികം പരിമിധികളുണ്ട്, കൂടാതെ ചില മേലുദ്ധ്യോഗസ്ഥൻമാർ കീഴ് ഉദ്യോഗസ്ഥർക്കെതിരെ ഇതുപോലുള്ള വാർത്തകൾ വന്നാൽ ഉടൻ പ്രസ്തുത ഉദ്യോഗസ്ഥർക്കെതിരെ സ്ഥലം മാറ്റവും സസ്പെൻഷനും അടക്കമുള്ള നടപടിയെടുത്ത് സ്വയം കൈ കഴുകി മാന്യത നേടും അവർ ആരോപണം നടത്തുന്നവരെ തൃപ്തിപ്പെടുത്തും മറിച്ച് യഥാർത്ഥ ഇരകളെ ഒറ്റപ്പെടുത്തും ഇതാണ് പൊതുവെ നടക്കുന്ന കാര്യങ്ങൾ"മാധ്യമ പ്രവർത്തകനെന്ന നിലയിൽ ഇതെഴുതുന്ന കവർസ്റ്റോറിയുടെ ലേഖകൻ്റെ അന്വേഷണത്തിലും ഇവർ പ്രചരിപ്പിക്കുന്ന വാർത്തകൾ വെറും നുണയാണെന്നു ബോധ്യപ്പെട്ടിട്ടുള്ളതാണ്, ഒരു സ്ത്രീയുടെ ഫോട്ടോയും കുറച്ച് സഭ്യമല്ലാത്ത ഇല്ലാ കഥകളും എഴുതി ഞരമ്പുരോഗികളെ കൊണ്ട് വായിപ്പിച്ച് യൂ ടുബിന് റീച്ച് കൂട്ടലല്ല മാധ്യമ പ്രവർത്തനം, സമുഹത്തിൽ നടക്കുന്ന നിയമ ലംഘനങ്ങളും അനീതികളും പൊതുധാരയിൽ കൊണ്ട് വന്ന് കയ്യടി നേടുക എന്നതായിരിക്കണം മാധ്യമ പ്രവർത്തനം, നമ്മുടെ സമൂഹത്തിൽ പലരും മാധ്യമങ്ങളെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്, ചിലർക്ക് സാമൂഹ്യ മായ ചില വിലക്കു കൊണ്ടും കുടുംബ മഹിമ കൊണ്ടും ഇത്തരം തോന്ന്യാസങ്ങൾ പടച്ചു വിടുന്നവർക്കെതിരെ പ്രതികരിക്കാൻ ബുദ്ധിമുട്ടുണ്ടാവാം പക്ഷെ എല്ലാവരും ആ ഗണത്തിൽ പെടുന്നവരായിരിക്കില്ല, ഈ അപകീർത്തികരമായ വാർത്ത പടച്ചുവിട്ട യുടുബിൻ്റെ വലിയ മുടിചൂടാമന്നനായിരുന്ന ഇതുപോലെ പലരുടെയും ഇല്ലാ കഥകൾ വിളിച്ചു കൂവിയ ഒരു വ്യക്തി തൻ്റെ സഹപ്രവർത്തകനായിരുന്ന ഒരു ചെറുപ്പക്കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ് ഇപ്പോൾ തിരുവനന്തപുരം കോടതിയിൽ നടക്കുന്നു. അതായത് വിചാരണക്കാരും വിധികർത്താക്കളുമായ നിങ്ങൾ എന്ത് കാണിച്ചാലും ജനം അറിയുന്നില്ല എന്ന് കരുതരുത് നിങ്ങൾ വിധികർത്താക്കളോ വിചാരണക്ക് അധികാരമുള്ളയാളുകളോ അല്ല, നിങ്ങൾക്ക് കുടുംബ മോ കുടുംബ ബന്ധങ്ങളോ ഇല്ലായിരിക്കാം പക്ഷെ നിങ്ങൾ വിചാരണ ചെയ്യപ്പെടുന്ന അപകീർത്തിപ്പെടുത്തുന്ന നിരപരാധികൾകൾ വ്യവസ്ഥാപിതമായ സാമൂഹ്യ മര്യാദകളും രാജ്യത്തെ നിയമങ്ങളും പാലിച്ചുകൊണ്ട് കുടുംബമായി ജീവിക്കുന്നവരാണ്, മാധ്യമ പ്രവർത്തകനെന്ന ഒരു തിരിച്ചറിയൽ കാർഡു് ഒരു സുരക്ഷാ കവചമൊന്നുമല്ല, അനീതിക്കും അക്രമത്തിനും എതിരെ സമുഹത്തിന് വേണ്ടി പ്രവർത്തിക്കുന്ന ജനാധിപത്യത്തിൻ്റെ കാവൽ ഭടന്മാരായ മാധ്യമ പ്രവർത്തകരെ തിരിച്ചറിയാനുള്ളതും അവരെ തിരിച്ചറിഞ്ഞ് ആവലാതിക്കാർക്ക് എത്തിപ്പെടാനുള്ള പ്രസ്സ് ഐസൻ്റിൻ്റി സത്യം മാത്രം പ്രചരിപ്പിക്കാനുള്ളതാണ് അല്ലാതെ ശവം തീനികളെപ്പോലെ നിരപരാധികളെ ചില കശ്മലൻമാരുടെ എച്ചിൽ തിന്ന് അപകിർത്തിപ്പെടുത്താനുള്ള ലൈസൻസല്ല,, ഇങ്ങനെയാണ് മാധ്യമ പ്രവർത്തനം എന്നാണ് നിങ്ങൾ പഠിച്ചു വച്ചിരിക്കുന്നതെങ്കിൽ പൊതു സമൂഹം തെരുവിൽ നിങ്ങളെ 'നേരിടും അപ്പോൾ ജനാധിതിപത്യം പത്രസ്വാതന്ത്ര്യം എന്നൊന്നും വിളിച്ചുകൂവാൻ സമയം കിട്ടുകയുമില്ല അപ്പോൾ ഇത്തരം നികൃഷ്ട ജോലി ഏല്പിച്ച് എച്ചിൽ തരുന്നവർ നിഴലായ് പോലും കൂടെയുണ്ടാവില്ല എന്ന് ഓർമ വേണം, ഒരു മാധ്യമ പ്രവർത്തകനായ എനിക്ക് തന്നെ ഇത്തരം ഒരു വാർത്ത എഴുതേണ്ടി വന്നതിൽ ഗുരുതുല്യനായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ആത്മാവിനോടു് മാപ്പ് ചോദിക്കുന്നു.,