ഭാര്യയെ സ്നേഹിക്കുന്നവര്‍ അങ്ങനെ സി പി എം വേണ്ടെന്ന് പറയും..സി പി എമ്മില്‍ അംഗമാവൂ ഭാര്യയെ സ്ഥിരപെടുത്തൂ; സി പി എമ്മിന്‍റെ സ്വജനപക്ഷപാതത്തെ രൂക്ഷമായി വിമര്‍ശിച്ച് യുവാക്കള്‍ ;ന്യായീകരിച്ച് മടുത്ത് സൈബര്‍ സഖാക്കളും
തിരുവനന്തപുരം: കേരളത്തിലെ സിപിഎം സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളുടെ കഥകള്‍ പുറത്ത് വരുമ്ബോള്‍ അഭ്യസ്ഥ വിദ്യരായ യുവാക്കളുടെ രോഷം ഇരമ്ബുന്നു. ഇടത് ഫേസ്‌ബുക്ക് - വാട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും പിന്മാറിയും സര്‍ക്കാരിന്റെ സ്വജനപക്ഷപാതത്തെ വിമര്‍ശിച്ച് പോസ്റ്റിട്ടും ട്രോള്‍ പോസ്റ്ററുകള്‍ ഇറക്കിയുമാണ് യുവാക്കള്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നത്. ട്രോളുകളില്‍ ഏറ്റവും ശ്രദ്ധേയമാകുന്നത് മന്ത്രി ജി സുധാകരന്റെ ഭാര്യയുടെ നിമയനം മുതല്‍ എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനം വരെയുള്ള വിവാദ വാര്‍ത്തകള്‍ ചേര്‍ത്ത് വെച്ചുള്ള പോസ്റ്ററാണ്.
ഭാര്യയെ സ്നേഹിക്കുന്നവര്‍ എങ്ങനെ സിപിഎം വേണ്ടെന്ന് പറയും.. സിപിഎമ്മില്‍ അംഗമാകൂ ഭാര്യയെ സ്ഥിരപ്പെടുത്തൂ എന്നാണ് പോസ്റ്ററിന്റെ അടിക്കുറിപ്പ്.
വാട്സാപ്പ്, ഫേസ്‌ബുക്ക് ഗ്രൂപ്പുകളില്‍ വ്യാപകമായാണ് ഈ പോസ്റ്റര്‍ പ്രചരിക്കുന്നത്. ഇടത് ഗ്രൂപ്പുകളില്‍ പോലും ഇത് പോസ്റ്റ് ചെയ്യുകയും ചര്‍ച്ചയാകുകയുമാണ്. സിപിഎം നേതാക്കന്മാരുടെ ഭാര്യമാര്‍ക്ക് അനര്‍ഹമായി ജോലി നല്‍കുന്നത് പാര്‍ട്ടി പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ഖജനാവിനെ ഉപയോഗപ്പെടുത്തുന്നതിന് തുല്യമാണെന്ന വിമര്‍ശനമാണ് പ്രധാനമായും ഉയരുന്നത്.
വെറുതേ സ്കൂളില്‍ പോയി പന്ത്രണ്ട് വര്‍ഷം കളഞ്ഞു.. പിന്നെ കോളജില്‍ അഞ്ച് വര്‍ഷം, കുത്തിയിരിന്ന് ജെആര്‍എഫും നെറ്റും.. പിഎച്ച്‌ഡി എന്ന് പറഞ്ഞ് പോയത് അഞ്ചു വര്‍ഷങ്ങളും.. പിന്നെ പിഎസ് സി പഠനവും കഴിഞ്ഞാലേ ജോലി കിട്ടൂ.. ഈ സമയം സിപിഎമ്മായാല്‍ അക്കാദമിക് ക്വാളിഫിക്കേഷനുള്ള യുവതിയെ കെട്ടിയാല്‍ പി എസ് സി പരീക്ഷ എഴുതാതെ ഗസറ്റഡ് പോസ്റ്റില്‍ ജോലി കൊടുക്കാമായിരുന്നു എന്നും യുവാക്കള്‍ കുറിക്കുന്നു. മാര്‍ക്സിസ്റ്റ് അല്ലാത്തവന് പിഎസ് സി, മാര്‍ക്സിസ്റ്റുകാരന് ശുപാര്‍ശ കത്ത് മാത്രം മതി എന്നും നീളുന്നു വിമര്‍ശനം.
അതേസമയം, ഇത്തരം പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന പ്രചാരണം സിപിഎമ്മും ശക്തമാക്കുകയാണ്. ഇതെല്ലാം എല്ലാക്കാലവും നടക്കുന്നതാണെന്ന ന്യായീകരണവും കുറവല്ല. കോണ്‍ഗ്രസ് ഭരിക്കുന്ന സമയത്ത് കോണ്‍ഗ്രസും സിപിഎം കയറുമ്ബോല്‍ സിപിഎമ്മും ഇനി മറ്റാരെങ്കിലും എത്തിയാല്‍ അവരും ഇതൊക്കെ തന്നെയാണ് ചെയ്യുക എന്ന് പറഞ്ഞും ആശ്വസിക്കുകയാണ് യുവാക്കള്‍.
കാലടി സര്‍വകലാശാലയിലെ നിയമന വിവാദം പുറത്തുകൊണ്ടുവന്നത് ഇന്റര്‍വ്യൂ ബോര്‍ഡിലുള്ളവരാണ്. മോഷണം കയ്യോടെ പിടികൂടിയപ്പോള്‍ പിടിച്ചവരെ മോഷ്ടാവ് ആക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.എംബി രാജേഷിന്റെ ഭാര്യയുടെ നിയമന വിവാദത്തിലൂടെ അനധികൃത നിയമനങ്ങളെ ആണ് എതിര്‍ക്കുന്നത്. റാങ്ക് ലിസ്റ്റ് അട്ടിമറിച്ചെന്ന് ആരോപിച്ച ബോര്‍ഡ് അംഗങ്ങള്‍ കോണ്‍ഗ്രസ്സുകാരല്ല. സത്യം കണ്ടു പിടിക്കുന്നവരെ മോഷ്ടാക്കളാക്കുന്നു. ഉപജാപക സിദ്ധാന്തം കൊണ്ടു വരുന്നു. സത്യം പറയുന്നവരെ നിശ്ശബ്ദരാക്കാനാണ് ഇടത് മുന്നണി ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ സിപിഎം നിലപാട് എന്താണെന്നും മന്ത്രി ജയരാജന്‍ മാനുഷിക പരിഗണന എന്നാണ് പറയുമ്ബോള്‍ അത് മറ്റ് ഉദ്യോഗാര്‍ഥികള്‍ക്ക് ഇത് ബാധകമല്ലേ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
Comments (0)