കേരളത്തില്‍ ഇനി ലഭിക്കുക എഥനോള്‍ ചേര്‍ത്ത പെട്രോള്‍
കൊച്ചി: എണ്ണക്കമ്ബനികള്‍ സംസ്ഥാനത്തെ പമ്ബുകള്‍ക്ക് ഇനി നല്‍കുന്നത് 10% എഥനോള്‍ ചേര്‍ത്ത പെട്രോള്‍. ടാങ്കില്‍ വെള്ളത്തിന്റെ ചെറിയ അംശമുണ്ടായാലും അത് എഥനോളുമായി കലരും. അസംസ്കൃത എണ്ണ ഇറക്കുമതി കുറയ്ക്കല്‍, മലിനീകരണം കുറയ്ക്കല്‍ എന്നിവയാണ് പെട്രോളില്‍ എഥനോള്‍ ചേര്‍ക്കുന്നതു കൊണ്ടുള്ള മെച്ചം.
ഇത് മൂലം വാഹനങ്ങള്‍ സ്റ്റാര്‍ട് ചെയ്യാന്‍ ബുദ്ധിമുട്ടു നേരിടും. ജലാംശം പരിശോധിക്കാന്‍ പ്രത്യേക സംവിധാനവും പമ്ബുകള്‍ക്കു നല്‍കിയിട്ടുള്ളതായും പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ബയോ ഇന്ധനമാണ് എഥനോള്‍. ഇത് പഞ്ചസാര വ്യവസായത്തിന്റെ ഉപോല്‍പന്നമാണ്. ഇതു വഴി കരിമ്ബ് കര്‍ഷകര്‍ക്കു നേട്ടമുണ്ടാക്കുക എന്നതും ലക്ഷ്യമിടുന്നു.
കേരളത്തിലും മുന്‍പ് ഇതു നല്‍കിയിരുന്നെങ്കിലും പിന്നീട് നിര്‍ത്തിവച്ചതാണ്. അതെ സമയം, വെള്ളം ചേര്‍ത്ത പെട്രോളാണു പമ്ബില്‍ നിന്നു ലഭിക്കുന്നതെന്ന പരാതിക്കു സാധ്യതയുണ്ട്. ഇതിനാല്‍ തന്നെ പെട്രോള്‍ പമ്ബുടമകളുടെ സംഘടനകള്‍ ബോധവല്‍ക്കരണ പരിപാടികള്‍ ആസൂത്രണം ചെയുന്നുണ്ട്.
Comments (0)