രാജസ്ഥാനിൽ സെഞ്ചുറി അടിച്ച് പെട്രോൾ

രാജസ്ഥാനിൽ സെഞ്ചുറി അടിച്ച് പെട്രോൾ

ജയ് പൂർ | കൊച്ചി: തുടർച്ചയായ പത്താംദിവസവും ഇന്ധന വില കൂടിയതോടെ രാജസ്ഥാനിൽ പെട്രോൾ വില “സെഞ്ചുറിനെ അടിച്ചു. രാജസ്ഥാനിലെ പെട്രോള്‍ വില സെഞ്ചുറി അടിച്ചു.രാജസ്ഥാനിലെ  ശ്രീഗംഗാ നഗറിൽ ഒരു ലിറ്റർ പെട്രോളിന് 100.13 രൂപയായി. മഹാരാഷ്ട്ര,മധ്യപ്രദേശ്, സംസ്ഥാനങ്ങളിലും
മധ്യപ്രദേശിലെ അനൂപ്പുരിൽ പെട്രോൾ വില 99.90 രൂപയായി.മുംബൈയിൽ പെട്രോൾ ലിറ്ററിന് 96 രൂപയാണു വില. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 89.54 രൂപ കേരളത്തിൽ പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്നലെ കൂടിയത്. ഈ മാസം 11 പ്രാവശ്യമാണ് ഇന്ധനവില കൂടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 91.50 രൂപയിലും ഡീസലിന് 85.50 ലേക്കും എത്തിയപ്പോൾ കൊച്ചിയിൽ പെട്രോളിന് 89.70 രൂപയും ഡീസലിന് 84.32 രൂപ
യുമാണ്.2018 ഒക്ടോബറിനുശേഷമുള്ള ഏറ്റവും ഉയർന്നവിലയിലാണ് രാജ്യത്ത് ഇന്ധനം വിൽക്കുന്നത്.എക്സൈസ് തീരുവ കുറയ്ക്കാതെ വില കുറയില്ല.
2018ൽ സമാനമായവിധം എണ്ണവില ഉയർന്നപ്പോൾ തീരുവ കുറച്ചിരുന്നു. സർക്കാരും എണ്ണക്കമ്പനികളും ഒന്നര രൂപവീതമാണ് അന്നുകുച്ചത്.
2020 നവംബർ മുതൽ അടിക്കടി എണ്ണവില ഉയർന്നിട്ടും ം നികുതി കുറയ്ക്കാനുള്ള യാതൊരു നീക്കവുമുണ്ടായിട്ടില്ല.രാജ്യാന്തര അസംസ്കൃത എണ്ണവിലയെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്ത്യയിലും ഇന്ധനവില നിർണയിക്കുന്നത്.