മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒമ്പതാമത് രക്തദാന ക്യാമ്പ് നടത്തി സൈനിക കൂട്ടായ്മയായ 'സപ്ത'
മഹാമാരി കാരണം രോഗികൾ രക്തം കിട്ടാതെ വലയുന്ന സാഹചര്യത്തിൽ രക്തദാന ക്യാമ്പുമായി സൈനികർ രംഗത്ത്.തിരുവനന്തപുരം ജില്ലയിലെ സൈനികരുടെയും വിമുക്ത ഭടന്മാരുടെയും കൂട്ടായ്മയായ സപ്ത യാണ് ക്യാമ്പ് സംഘടിപ്പിച്ചത്.കോവിഡ് മഹാമാരി പടർന്ന് പിടിച്ചു തുടങ്ങിയ കഴിഞ്ഞ മാർച്ച് മുതൽ ഇത് ഒമ്പതാം തവണയാണ് 'സപ്ത ജീവൻരക്ഷ ' എന്ന പേരിൽ രക്തദാന ക്യാമ്പുകൾ ഈ കൂട്ടായ്മ നടത്തുന്നത്. ഈ കാലയളവിൽ National Blood Transfusion Committee, Kerala Aids Control Society, Medical College Transfusion Department തുടങ്ങിയ സ്ഥാപനങ്ങൾ പ്രശംസാ പത്രങ്ങളും ഉപഹാരങ്ങളും നൽകി സപ്തയെ ആദരിച്ചിട്ടുണ്ട്.രക്തദാനം ജീവദാനമാണെന്ന മഹത് സന്ദേശവുമായി ഇരുപത്തിയഞ്ചിലധികം അംഗങ്ങൾ ഇന്നത്തെ ക്യാമ്പിൽ രക്തദാനം നടത്തി.
Comments (0)