ഗൗരിയമ്മ ചോവത്തി,ഹരിജന്‍ കുട്ടപ്പന്‍ വിളികള്‍ മറക്കരുത്; താന്‍ ആക്ഷേപിച്ചിട്ടില്ല
ഡല്‍ഹി: താന്‍ എവിടെയാണ് ജാതി പറഞ്ഞത് എന്ന് ആവര്‍ത്തിച്ച് ചോദിച്ച കെ.സുധാകരന്‍. ഷാനിമോളും രമേശ് ചെന്നിത്തലയും തനിക്കെതിരെ നടത്തിയ പ്രസ്ഥാവനകള്‍ തിരുത്തിയതിനെയും സുധാകരന്‍ സ്വാഗതം ചെയ്തു. വിവാദങ്ങള്‍ അടഞ്ഞ അധ്യായമെന്നും സുധാകരന്‍ പറഞ്ഞു. ചെത്തുകാരന്റെ മകന്‍ എന്ന് പറഞ്ഞത് ഒരര്‍ത്ഥത്തിലും ജാതീയ അധിക്ഷേപം ആകുന്നില്ല. തൊഴില്‍ പറയുന്നത് അധിക്ഷേപമല്ല. ഗൗരി അമ്മയെ ചോവത്തിയെന്നും എം.എ.കുട്ടപ്പനെ ഹരിജന്‍ കുട്ടപ്പനെന്നും വിളിച്ചവരാണ് കതനിക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.



Author Coverstory


Comments (0)