സംഘടിത പ്രചാരണം ഇസ്ലാമിന്റെ ഭാഗം
കോട്ടയം: ഇസ്ലാമിക പ്രണയ മതംമാറ്റ ഭീകരതയായ ലൗ ജിഹാദിനെതിരെ തുറന്നടിച്ച് മുൻ ഡിജിപി സിബി മാത്യൂസ്. സംഘടിത മത പ്രചാരണം ഇസ്ലാമിന്റെ ഭാഗമാണെന്നും മറ്റു മതസ്ഥരായ പെൺകുട്ടികളും മാതാപിതാക്കളും ഇത് അറിഞ്ഞിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മതാപരമായ പ്രചാരണങ്ങളും മതംമാറ്റവും ഒൗദ്യോഗികമായിത്തന്നെ ഇസ്ലാം ചെയ്യുന്നുണ്ട്, പൊന്നാനിയിലും മറ്റും അതിനുള്ള സ്ഥാപനങ്ങളുള്ളതും രഹസ്യമല്ല.ഇത്തരം കുടുക്കുകളിൽപ്പെടാതെ അവരവരുടേതായ വിശ്വാസങ്ങളിൽ ഉറച്ചുനിൽക്കാൻ പുതിയ തലമുറകൾ പ്രാപ്തമാകണം. എന്നാൽ, അതിനുള്ള സഹായവും പിന്തുണയും അതാത് സമുദായങ്ങളിൽ നിന്ന് കിട്ടുന്നുണ്ടോയെന്ന് സംശയമുണ്ട്, ഒരുപരിധിവരെ ഹൈന്ദവ സമൂഹത്തിനിടയിൽ ചില പ്രവർത്തനങ്ങളൊക്കെ സംഘടിതമായി നടക്കുന്നതായി കേട്ടിട്ടുണ്ട്. കസ്തവരെ സംബന്ധിച്ച് ഇക്കാര്യത്തിൽ ഇടപെടാനോ പ്രവർത്തിക്കാനോ കൂട്ടുംബങ്ങളെ പിന്തുണയ്ക്കാനോ കാര്യമായ സംവിധാനങ്ങളൊന്നുമില്ല. സഹായിക്കാനും ആരും തന്നെയില്ല. ഈ അരക്ഷിതാവസ്ഥയ്ക്ക്
മാറ്റം വേണം. കെസിബിസി മാസികയായ 'ജാഗ്രത"ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലവ് ജിഹാദ് എന്ന പേരിലുള്ള ഒരു സംഘടനാ സംവിധാനം, അതിന്റെ ഓഫീസോ ബോർഡോ വഴിയായി കണ്ടെത്തുക എളുപ്പമല്ലെന്ന് സിബി മാത്യൂസ് ചൂണ്ടിക്കാട്ടി. ഓരോ ജില്ലയിലും ഭാരവാഹികളും ഉണ്ടാവാനിടയില്ല. 'ലൗ ജിഹാദ് എന്ന പ്രയോഗം തന്നെ എത്രത്തോളം ശരിയാണന്ന് അറിയില്ല. ഞാൻ ഇതിനെ കാണുന്നത് വേറൊരു രീതിയിലാണ്. അന്യമതസ്ഥരായി പെൺകുട്ടികളെ ഇസ്ലാമിന്റെ ആശയങ്ങൾ പഠിപ്പിക്കുവാനും, അവർക്കിടയിൽ മതം പ്രചരി പ്പിക്കുവാനും ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ട്. ഹിന്ദു, ക്രിസ്ത്യൻ,പെൺകുട്ടികൾ അതിൽ അകപ്പെടുന്നുണ്ട്. ഹാദിയ കേസ് അറിയാവുന്ന ഒന്നാണ്. മറ്റുചിലരെ സിറിയയിലും അഫ്ഗാനിസ്ഥാനിലും കൊണ്ടുപോയി. മൂസ്സിം യുവാവിന് ക്രിസ്ത്യൻ പെൺകുട്ടിയെ പ്രേമിക്കാൻ പാടില്ലേ എന്നൊക്കെ ചോദിക്കാം. പക്ഷെ, തിരിച്ച് സംഭവിക്കാനുള്ള സാധ്യത ഇവിടെ തീരെയില്ല. മുസ്ലിം പെൺകുട്ടിയെ ഒരു ഹൈന്ദവ യുവാവോ കസ്തവ യുവാവോ പ്രേമിക്കാനോ അവരുടെ മതം പഠിപ്പിക്കാനോ ഉള്ള സാധ്യത വളരെ കുറവാണ്. വിരളമായി അത്തരം പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മതം പഠിപ്പിക്കുകയെന്നത് മുഖ്യവിഷയമായിട്ടില്ല. ഇത്തരം കാര്യങ്ങളിൽ വലിയ സംരക്ഷണവലയം മുസ്ലിം സമൂഹം ഒരുക്കിയിട്ടുണ്ട്. മുസ്ലിം യുവാക്കൾ അന്യമതസ്ഥരായ പെൺകുട്ടികളെ പ്രണയിക്കുന്ന സംഭവങ്ങളിൽ, അവിടെ വിവാഹത്തെക്കാൾ കൂടുതൽ പ്രാധാന്യം കൽപ്പിക്കപ്പെടുന്നത് മതപഠനത്തിനാണ്. പുറത്ത് പഠിക്കാൻ പോവുന്ന ക്രിസ്ത്യൻ പെൺകുട്ടികളിൽ ഒരു വിഭാഗം മുസ്ലീം ആശയങ്ങളിൽ ആകൃഷ്ടരാവുകയും ഇറങ്ങിപ്പോവുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? ക്രിസ്ത്യൻ, ഹൈന്ദവ ആശയങ്ങളിൽ ആകൃഷ്ടരായി തിരിച്ച് ഒരൊഴുക്ക് എന്നെങ്കിലും ഉണ്ടായതായി അറിവില്ല. ബോധപൂർവ്വമായ ഒരു ക്യാംപെയിൻ നടക്കുന്നുവെന്നതിന്റെ തെളിവാണിത്, അദ്ദേഹം വിശദീകരിച്ചു.
Comments (0)