ദേശിയപാതയോരത്ത് വീണ്ടും മാലിന്യ നിക്ഷേപം; പൊറുതിമുട്ടി ജനങ്ങള്‍
കോലഞ്ചേരി: കൊച്ചി ധനുഷ്‌കോടി ദേശീയപാതയോരത്ത് കടമറ്റം നമ്ബ്യാരുപടിക്ക് സമീപം ജനവാസ മേഖലയില്‍ വീണ്ടും മാലിന്യ നിക്ഷേപം. രാത്രിയുടെ മറവിലാണ് സാമൂഹ്യ വിരുദ്ധര്‍ മലില ജലം നിക്ഷേപിക്കുന്നത്. തുടര്‍ച്ചയായി മാലിന്യം തള്ളുന്നത് പ്രദേശവാസികള്‍ക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. നമ്ബ്യാരുപടിക്ക് സമീപമുള്ള വളവിലാണ് ദ്രവരൂപത്തിലുള്ള മാലിന്യം കഴിഞ്ഞ ദിവസം രാത്രി ഒഴുക്കിയത്. കൊച്ചി ധനുഷ്‌കോടി ദേശീയപാതയോട് ചേര്‍ന്ന് നടക്കുന്ന സാമൂഹ്യ ദ്രോഹ നടപടികളില്‍ ഇവിടെ താമസിക്കുന്ന ജനങ്ങളാണ് പൊറുതിമുട്ടുന്നത്. വ്യാഴാഴ്‌ച്ച രാത്രിയില്‍ കറുത്ത നിറത്തിലുള്ള മലിന ജലമാണ് ഇവിടെ ഒഴുക്കിയത്. മുന്‍പും പലതവണ കക്കൂസ് മാലിന്യമുള്‍പ്പെടെ ഇവിടെ രാത്രിയില്‍ ഒഴുക്കിയിരുന്നതായും നാട്ടുകാര്‍ പറഞ്ഞു.
പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാലിന്യമൊഴുക്കിയ ഭാഗത്ത് ശുചീകരണം നടത്തി. കോലഞ്ചേരിയുടെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ഇതുപോലുള്ള മാലിന്യമൊഴുക്കല്‍ പതിവാകുന്നുണ്ട് . വഴിവിളക്കുകള്‍ ഇല്ലാത്തതിനാല്‍ രാത്രി കാലങ്ങളില്‍ ഇരുട്ടിന്റെ മറവില്‍ ധരാളം വാഹനങ്ങള്‍ സംശയാസ്‌പദമായി പാര്‍ക്കു ചെയ്യാറുണ്ടെന്നും.രാത്രികാലങ്ങളില്‍ പോലീസ് പരിശോധന ശക്‌തമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.



Author Coverstory


Comments (0)