തൃക്കാക്കര പൈപ്പ് ലൈന്‍ റോഡ് : ഹൈക്കോടതി ഇടപെടുന്നു
കൊച്ചി : തൃക്കാക്കരയിലെ പൈപ്പ്ലൈന്‍ റോഡ് ഇല്ലാതായെന്ന മാദ്ധ്യമ വാര്‍ത്തകളെ തുടര്‍ന്ന് ഹൈക്കോടതി ഇടപെടുന്നു. സ്ഥലം സന്ദര്‍ശിച്ച് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ സമാന വിഷയത്തില്‍ നിയോഗിച്ച അമിക്കസ് ക്യൂറിക്ക് സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കി. കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ക്കൊപ്പം ഇതു പരിഗണിക്കാന്‍ മാര്‍ച്ച് നാലിലേക്ക് മാറ്റി. തൃക്കാക്കരയില്‍ ചെറുമുറ്റപ്പുഴക്കര മുതല്‍ തോപ്പില്‍ ആര്‍.എസ്. മുക്ക് ജംഗ്ഷന്‍ വരെയുള്ള പൈപ്പ്ലൈന്‍ റോഡിന്റെ നവീകരണത്തിനായി ഒന്നരക്കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരുന്നത്.മൂന്നു മീറ്റര്‍ വീതിയില്‍ ടൈല്‍ വിരിക്കാനാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നതെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് നാലു മീറ്റര്‍ വീതിയിലാക്കി. ഇതോടെ പണി പകുതിയാകുമ്ബോഴേക്കും ഫണ്ട് തീര്‍ന്നു.
Comments (0)