മണ്ണാര്‍ക്കാട് വാഹനപരിശോധനക്കിടെ വന്‍ സ്ഫോടക വസ്തുശേഖരം പിടികൂടി

മണ്ണാര്‍ക്കാട് വാഹനപരിശോധനക്കിടെ വന്‍ സ്ഫോടക വസ്തുശേഖരം പിടികൂടി

മണ്ണാര്‍ക്കാട് എക്സൈസ് നടത്തിയ വാഹന പരിശോധനയില്‍ വന്‍ സ്ഫോടക വസ്തു ശേഖരം പിടികൂടി. കോയമ്ബത്തൂരില്‍ നിന്നും മലപ്പുറത്തേക്ക് കടത്തിയ ആറേകാല്‍ ടണ്‍ ജലാറ്റിന്‍ സ്റ്റിക്കാണ് എക്സൈസ് പിടികൂടിയത്. കേസില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. തുടര്‍ നടപടികള്‍ക്കായി ഇവരെ പൊലീസിന് കൈമാറി.രഹസ്യവിവരത്തിന്‍്റെ അടിസ്ഥാനത്തില്‍ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് മണ്ണാര്‍ക്കാട് നടത്തിയ വാഹന പരിശോധനയിലാണ് പച്ചക്കറി വണ്ടിയില്‍ കടത്തിയ വന്‍ സ്ഫോടകവസ്തു ശേഖരം പിടികൂടിയത്.