ലോകകേരളസഭയിലേക്കും ഇ.ഡി അന്വേഷണം
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന എം ശിവശങ്കറിന്റെ നേതൃത്വത്തിൽ കോടികൾ ചെലവഴിച്ച് നടത്തിയ ലോക കേരള സഭയുടെ മറവിൽ നടന്ന ധൂർത്തിനെപ്പറ്റി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തും. മുഖ്യമന്ത്രിയുടെ അധീനതയിലുള്ള നോർക്ക- പ്രവാസികാര്യ വകുപ്പിന്റെ ചുമതലയിലാണ് രണ്ടുതവണ സഭ നടന്നത്. ലോകമെമ്പാടുമുള്ള മലയാളികളുടെ കൂട്ടായ്മയിലൂടെ വികസനത്തിന് കളമൊരുക്കുക എന്ന ലക്ഷ്യത്തോടെ വിഭാവന ചെയ്ത കേരളസഭയുടെ നടത്തിപ്പിൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനുള്ള പങ്കും അന്വേഷിക്കും.
ഒന്നാം കേരളസഭയുടെ ചെലവ് 2.46 കോടിയെന്ന് കണക്കുകൾ.രണ്ടാം കേരള സഭയുടെ കണക്കുകൾ ഇനിയും സമർപ്പിച്ചിട്ടില്ല. കോടികൾ തുലച്ച കേരളസഭ വിഫലമായതും ഇ.ടി അന്വേഷണത്തിന് വഴിയൊരുക്കുന്നു. 2018 ജനുവരി 12, 13 തീയതികളിലാണ് തിരുവനന്തപുരം നിയമസഭ സമുച്ചയത്തിൽ ഒന്നാം കേരളസഭ നടന്നത്. നിരവധി വ്യവസായ പ്രമുഖർ പങ്കെടുത്ത പരിപാടിയുടെ ഭാഗമായി മേഖലാ സമ്മേളനങ്ങൾ നടത്തുമെന്നായിരുന്നു പ്രഖ്യാപനം. പക്ഷെ 2019 ഫെബ്രുവരിയിൽ ദുബായിൽ അനുബന്ധ സമ്മേളനമെന്നതൊഴിച്ചാൽ മേഖലാ സമ്മേളനങ്ങൾ മറ്റൊരിടത്തും നടന്നില്ല. കഴിഞ്ഞ ജനുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായിരുന്നു രണ്ടാം ലോക കേരളസഭ നടന്നത്.പങ്കെടുത്തത് വ്യവസായ പ്രമുഖർ ഉൾപ്പെടെ 178 പേർ. ഇവർക്കായി 16 കോടി ചെലവഴിച്ച് നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാൾ പുതുക്കിപ്പണിതു. ഭക്ഷണത്തിനു മാത്രം കോവളം റാബീസ് ഗ്രൂപ്പിന് കൈമാറിയത്. 59,82,600 രൂപ. പ്രതിനിധികളുടെ താമസത്തിനായി ഗസ്റ്റ് ഹൗസിനും റസ്റ്റ് ഹൗസിനും പുറമേ തിരുവനന്തപുരം മസ്കറ്റ് ഹോട്ടൽ അടക്കമുള്ള വൻകിട ഹോട്ടലുകൾക്ക് നൽകിയത് 23,42,725 രൂപ.4,56,324 രൂപയാണ് ഡ്രൈവർമാർ സെക്യൂരിറ്റി സ്റ്റാഫ് എന്നിവർക്ക് മാത്രം ഭക്ഷണം ഇനത്തിൽ ചെലവായത്.
ഒന്നാം ലോക കേരള സഭയുടെ ഭാഗമായി ഉദ്യോഗസ്ഥർ നടത്തിയ ദുബായ് യാത്രയുടെ പേരിലും ലക്ഷ്യങ്ങളാണ്പൊടിച്ചത്. ഒരാഴ്ച ദുബായിൽ താമസിച്ചതിനെ തുടർന്ന് ചെലവ് 18,40,670 രൂപ. രണ്ടു കേരള സഭകളും ദുബായ് സമ്മേളനവും എന്ത് നേട്ടമാണ് സംസ്ഥാനത്തിന് ഉണ്ടാക്കിയതെന്ന് ചോദ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത് സി.പി.എം പാർട്ടി ഫണ്ടിലേക്ക് കോടികൾ എത്തിക്കുവാൻ സംസ്ഥാന സർക്കാർ സമ്മേളനത്തിന് ഉപയോഗിച്ചെന്ന ആരോപണവും ശക്തമാകുന്നു. യാതൊരു നേട്ടവും എത്തിക്കാൻ കഴിയാത്ത സമ്മേളനത്തിന് പിന്നിൽ ഉന്നതരുടേയും മുഖ്യമന്ത്രിയുടെയും താൽപര്യം ആണെന്ന് ആരോപണം ശക്തമാണ്.
Comments (0)