പാട്ടത്തിനെടുത്ത ഭൂമിയില്‍ വിസ്തൃതമായ കഞ്ചാവ് കൃഷി
ആലുവ: സ്ഥലം പാട്ടിനെടുത്ത് അടുപ്പക്കാരെ മാത്രം ഉള്‍പ്പെടുത്തി വിസ്തൃതമായ പ്രദേശത്ത് കൃഷി. വിളവെടുക്കാനും അതിര്‍ത്തി കടത്താനും പ്രയോജനപ്പെടുത്തിയിരുന്നത് ആദിവാസികളെ. ഹൈവേയില്‍ എത്തിക്കുമ്ബോള്‍ ഏറ്റുവാങ്ങാന്‍ ചുമതലപ്പെടുത്തിയിരുന്നത് ആയുധങ്ങളുമായി എന്തിനും തയ്യാറെടുത്തുനില്‍ക്കുന്ന സംഘങ്ങളെ. വിതരണത്തിനും വില്‍പ്പനയ്ക്കുമായി സഞ്ചരിച്ചിരുന്നത് അതീവ ജാഗ്രതയോടെയെന്നും വിലിയിരുത്തല്‍. ആന്ധ്രയില്‍ നക്സല്‍സംഘങ്ങളുടെ പ്രവര്‍ത്തനമേഖലയായ ഗ്രാമമായ പാഡേരുവില്‍ നിന്നും കേരളത്തിലേയ്ക്ക് വന്‍ തോതില്‍ കഞ്ചാവ് കടത്തിയിരുന്ന പാലക്കാട് ചോക്കാട് ചാലുവരമ്ബ് ഷറഫുദീനെ(39)ക്കൂറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പുറത്തുവനരുന്ന വിവരങ്ങള്‍ ഇങ്ങിനെ:
വര്‍ഷങ്ങളായി ഇയാള്‍ ആന്ധ്രയില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് കേരളത്തില്‍ എത്തിച്ചിരുന്നതായിട്ടാണ് പൊലീസിന്റെ പ്രാഥമീക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.
നക്സല്‍ ബാധിത പ്രദേശങ്ങളിലാണ് ഷറഫുദ്ദീന്‍ കഞ്ചാവ് കൃഷി നടത്തിയിരുന്നത്. ആദിവാസികളെ ഉപയോഗിച്ചാണ് കൃഷിയും വിളവെടുക്കലുമൊക്കെ മുന്നോട്ടുപോയിരുന്നത്.
ഗ്രാമത്തില്‍ നിന്നും കാര്യപരിശോധനകളില്ലാതെ പുറത്തുകടക്കാന്‍ കഴിയുന്നത് ആദിവാസികള്‍ക്കുമാത്രമാണ്. അതുകൊണ്ടുതന്നെ ഇവരിലെ ചെറുപ്പക്കാരെ ഉപയോഗിച്ചാണ് ഇയാള്‍ കഞ്ചാവ് പുറത്തെത്തിച്ചിരുന്നത്. ഗ്രാമത്തിന്റെ അതിര്‍ത്തികടത്തികൊടുത്താല്‍ പിന്നെ കാര്യങ്ങള്‍ നിയന്ത്രിക്കുക ഇയാള്‍ ചുതലപ്പെടുത്തിയിട്ടുള്ള ക്രിമിനലുകള്‍ ഉള്‍പ്പെട്ട സംഘങ്ങളാണെന്നാണ് ഇവിടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുള്ളത്. കൈമാറ്റം നടക്കുനത് ഹൈവേളികളിച്ചാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
ഇടപാടുകളുടെ പ്രാധാന കേന്ദ്രം വിശാഖപട്ടണമായിരുന്നെന്നാണ് സൂചന. മാസങ്ങള്‍ക്ക് മുമ്ബ 150 കിലോ കഞ്ചാവുമായി മൂന്നംഗസംഘത്തെ പൊലീസ് പിടികൂടിയിരുന്നു.ഇവരില്‍ നിന്നാണ് ഷറഫുദ്ദീനെകുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിക്കുന്നത്.തുടര്‍ന്ന് എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്യത്തില്‍ അങ്കമാലി ഇന്‍സെപ്കടര്‍ സോണി മത്തായി ,എസ്‌ഐ ടി.എം സൂഫി എന്നിവരടങ്ങുന്ന പ്രത്യേക സംഘത്തെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ചുമതലപ്പെടുത്തുകയായിരുന്നു.
പൊലീസ് സംഘം വിശാഖപട്ടണം കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലാവുന്നത്. നക്സല്‍ ഭീഷിണി നിലനില്‍ക്കുന്നതിനാല്‍ ഷറഫൂദ്ദീനെ കൃഷിസ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തിട്ടില്ലന്നാണ് അറിയുന്നത്. കേരളത്തിലെ കഞ്ചാവ്് വിതരണ ശൃംഖലയെകുറിച്ച് വ്യക്തമായ വിവരം പൊലീസിന് ലഭിച്ചിരുന്നു.
പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തില്‍ കേരളത്തിലേയ്ക്കുള്ള കഞ്ചാവ് വിതരണത്തിന്റെ പ്രധാന കേന്ദ്രം ആന്ധ്രപ്രദ്ദേശിലെ നക്സല്‍ ബാധിത പ്രദേശങ്ങളാന്നെന്ന് മനസ്സിലായി. തുടര്‍ന്ന് പൊലീസ് സംഘം സ്ഥലങ്ങളില്‍ പോയി പ്രാഥമിക അന്വേഷണം നടത്തി. അവിടെനിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണതിനായിമറ്റുരുസംഘത്തെ ജില്ലാപൊലീസ് മേധാവി ചുമതലപ്പെടുത്തി. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ ഒഡീഷ-ജാര്‍ക്കണ്ട് അതിര്‍ത്തി പ്രദേശത്തുള്ള പാഡേരു എന്ന ഗ്രാമമാണ് കേരളത്തിലേയ്ക്കുള്ള കഞ്ചാവ് വിപണന-വിതരണ കേന്ദ്രം എന്ന് വ്യക്തമായി.
ഇവിടെ നിന്നാണ് കേരളം ,തമിഴ്‌നാട്, കര്‍ണാടക , ഉത്തര്‍പ്രദ്ദേശ്,ര ാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലേയ്ക്ക് കഞ്ചാവ് കയറ്റി അയക്കുന്നതെന്നും മനസ്സിലായി. ഇവിടെനിന്നും കുറഞ്ഞ വിലയില്‍ കിട്ടുന്ന കഞ്ചാവ് 10, 15 ഇരട്ടി വിലയ്ക്കാണ് മറ്റു സംസ്ഥാനങ്ങളില്‍ വില്‍പ്പന നടത്തുന്നതെന്നും പൊലീസ് സംഘം കണ്ടെത്തി. പ്രധാന കഞ്ചാവുവില്‍പ്പനകാരുമായി ഷറഫുദ്ദിന് ബന്ധമുണ്ടെന്നുള്ള വിവരവും അന്വേഷക സംഘത്തിന് ലഭിച്ചിട്ടുണ്ട്. റിമാന്റില്‍ക്കഴിയുന്ന ഇയാളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള നീക്കത്തിലാണ് അന്വേഷക സംഘം.സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ റോണി ആഗസ്റ്റിന്‍, ഷൈജു ആഗസ്റ്റിന്‍, ജീമോന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)