കൈക്കൂലികേസില്‍ കുടുങ്ങി സി.ബി.ഐ ഉദ്യോഗസ്ഥര്‍
ന്യൂഡല്‍ഹി: കൈക്കൂലി കേസില്‍ തങ്ങളുടെ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കേണ്ടിവരികയും സ്വന്തം ആസ്ഥാനം തന്നെ റെയ്ഡ് ചെയ്യേണ്ടിവരികയും ചെയ്ത നാണക്കേടില്‍ സി.ബി.ഐ. ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്ന ഗാസിയാബാദിലെ സി.ബി.ഐ അക്കാഡമിയിലെ ഡെപ്യൂട്ടി സൂപ്രണ്ടടക്കം നാലു ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് സി.ബി.ഐ അഴിമതിവിരുദ്ധ വിഭാഗം കഴിഞ്ഞദിവസം കേസെടുത്തത്.
ഡി.എസ്.പിമാരായ ആര്‍.കെ. ഋഷി, ആര്‍.കെ. സംഗ്വാന്‍, ബാങ്കിംഗ് സെക്യൂരിറ്റി ആന്‍ഡ് ഫ്രോഡ് സെല്‍ ഇന്‍സ്‌പെക്ടര്‍ ധന്‍കദ്, സ്റ്റെനോ സമീര്‍കുമാര്‍ സിംഗ് എന്നിവരാണ് കുടുങ്ങിയത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അഴിമതി നടത്തി ബാങ്ക് തട്ടിപ്പ് കേസില്‍ ആരോപണവിധേയമായ കമ്ബനിയെ സഹായിച്ചുവെന്നാണ് കേസ്.
Comments (0)