കരസേനയില്‍ ആദ്യമായി കൊവിഡ് വാക്സിന്‍ ലഭിക്കുക കിഴക്കന്‍ ലഡാക്കിലെ സൈനികര്‍ക്ക്
ലഡാക്കിലെ അതിര്‍ത്തികളില്‍ സേവനം ചെയ്യുന്ന സൈനികര്‍ കരസേനയില്‍ ആദ്യമായി വാക്സിന്‍ ലഭിക്കുന്നവരാകും. കിഴക്കന്‍ ലഡാക്കിലെ സൈനികരാവും വാക്സിന്‍ ലഭിക്കുന്ന ആദ്യവിഭാഗം. കരസേനയിലെ ഡോക്ടര്‍മാരും പാരാമെഡിക്സും അടങ്ങുന്ന സംഘത്തോടൊപ്പം തന്നെ ഈ മുന്‍നിരപ്പോരാളികള്‍ക്കും വാക്സിന്‍ നല്‍കുമെന്നാണ് സൈനികവൃത്തങ്ങള്‍ വിശദമാക്കുന്നത്. ഇത്തരത്തില്‍ കുത്തിവയ്പ് ലഭിക്കുക 4000 സൈനികര്‍ക്കാവും.
2020 മെയ് മാസം മുതല്‍ കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷഭരിതമായ സാഹചര്യങ്ങളില്‍ സേവനം ചെയ്യുന്ന മുന്നണി പോരാളികള്‍ക്ക് വാക്സിന്‍ നല്‍കുന്നത് പ്രസക്തമാണെന്നാണ് നിരീക്ഷണം. അതേസമയം രാജ്യത്ത് കൊവിഡ് വാക്സിനേഷന്‍ നടപടിക്ക് തുടക്കമായി.
പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിനേഷന്‍ ഉദ്ഘാടനം ചെയ്തു. ഏറെക്കാലം നീണ്ടുനില്‍ക്കുന്നതാകും വാക്സിനേഷന്‍ പദ്ധതിയെന്ന് മോദി പറഞ്ഞു. രണ്ടാംഘട്ടമാകുമ്ബോഴേക്ക് 30 കോടി പേര്‍ക്ക് വാക്സിന്‍ നല്‍കും. മൂന്ന് കോടി മുന്നണിപ്പോരാളികള്‍ക്കുള്ള വാക്സിന്‍ ചെലവ് കേന്ദ്രസര്‍ക്കാര്‍ തന്നെ വഹിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
വാക്സിനേഷനെതിരായ പ്രചാരണങ്ങളില്‍ വീണ് പോകരുതെന്നും മേഡ് ഇന്‍ ഇന്ത്യ വാക്സിനുകള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു ബൂത്തില്‍ ഒരു വാക്സിന്‍ മാത്രമേ നല്‍കാവൂ. ഇത് തന്നെയാവണം രണ്ടാം തവണയും നല്‍കേണ്ടത്. 28 ദിവസത്തെ ഇടവേളയിലാണ് 2 ഡോസുകള്‍ സ്വീകരിക്കേണ്ടത്. വാക്സിന്‍ സ്വീകരിച്ച ശേഷം നേരിയ പനിയോ, ശരീരവേദനയോ ഉണ്ടെങ്കില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്
Comments (0)