അന്തര്‍ സംസ്ഥാന ലോട്ടറി ബഹിഷ്കരണം: സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍
കൊച്ചി: അന്തര്‍ സംസ്ഥാന ബിനാമി ലോട്ടറി മാഫിയകളെ നിയന്ത്രിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കി കേന്ദ്ര ലോട്ടറി നിയമം ഭേദഗതി ചെയ്യണമെന്ന് കേരള ഭാഗ്യക്കുറി സംരക്ഷണ സമരസമിതി ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കേരള ഭാഗ്യക്കുറിയെ സംരക്ഷിക്കുക, അന്തര്‍ സംസ്ഥാന ലോട്ടറികള്‍ ബഹിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഈ മാസം ഒമ്ബതിന് വൈകീട്ട് മൂന്നിന് എറണാകുളം പപ്പന്‍ ചേട്ടന്‍ സ്മാരക ഹാളില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. സി.ഐ.ടി.യു ജില്ല പ്രസിഡന്‍റ് പി.ആര്‍. മുരളീധരന്‍ ഉദ്‌ഘാടനം ചെയ്യും. സി.ഐ.ടി.യു ജില്ല കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ ഭാഗ്യക്കുറി സംരക്ഷണ സമരസമിതി ജില്ല ചെയര്‍മാന്‍ ഷാജി ഇടപ്പള്ളി അധ്യക്ഷത വഹിച്ചു.ജില്ല കണ്‍വീനര്‍ പി.എസ്. മോഹനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാബു കടമക്കുടി, കെ. മുരുകന്‍, ജോര്‍ജ് കോട്ടൂര്‍, ബിന്ദു ഗോപിനാഥ്, പി.എം. ജ്യോതിഷ് കുമാര്‍, എം.എ. ഭക്തവത്സലന്‍ എന്നിവര്‍ സംസാരിച്ചു.



Author Coverstory


Comments (0)