മുഴുവന്‍ പ്രീപ്രൈമറി അധ്യാപകര്‍ക്കും ശമ്പള സ്കെയില്‍ അനുവദിക്കണം -കെ.എസ്.ടി.എ
പറവൂര്‍: സര്‍ക്കാര്‍, എയ്ഡഡ് വ്യത്യാസമില്ലാതെ മുഴുവന്‍ പ്രീ പ്രൈമറി അധ്യാപകര്‍ക്കും ശമ്ബള സ്കെയില്‍ അനുവദിക്കണമെന്ന് കെ.എസ്.ടി.എ പറവൂര്‍ ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം കെ.എസ്. മാധുരീദേവി ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്‍റ് ടി. ഇന്ദു അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ.ജെ. ഷൈന്‍, പി.എം. ഷൈനി, ടി.കെ. ഷിബു, കെ.ടി. പോള്‍, എം.വി. അജു, എന്‍.എ. ശ്രീകുമാര്‍, ബ്രൂസിലി കുരുവിള തോമസ്, അരുണ്‍ കെ. അരവിന്ദ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ.ജെ. ഷീജ (പ്രസി.), പി.ജെ. വോള്‍ഗ, അരുണ്‍ കെ. അശോക്, പി.കെ. മണി (വൈസ് പ്രസി.), ബ്രൂസിലി കുരുവിള തോമസ് (സെക്ര.), കെ.എസ്.മുരുകന്‍, പ്രജിത്ത് പി. അശോക്, പി.കെ. മായ (ജോ. സെക്രട്ടറി), എബ്രഹാം ജര്‍വിന്‍ (ട്രഷ.)
Comments (0)