RTO ഓഫീസുകൾ മാത്രം വേട്ടയാടുന്ന പോലീസ്, പോലീസിലെ അഴിമതികൾക്ക് നേരെ കണ്ണടക്കുന്നു.....അജിത ജയ്‌ഷോർ

RTO ഓഫീസുകൾ മാത്രം വേട്ടയാടുന്ന പോലീസ്, പോലീസിലെ അഴിമതികൾക്ക് നേരെ കണ്ണടക്കുന്നു.....അജിത ജയ്‌ഷോർ
RTO ഓഫീസുകൾ മാത്രം വേട്ടയാടുന്ന പോലീസ്, പോലീസിലെ അഴിമതികൾക്ക് നേരെ കണ്ണടക്കുന്നു.....അജിത ജയ്‌ഷോർ

കഴിഞ്ഞ കുറെ നാളുകളായി സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിൻ്റെ ഓഫീസുകൾ മാത്രം കേന്ദ്രീകരിച്ച് സംസ്ഥാന പോലീസ് വിജിലൻസ് നടത്തുന്ന വിജിലൻസ് റെയ്ഡിനെ കുറിച്ച് പരിശോധിച്ചാൽ സംസ്ഥാനത്തെ വാഹന വകുപ്പിൽ മാത്രമേ അഴിമതിയും കൈക്കൂലിയും സ്വജനപക്ഷപാതവും നടക്കുന്നുള്ളു എന്ന തോന്നലാണ് ജനങ്ങളുടെ പൊതു സമൂഹത്തിന്,, ഓരോ ദിവസവും ഓരോ പേരിട്ട് വിളിക്കുന്ന റെയ്ഡ് നാടകങ്ങളുടെ തുടക്കങ്ങൾ മാധ്യമങ്ങളിൽ കൂടി കൊട്ടിഘോഷിക്കും പക്ഷെ അതിൻ്റെ പരിസമാപ്തി ആരെയും അറിയിക്കുന്നില്ല, മറ്റുള്ള വകുപ്പുകളിൽ ഉള്ള പോലെ അവിടെയും അഴിമതി ഉണ്ടാവാം അത്തരക്കാരെ കണ്ടെത്താൻ സാങ്കേതിക വിദ്യ ഇത്രയധികം വ്യാപകമായ സാധ്യത ഉപയോഗപ്പെടുത്തി അത് നീക്കുക തന്നെ വേണം, കഴിഞ്ഞ കാലങ്ങളിൽട്രാൻസ്പോർട്ട് കമ്മീഷണറായിരുന്ന ഇന്നത്തെ വിജിലൻസ് ഡയറക്ടർ TC ആയിരുന്ന കാലയളവിൽ ഈ വകുപ്പിൽ അഴിമതി ഉണ്ടായിരുന്നില്ലേ?അന്ന് ഇതൊന്നും ഇല്ലാതാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല? അതോ മുൻഗാമികളിൽ ചിലർ കാണിച്ചിട്ടുള്ള പോലെ കയ്യിട്ട് വാരി പിടിച്ചുപറിക്കൽ പൂർണമായും സാധിച്ചില്ലേ, ടിയാൻ്റെ സർവീസ് ചരിത്രം വായിക്കുന്ന ഏതൊരാൾക്കും തോന്നുന്ന ചെറിയം സംശയം മാത്രമാണ്. സ്വന്തം പോലീസ് വകുപ്പിൽ തട്ടിക്കൊണ്ട് പോകലും പിഡന കേസിലും ഇടപെട്ട് 5 ലക്ഷം രൂപ സ്ത്രീകളുടെ മാനത്തിന് അന്യസംസ്ഥാനത്ത് വച്ച് വാങ്ങി കേസ് തിരിച്ചുവിട്ടതു മുതൽ കാസർകോഡ്, പാലക്കാട് അതിർത്തി മുതൽ കന്യാകുമാരി വരെയുള്ള ദേശീയ പാതയോരത്ത് നിന്ന് ദൈനം ദിനം കോഴി, കള്ള്, കരിങ്കൽ, മുതലായ ലോറികളിലെ ഡ്രൈവർമാരിൽ നിന്ന് കപ്പം വാങ്ങാനായി മാത്രം ഉപയോഗപ്പെടുത്തുന്ന പട്രോളിംഗ്,, C RV ,വാഹനങ്ങൾ ഉപയോഗിച്ച് നടത്തുന്ന, നടത്താൻ നിർബന്ധിതരാകുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എന്ത് റെയ്ഡാണ് വിജിലൻസ് നടത്തി കൊണ്ടിരിക്കുന്നത്, 2011-ൽ ഒരു സർക്കാർ ഏജൻസി മോട്ടോർ വാഹന വകുപ്പിൻ്റെ ചലനാത്മകതയെ കുറിച്ച് സർവ്വേ നടത്തിയപ്പോൾ അന്ന് മിനിസ്റ്റീരിയൽ വിഭാഗത്തിന് നാലിരട്ടി ജീവനക്കാരും എൻഫോഴ്സ്മെൻ്റ്, വിഭാഗത്തിൽ 11' 3/4 ൽ ഇരട്ടി സ്റ്റാഫ്കളെ അടിയന്തിരമായി നിയമിക്കണം എന്ന് നിർദ്ദേശിച്ചിരുന്നു. ഇതു സംബന്ധിച്ചുള്ള ഒരു കേസുമായി ബന്ധപ്പെട്ട് അന്നത്തെ ട്രാൻസ്പോർട്ട് കമ്മീഷണറായിരുന്ന ശ്രീ സെൻകുമാർ 1 PS ഇത് സംബന്ധിച്ച വിവരം ഹൈക്കോടതിയിലേക്ക് കൈമാറിയിട്ടുള്ളതും ആണ്. എന്നാൽ നാളിതുവരെ ആ ഫയൽ പൊടിപിടിച്ചു കട്ടപ്പുറത്ത് വച്ചിരിക്കയാണ് പൊതുഭരണ വകുപ്പ് വിജിലൻസ് അവിടെയൊന്നു പരതിയാൽ ആ ഫയലും കിട്ടും, കൂടാതെ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൻ കീഴിലുള്ള കരിങ്കൽ ഖനനം ദൈനം ദിനം അനുവദനീയമായതിനെക്കാളും നൂറിരട്ടിയാണ് നടത്തപ്പെടുന്നത് നൽകുന്ന പാസ് വെറും ഔപചാരികത മാത്രം പസില്ലാതെയും 30-40 ടെൺ വരെയും ടോറസുകളിൽ കടത്തികൊണ്ട് പോയിട്ടം അവിടെയെങ്ങും ഒരു നടപടി വിജിലൻസ് എടുക്കുന്നില്ല, ഓപ്പറേഷൻ സ്റ്റോൺ വാൾ എന്ന് നാമകരണം ചെയ്ത് നടത്തിയ റെയ്ഡിലും കുറ്റാരോപിതർമോട്ടോർ വാഹന വകുപ്പായിരുന്നു. അവരുടെ കണ്ണിൽ, എന്നാൽ ഈ കുറ്റകൃത്യങ്ങൾക്കെതിരെ പോലീസിന് കേസെടുക്കാം ഭാരപരിധി ലംഘിച്ച് പോകുന്ന ടോറസുകളെ പിടികൂടി ആയിരം മുതൽ 40,000 വരെ പിഴ ഈടാക്കാം പോലീസ് 250 മുതൽ 500 വരെ ഒരു പടി തയ്യാറാക്കാ വാങ്ങിയഥേഷ്ടം നിയമം ലംഘിക്കാൻ കൂട്ടുനില്ക്കുന്നു., നോ, പാർക്കിംഗ് വാഹനങ്ങളിൽ ഒട്ടിച്ചു പിഴയീടാക്കുന്ന സ്റ്റിക്കറുകളുടെ ഓഡിറ്റിംഗ് പോലും കൃത്യമായി നടക്കുന്നില്ല അതുവഴി ഖജനാവിലേക്ക് ചെല്ലേണ്ട തുക ചിലരുടെ കീശയിലേക്ക് പോകുന്നു., ഇതെല്ലാം പോലീസ് ചെയ്താലും അവർ നമ്മുടെ ആളാണ് അല്ലെങ്കിൽ ഞാൻ നാളെ അവിടെ ചെല്ലേണ്ടതാണ്, അല്ലെങ്കിൽ ഞാൻ അവിടുന്ന് വന്നതാണ് എന്നതെല്ലാമായിരിക്കാം ഏറ്റവും എളുപ്പത്തിൽ മോട്ടോർ വാഹന വകുപ്പിനെ ചൊറിയാം എന്ന് കരുതുന്നത് , അടുത്തതായി ഫോർട്ട് കൊച്ചിRDO ഓഫീസിൽ വർഷങ്ങളായി തീർപ്പുകൽപ്പിക്കാതെ വച്ചിരുന്ന ഫയലുകളുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ അസഹനീയമായപ്പോൾ എറണാകുളം ജില്ലാ കലക്ടർ നേരിട്ട് ഇടപ്പെട്ട് RDO ഓഫീസിലെ മുഴുവൻ പേരെയും ഒറ്റയടിക്ക് മാറ്റി പുതിയ ക്രൂവിനെ ഉണ്ടാക്കി യുദ്ധകാലാടിസ്ഥാനത്തിൽ എല്ലാ ഫയലുകൾക്ക് തീർപ്പു കല്പിച്ചു., RDO ഓഫീസിലെ അഴിമതികളെ കുറിച്ച് നിരവധി പരാധികൾ ഉണ്ടായിട്ടും വിജിലൻസ് അതൊന്നും കണ്ടതുമില്ല അറിഞ്ഞതുമില്ല,.മോട്ടോർ വാഹന വകുപ്പിൽ നിലവിലുള്ള ജീവനക്കാർ അധിക ജോലി ചെയ്താണ് ഇപ്പോഴുള്ള നടപടികൾ പോലും പൂർത്തിയാക്കുന്നത്, പുതിയ വാഹനങ്ങളുടെ രജിസട്രേഷൻ, RC ജോലികൾ, വാഹന കൈമാറ്റ രേഖകൾ ലൈസൻസ് പുതിയതും പുതുക്കി നൽകുന്നതുമായ രേഖകൾ, അഡ്രസ് ചെയ്ഞ്ച്, എന്ന് വേണ്ടതായനിരവധി രേഖകൾ തപാലുകളായി ചെയ്യപ്പെടുന്നതിൻ്റെ ബാഹുല്യം മറ്റൊരു വകുപ്പിലുമില്ല, പ്രതിമാസം 10 ലക്ഷത്തിലധികം തപാലുരുപ്പടികൾ സംസ്ഥാനത്തെ ഓഫീസുകളിൽ നിന്ന് കൈകാര്യം ചെയ്യുന്നുണ്ട് രാവിലെ പത്ത് മുതൽ 5 വരെയുള്ള സമയത്തിനുള്ളിൽ ഇത്രയും ജോലികൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് മറ്റ് വകുപ്പുകൾ പഠിക്കേണ്ടതാണ്, വിജിലൻസിൽ തന്നെ എന്താണ് നടക്കുന്നത് ഒരു പരാതി നൽകിയാൽ അതിൻ്റെ പ്രാഥമികഅന്വേഷണത്തിന് തുടക്കം കുറിക്കാൻ കുറഞ്ഞത് ഒരു വർഷമെടുക്കും അതിന് ആർക്കും പരാതിയില്ല, അടുത്തതായി, സംസ്ഥാനത്തെ അമ്പലങ്ങളിലെയും പള്ളികളിലെയും പിരിവുകാർ കൂടാതെ എല്ലാ ഈർക്കിലി പാർട്ടികളുടെയും, ജാതി, വർണ, വർഗ്ഗീയ, പാർട്ടിക്കാരുടെയും പിരിവു കേന്ദ്രമാണ് RTO ഓഫിസുകൾ സർക്കാർ സർവീസ് സംഘടനകളുടെ പിരിവ് വേറെ,, ഇവർക്കൊന്നും ചോദിക്കുന്നത് ഉദ്യോഗസ്ഥൻമാർ കൊടുത്തില്ലെങ്കിൽ ഭീഷണി, അപമാനിക്കൽ, ഉദ്യോഗസ്ഥർക്കെതിരെ കള്ള പരാതി കൊടുക്കൽ മുതലായവ കൊണ്ട് മാനസികമായും ഔധ്യോധികമായും ഏറ്റവും കൂടുതൽ പീഡനം ഏൽക്കുന്നവരാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിന്നെ കൈക്കൂലി കൊടുക്കുന്നവർ കാര്യം സാധിക്കുന്നത് അനഭിലഷണീയമായ ഉദ്യേശ ശുദ്ധിയോടു കൂടിയാണ്, അഴിമതി കാണിക്കുന്നവർ മറ്റു വകുപ്പിൽ ഉള്ളതുപോലെ ഇവിടെയും ഉണ്ട് അത് കണ്ടെത്തി അവരെ ശിക്ഷിക്കുകയും വേണം, ആദ്യം ഈ വകുപ്പിലുള്ളവരെ ജോലി ചെയ്യാൻ അനുവദിക്ക അല്ലാതെ റെയ്ഡ് നാടകങ്ങളൊരുക്കി നല്ലവരായ ഉദ്യോഗസ്ഥരെ അപമാനപ്പെടുത്തി മാധ്യമ ചർച്ചകളിൽ കൊണ്ട് വന്നാൽ നല്ലവരായ ഉദ്യോഗസ്ഥർക്ക് പഠിക്കുന്ന മക്കളും അഭിമാനമുളള ഭാര്യയും ഉള്ള കുടുംബം ഉള്ളവരാണെന്ന് മറക്കരുത് സമൂഹത്തിൽ അവരുടെ മാതാപിതാക്കൾ കൈകൂലിക്കാരാണെന്ന് ആക്ഷേപിക്കപ്പെടുന്നത് വളരെ വേദനാജനകമായ കാര്യമാണ്, അഴിമതി ആരു നടത്തിയാലും അത് വച് പൊറുപ്പിക്കരുത് അത് മോട്ടോർ വാഹന വകുപ്പായാലും, പോലീസ്, മറ്റു ഏത് വകുപ്പായാലും, അല്ലാതെ ഞങ്ങൾ എല്ലാം തികഞ്ഞവരാണ് വിധി നിർണയം ഞങ്ങളുടെ അവകാശമാണന്ന് വിചാരിക്കുന്ന ഒരു ഉദ്യോഗസ്ഥരും ജനാധിപത്യ സാമൂഹ്യ വ്യവസ്ഥികളോട് പൊരുത്തപ്പെടുന്നവരല്ല .