സെക്രട്ടേറിയറ്റിനു മുന്നില്‍ ഇന്നലെയും സംഘര്‍ഷം , ലാസ്‌റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികള്‍ നിരാഹാരസമരം തുടങ്ങി
തിരുവനന്തപുരം: പി.എസ്.സി. നിയമനവിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നതിനേത്തുടര്‍ന്ന് ലാസ്‌റ്റ് ഗ്രേഡ് സെര്‍വന്റ്‌സ്(എല്‍.എസ്.ജി.) ഉദ്യോഗാര്‍ഥികള്‍ സെക്രേട്ടറിയറ്റിന് മുന്നില്‍ നിരാഹാരസമരം തുടങ്ങി. കഴിഞ്ഞദിവസങ്ങളില്‍ നടന്ന ചര്‍ച്ചകളിന്‍മേലുള്ള സര്‍ക്കാര്‍ തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. മനു സോമന്‍, ബിനീഷ്, ഒരു ഉദ്യോഗാര്‍ഥിയുടെ ബന്ധുവായ ഋജു എന്നിവരാണ് അനിശ്‌ചിതകാല നിരാഹാരം ആരംഭിച്ചത്.
അതിനിടെ ഉദ്യോഗാര്‍ഥികള്‍ക്കു പിന്തുണയുമായി നിരാഹാരംഅനുഷ്‌ഠിച്ചു വന്ന യൂത്ത്‌കോണ്‍ഗ്രസ് നേതാക്കളും എം.എല്‍.എമാരായ ഷാഫി പറമ്ബിലിനെയും കെ.എസ് ശബരീനാഥിനെയും ആരോഗ്യസ്‌ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേയ്‌ക്ക് മാറ്റി. ഇവര്‍ക്കു പകരം യുത്ത് കോണ്‍ഗ്രസ് നേതാക്കളായ റിജില്‍ മാക്കുറ്റി, റിയാസ് മുക്കോളി, എന്‍.എസ് നുസൂര്‍ എന്നിവര്‍ നിരാഹാരം തുടങ്ങി. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ഇന്നലെ ഉത്തരവായി ഇറങ്ങുമെന്നായിരുന്നു ഉദ്യോഗാര്‍ഥികളുടെ പ്രതീക്ഷ. സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം പരിഗണിക്കാമെന്നും, ചില കാര്യങ്ങളില്‍ നടപടി അന്തിമഘട്ടത്തിലാണെന്നുമാണ് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്. ഉദ്യോഗസ്‌ഥതല ചര്‍ച്ച തൃപ്‌തികരമായിരുന്നുവെന്നും, ചര്‍ച്ചയുടെ അടിസ്‌ഥാനത്തില്‍ ഉടന്‍ ഉത്തരവുണ്ടാകുമെന്നും മന്ത്രി എ.കെ. ബാലന്‍ ഞായറാഴ്‌ച പറഞ്ഞിരുന്നു.
അതേസമയം ഇന്നലേയും സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘര്‍ഷമുണ്ടായി. ഉദ്യോഗാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പോലീസിനു നേരെ കൈയേറ്റം ഉണ്ടായതോടെ ലാത്തിവീശി. സിറാജ് ദിനപത്രത്തിലെ ഫോട്ടോഗ്രാഫര്‍ ശിവജി കുമാറിനു നേരെ പോലീസ് കൈയേറ്റം ഉണ്ടായി. ഇദ്ദേഹത്തിന്റെ കാമറയ്‌ക്കും തകരാര്‍ സംഭവിച്ചിട്ടുണ്ട്.
യൂത്ത്‌കോണ്‍ഗ്രസ് സമര പന്തലിലും സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളുടെ അടുത്തും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ എത്തിയിരുന്നു.
Comments (0)