പരസ്പരം ആക്ഷേപങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഗവര്‍ണര്‍ മുഖ്യമന്ത്രി പോര് മുറുക്കുന്നു

പരസ്പരം ആക്ഷേപങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഗവര്‍ണര്‍ മുഖ്യമന്ത്രി പോര് മുറുക്കുന്നു

തിരുവനന്തപുരം : സര്‍ക്കാരുമായുള്ള പോര് മുറുകിയിരിക്കെ ഗവര്‍ണര്‍ ഇന്ന് ത ലസ്ഥാനത്ത് രാജ്ഭവനില്‍ തിരിച്ചെത്തും. കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ചരിത്ര ഗവേഷണ കൗണ്‍സിലിനിടെ വധിക്കാന്‍ ശ്രമിച്ച എന്ന് ആരോപണത്തില്‍ കൂടുത ല്‍ തെളിവുകള്‍ ഗവര്‍ണര്‍ പുറത്തുവിടാന്‍ സാധ്യതയുണ്ട്. സര്‍വ്വകലാശാലയിലെ നിയമനങ്ങളില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകില്ലെന്ന് ഉറപ്പു നല്‍കുന്ന മുഖ്യമന്ത്രി യുടെ കത്തും ഗവര്‍ണര്‍ പുറത്തുവിട്ടേക്കും. സിപിഎം നേതാക്കള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്കും ഗവര്‍ണര്‍ മറുപടി പറയും എന്നാണ് കരുതുന്നത്. സര്‍വ്വകലാ ശാല ലോകായുക്ത ഭേദഗതി ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ നേരത്തെ വ്യ ക്തമാക്കിയിരുന്നു. ബില്ല് ഒപ്പിട്ടില്ലെങ്കില്‍ ഏതറ്റം വരെയും പോകുമെന്ന് സര്‍ക്കാ ര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഗവര്‍ണര്‍ തലസ്ഥാനത്ത് തിരിച്ചെത്തുന്നത്. അതേ സമയം ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതുമായി ഗവര്‍ണര്‍ ആരിഫ് മുഹ മ്മദ് ഖാന്‍ ഇന്നലെ രാത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ശനിയാഴ്ച രാത്രി എട്ട് മണി യോടെ തൃശൂര്‍ ആനക്കല്ല് അവണിശ്ശേരിയിലെ ആര്‍എസ്എസ് നേതാവ് മണിക ണ്ന്റെ വീട്ടില്‍ വച്ചായിരുന്നു മോഹന്‍ ഭഗവതുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മ ദ് ഖാന്‍ കൂടിക്കാഴ്ച നടത്തിയത്. രണ്ടു ദിവസമായി മോഹന്‍ ഭാഗവത് തൃശൂരിലു ണ്ടായിരുന്നു. ഗവര്‍ണറും ആര്‍എസ്എസ് മേധാവിയുമായുള്ള കൂടിക്കാഴ്ച അരമ ണിക്കൂറോളം നീണ്ടുനിന്നിരുന്നു. കേരള സര്‍ക്കാരും ഗവര്‍ണറുമായുള്ള തുറന്ന പോരിലേക്കെത്തിയ സവിശേഷ രാഷ്ട്രീയസാഹചര്യത്തിലാണ് ആര്‍എസ്എസ് മേധാവിയുമായുള്ള കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയുടെ വിമര്‍ശന ങ്ങള്‍ക്കടക്കം ഇന്നലെ ഗവര്‍ണര്‍ കൊച്ചിയില്‍ പരസ്യമായി മറുപടി പറഞ്ഞിരു ന്നു. പ്രിയ വര്‍ഗീസിന്റ നിയമനത്തെ പിന്തുണച്ചതും ഗവര്‍ണര്‍ സ്ഥാനങ്ങള്‍ ആ ഗ്രഹിച്ചു എന്നതുമടക്കമുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങളില്‍ ഗവര്‍ണര്‍ കടു ത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. അതേസമയം ഗവര്‍ണറുടെ വിമര്‍ശനങ്ങ ള്‍ക്ക് കടുത്ത ഭാഷയില്‍ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്ററടക്കമുള്ള നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ഗവര്‍ണറുടെ ഭാ ഗത്ത് നിന്ന്  പദവിക്ക് നിരക്കാത്ത സമീപനം ഉണ്ടാകുന്നെന്നാണ് എംവി ഗോവിന്ദ ന്റെ വിമര്‍ശനം.കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ വധശ്രമം ഉ ണ്ടായെന്ന ആരോപണമടക്കം എം വി ഗോവിന്ദന്‍ തള്ളിക്കളഞ്ഞിരുന്നു. പൗരത്വ ദേഭഗതി സെമിനാറിലെ പ്രതിഷേധം പൊടുന്നനെ ഉണ്ടായതാണെന്നും ഗവര്‍ണര്‍ പറയുന്നത് ലോകത്ത് ആരും വിശ്വസിക്കാത്ത കാര്യമാണെന്നും എംവി ഗോവിന്ദ ന്‍ പറഞ്ഞിരുന്നു.