ജോമോന്റെയും ജോജോയുടെയും "നിറവ്" അടുക്കളയ്ക്ക് പ്രിയമേറുന്നു
കൊവിഡ് കാലത്തെ ബിസിനസ് മാന്ദ്യവും പ്രളയകെടുതിയുടെ ദുരിതവും ജീവിതത്തെ തോൽപ്പിക്കാനാവില്ല എന്ന സന്ദേശം യുവതീ - യുവാക്കൾക്ക് കാണിച്ചു കൊടുത്ത് ബിസിനസ്സിൽ മാതൃകയാകുന്നു കൊരട്ടി കോനൂർ സ്വദേശികളായ ജോമോനും, ജോജോയും എന്ന സഹോദരൻമാർ. പ്രളയാനന്തരം നഷ്ടത്തിൽ എത്തിയ ഫർണിച്ചർ ബിസിനസും, കൊവിഡ് കാലത്ത് തകർന്നുപോയ ടൂർസ് ആൻഡ് ട്രാവൽസ് ബിസിനസും തൊഴിൽ റിക്രൂട്ട്മെന്റ് സ്ഥാപനവും നടത്തിക്കൊണ്ട് പോകാനാകാതെ ജീവിതം എങ്ങനെ മുന്നോട്ടു പോകുമെന്ന ചിന്തയിലാണ് കോനൂരിലെ ഈ സഹോദരന്മാരുടെ പുതിയ ജീവിത പാതയിലേക്കുള്ള ചുവടുമാറ്റം. എന്തൊക്കെ വിഷയങ്ങൾ ഉണ്ടായാലും ഭക്ഷണ പദാർത്ഥങ്ങളുടെ ഉപയോഗത്തിനും, വിപണനത്തിനും ഒരു വേദി ഉണ്ടാകും എന്നുള്ള അറിവും അത് മികച്ച ഉൽപ്പന്നങ്ങൾ ഓരോ അടുക്കളയിലും എത്തിക്കുക എന്നതും അനിവാര്യമായ കാര്യം ആയതിനാലാണ് കറി പൗഡറുകളുടെ വിപണനവും ഉൽപ്പാദനവും വിജയത്തിലെത്തുമെന്നു സഹോദരന്മാർ ഉറപ്പുവരുത്തി. അതിനാൽ അരിപ്പൊടി,ഗോതമ്പ്, കുരുമുളക്, മഞ്ഞൾ, മുളക് ഇവ വിപണിയിൽ നിന്നും ഉൽപാദകരുടെ കയ്യിൽ നിന്ന് നേരിട്ട് വാങ്ങി കഴുകി വൃത്തിയാക്കി സ്വന്തം മില്ലിൽ പൊടിച്ച് ഗുണമേന്മ ഉറപ്പുവരുത്തി ഇവർ സമീപപ്രദേശങ്ങളിലെ വീടുകളിലും, കടകളിലും എത്തിച്ചുകൊടുക്കുന്നു. മറ്റുള്ള സ്ഥലങ്ങളിൽ നിന്നും ആവശ്യക്കാർ ഏറി വരുന്നതുകൊണ്ട് വിപുലമായ രീതിയിൽ ഉൽപ്പാദനം തുടങ്ങാൻ തയ്യാറെടുക്കുകയാണ് ഇപ്പോള്‍ . ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് പൂർണ്ണമായും കൃത്യത വരുത്തിയാണ് ഇപ്പോൾ ഓരോ ഉൽപ്പന്നങ്ങളും ഉപഭോക്താക്കളിൽ എത്തിക്കുന്നത്. രണ്ടുപേരുടെയും ഭാര്യമാർ ഇവരെ എല്ലാ കാര്യത്തിലും സഹായിക്കുന്നു എന്നതിൽ പൂർണമായും ഒരു കുടുംബത്തിന്റെ സഹകരണവും ഗുണമേന്മയും "നിറവിന്റെ" ഉൽപ്പന്നങ്ങളിൽ പ്രകടമാകുന്നുണ്ട്.
Comments (0)