ഇലക്ഷൻ സ്പെഷൽ പോലിസിന് വേതനം കിട്ടിയില്ല, അവരെയും പറ്റിച്ച് സർക്കാർ?

ഇലക്ഷൻ സ്പെഷൽ പോലിസിന് വേതനം കിട്ടിയില്ല, അവരെയും പറ്റിച്ച് സർക്കാർ?
തിരുവനന്തപുരം, :സംസ്ഥാന വ്യാപകമായി തെരഞ്ഞെടുപ്പ് ജോലികളിൽ സഹായിക്കാനും സുരക്ഷാ സൗകര്യമൊരുക്കാനും പൊതുതിരഞ്ഞെടുപ്പുകളിൽ വിന്യസിക്കാൻ പൊതു ജനങ്ങളിൽ നിന്നും NCC പോലുള്ള സമാന്തര അർദ്ധസൈനിക സംവിധാനങ്ങളിൽ നിന്നും, പ്രത്യേകം തെരഞ്ഞെടുക്കപ്പെടുന്നവരെ അതാത് സംസ്ഥാനങ്ങൾ നിയമിക്കാറുമുണ്ട് തലേ ദിവസവും, പോളിംഗ് ദിവസവും ഡ്യൂട്ടി കഴിഞ്ഞാൽ കയ്യോടെ അവരുടെ വേതനവും നൽകാറുണ്ട്, എന്നാൽ ഇക്കുറി ഫീഡിംഗ് അലവൻസ് എന്ന ഓമനപ്പേരുള്ള ചിലവ് കാശ് 250 രൂപ മാത്രം കൊടുക്കുകയും ബാക്കി തുക പിന്നെ തരാമെന്ന് വാഗ്ദാനം നൽകി പറഞ്ഞ് അയക്കുകയുമാണ് ചെയ്തത് സാധാരണ നിലയിൽ നിന്ന് ഇക്കുറി ഇരട്ടി ആളുകളെയാണ് തെരഞ്ഞെടുപ്പ് പ്രമാണിച്ച് സ്പെഷൽ പോലിസ് .ആക്കിയത് അതും തങ്ങൾക്ക് ഇഷ്ടപ്പെട്ട എന്തും ചെയ്യാൻ പ്രാപ്തരായവർ ലക്ഷ്യം ഓരോ ബൂത്തും പാർട്ടി പ്രവർത്തകരുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കണമെന്ന കണക്കുകൂട്ടലും, ആലപ്പുഴ മണ്ഡലത്തിൽ ഒരു പടി കൂടി കടന്ന് ചരിത്രത്തിലാദ്യമായി "ഹരിത കർമ്മ സേനക്കാരായ പാർട്ടിക്കാരെ ഇലക്ഷൻ ജോലിക്ക് നിയോഗിക്കുകയുണ്ടായി എന്നാൽ ജില്ലാ വരണാധികാരിയായ കലക്ടർ ഇടപെട്ട് ആതന്ത്രത്തെ പൊളിച്ചടുക്കി, വേണ്ടിവന്നാൽ ബൂത്ത് പിടിച്ചെടുക്കാനും കള്ളവോട്ട് ചെയ്താൽ പുറം ലോകം അറിയാതെയിരിക്കാനും മറ്റു സ്ഥാനാർത്ഥികളുടെ ആളുകളെ ഭയപ്പെടുത്തി ഓടിക്കാനും ഉള്ള തന്ത്രങ്ങൾ സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെയും സർക്കാരിൻ്റെയും നേതൃത്വത്തിൽ നടത്തുകയായിരുന്നു ലക്ഷ്യം, കേന്ദ്രസേനയെ ഒന്നും ഇവർക്ക് ഭയമില്ല ഉള്ളതാകട്ടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ തങ്ങളുടെ അഭ്യാസങ്ങൾ ജനം അറിയുമെന്ന കാര്യത്തിൽ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നിട്ടും പാർട്ടിക്ക് വേണ്ടി എന്തും ചെയ്യാൻ വന്ന പ്രത്യേക പോലീസിന് കൂലി പോലും കൊടുക്കാത്തത് ജനാധിപത്യ മനുഷ്യാവകാശ ലംഘനവുമാണ്