കേരളം പുതു ചരിത്രമെഴുതി; പണിമുടക്ക് ദിനം കെഎസ്‌ആര്‍ടിസിലെ 60 ശതമാനം ബസുകളും നിരത്തിലിറക്കി ബിഎംഎസ്; ആശ്രയമായത് പതിനായിരക്കണക്കിന് യാത്രികര്‍ക്ക്
തിരുവനന്തപുരം: കൊറോണയെ തുടര്‍ന്നുള്ള സാമ്ബത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനിടെ പ്രഖ്യാപിച്ച വാഹനപണിമുടക്ക് തള്ളി കെ.എസ്.ആര്‍.ടി.സി. ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് -യുഡിഎഫ് സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വാഹന പണിമുടക്ക് നടത്തിയത്.
24 മണിക്കൂര്‍ വാഹനപണിമുടക്കില്‍ ബിഎംഎസ് യൂണിയന്‍ പങ്കെടുക്കാതിരുന്നതോടെയാണ് ചരിത്രത്തിലാദ്യമായി കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിരത്തില്‍ ഇറങ്ങിയത്. ആശുപത്രിയാത്രക്കാര്‍, ദിവസവേതന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള പതിനായിരക്കണക്കിന് ആള്‍ക്കാര്‍ക്കാണ് ബിഎംഎസിന്റെ ഇടപെടല്‍ അനുഗ്രഹമായത്.
കൊറോണയുടെ പശ്ചാത്തലത്തില്‍ 2800 ഷെഡ്യൂളുകളാണ് കെ.എസ്.ആര്‍.ടി.സി നിലവില്‍ ഓപ്പറേറ്റ് ചെയ്യുന്നത്.
Comments (0)