പറവൂരിൽ രഞ്ജിത്ത് ഭദ്രൻ തരംഗം
പറവൂർ: ബിജെപിയിലെ യുവനേതാവ് രഞ്ജിത്ത് ഭദ്രൻ പറവൂരിന്റെ മനം കവരുന്നു. കഴിഞ്ഞ നാളുകളിൽ രഞ്ജിത്ത് ഭദ്രന്റെ നേതൃത്വത്തിൽ അഭൂതപൂർവ്വമായ വളർച്ചയാണ് പറവൂരിൽ ബിജെപിക്ക് കൈവരിക്കാനായത്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നയിക്കുന്ന വിജയയാത്ര പറവൂരിൽ വൻ വിജയമായതോടുകൂടി സംസ്ഥാന നേതൃത്വത്തിനും സർവ്വ സമ്മതനാവുകയാണ് രഞ്ജിത്ത് ഭദ്രൻ.
രാഷ്ട്രീയ സ്വയംസേവകസംഘം അതിന്റ 100ആം വാർഷികമോഘോഷിക്കുന്ന 2025 ടുകൂടി നോർത്ത് പറവൂരിനെ പരിപൂർണ്ണമായും സ്വയംപര്യാപ്തമാക്കും എന്ന പ്രവർത്തന-കാഴ്ചപ്പാടുള്ള ബിജെപി നേതാവ് രഞ്ജിത്ത് ഭദ്രൻ, യുവാവും, ഊർജ്ജസ്വലനും, ഉത്സാഹഭരിതനും, വിദേശത്തുനിന്നും ഉയർന്ന വിദ്യാഭ്യാസം കരസ്ഥമാക്കിയവനുമാണ്.
ബിജെപി പറവൂർ നിയോജകമണ്ഡലം അധ്യക്ഷപദവി അലങ്കരിക്കുന്ന രഞ്ജിത്ത്, പ്രദേശത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിനും അഭിവൃദ്ധിക്കും വേണ്ട കാഴ്ചപ്പാടുള്ള ആളാണ്. വാർഡുകളുടെ സ്വയം പര്യാപ്തതയിലൂടെ പറവൂരിന്റെ വികസനം എന്ന മുദ്രാവാക്യം ഉയർത്തിയാണ് അദ്ദേഹം ഇത്തവണ തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിൽ പാർട്ടിയെ നയിച്ചത്. ഇന്ന് ഇതര രാഷ്ട്രീയ മുന്നണികൾ പറവൂരിൽ നടത്തുന്ന വികസന പ്രവർത്തനങ്ങൾ പലതും ജനങ്ങളുടെ മേൽ കെട്ടിയേല്പിക്കുന്നതോ വ്യ്കതമായ കാഴ്ചപ്പാട് ഇല്ലാത്തതോ ആണ് എന്നും, പലപ്പോഴും ഇത് പൊതുജനങ്ങളുടെ ന്യായമായ ആവിശ്യങ്ങളെ പൂർത്തീകരിക്കുന്നതോ വികസനത്തിന് സഹായിക്കുന്നവയോ അല്ല എന്നും അദ്ദേഹം ഉറച്ചു് വിശ്വസിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തെ അദ്ദേഹത്തിന്റെ മുഴുവൻ സമയ പ്രവർത്തനത്തിന്റെ ഭാഗമായി ചരിത്രത്തിൽ ഇന്ന് വരെ ഇല്ലാത്ത പ്രവർത്തനം ബിജെപിക്കു പറവൂരിലെ വാർഡ് തലങ്ങളിൽ കാഴ്ചവെക്കാനായി. തദ്ദേശ തെരെഞ്ഞെടുപ്പിൽ നാല് കൗൺസിലർമാരെ വിജയിപ്പിച്ചു കൊണ്ട് മുനിസിപ്പാലിറ്റിയിലും, ഏഴ് മെമ്പർമാരെ സൃഷ്ടിച്ചുകൊണ്ട് പഞ്ചായത്തുകളിലും രഞ്ജിത്ത് ഭദ്രന്റ നേതൃത്വത്തിൽ ബിജെപി ശക്തമായ പോരാട്ടം നയിച്ചു. ഒരു മെമ്പർ മാത്രം ഉണ്ടായിരുന്ന പറവൂർ മുനിസിപ്പാലിറ്റിയിൽ നാല് മെമ്പർമാരെ സൃഷ്ടിക്കാനായത് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികളുടെ നിതാന്തമായ പരിശ്രമത്തിന്റെ ഭാഗമാണ്. എം. എൽ. എ. വി.ഡി സതീശന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന വാർഡ് ബിജെപിക്ക് കരസ്ഥമാക്കാൻ സാധിച്ചതും 5 സിറ്റിംഗ് സീറ്റുക്കൾ പിടിച്ചെടുത്തുകൊണ്ട് പുതിയ 6 വാർഡുകളും കരസ്തമാക്കിയത് അദ്ദേഹത്തിന്റെ പ്രവർത്തന മികവിനുള്ള അളവുകോലായി കാണുന്നവരുമുണ്ട്.
വളരെ എളിയ കുടുംബപശ്ചാത്തലത്തിൽ ജനിച്ചു വളർന്ന അദ്ദേഹം സാധാരണക്കാരുടെ പ്രശ്നങ്ങൾ നന്നായി മനസ്സിലാക്കുകയും യഥാർത്ഥ വികസനം താഴെ തട്ടിൽ നിന്നും തുടങ്ങണമെന്നും, എല്ലാ വിഭാഗം ആളുകളെയും പ്രത്യേകിച്ച് സമൂഹത്തിലെ ഏറ്റവും താഴ്ന്ന വിഭാഗത്തിൽ പെട്ടവരെയും പരിഗണിച്ചുകൊണ്ട് വേണം വികസന മാതൃകകൾ തെയ്യാറാക്കേണ്ടത് എന്നും കരുതുന്നു. ജനങ്ങളുടെ പ്രാഥമികമായ എല്ലാ ആവിശ്യങ്ങളും പൂർത്തീകരിക്കുന്നതോടൊപ്പം ദീർഘകാലാടിസ്ഥാനത്തിൽ അവരുടെ ജീവിത നിലവാരം ഉയർത്തുന്നതിനാവശ്യമാ പദ്ധതികൾ ആണ് നടപ്പിലാക്കേണ്ടത് എന്ന് അദ്ദേഹം കരുതുന്നു. ജനങ്ങൾക്ക് ഉപജീവനമാർഗ്ഗം നൽകിക്കൊണ്ട് അവരുടെ സാമ്പത്തീക നിലവാരം ഉയർത്തുന്നതിലൂടെയും അവരുടെ ദൈനംദിന ആവിശ്യങ്ങൾക്കാവശ്യമായവ പരമാവധി സ്വന്തം പ്രദേശങ്ങളിൽ ഉത്പാദിപ്പിക്കാൻ കഴിയുമെങ്കിൽ അതിനെയും പ്രോത്സാഹിപ്പിക്കുക എന്ന കാഴ്ചപ്പാട് ആണ് അദ്ദേഹത്തിനുള്ളത്. ഒരു പൊതു ആരോഗ്യ സംരക്ഷണ വിദഗ്ദ്ധൻ എന്ന നിലയിൽ, രാജ്യത്തെ ഓരോ വ്യക്തിക്കും ഗുണനിലവാരമുള്ള ആരോഗ്യ സൗകര്യങ്ങൾ ലഭിക്കുവാൻ അവർക്ക് അവകാശമുണ്ടെന്നും കേന്ദ്രസർക്കാരിന്റെ പ്രധാന ക്ഷേമ പദ്ധതികൾ പ്രത്യേകിച്ച് ആരോഗ്യ സംരക്ഷണ പദ്ധതിയായ ആയുഷ്മാൻ ഭാരത് അവരിലേക്ക് എത്തിക്കുവാൻ വളരെയധികം താല്പര്യമുണ്ടെന്നും രഞ്ജിത് ഭദ്രൻ പറയുന്നു.
മാതാ അമൃതാനന്ദമയിയുടെ 101 പ്രോജക്ടുകളുടെ പബ്ലിക് ഹെൽത്ത് കോർഡിനേറ്ററായി പ്രവർത്തിക്കുകയും രാജ്യത്തൊട്ടാകെയുള്ള ലക്ഷ്യമിട്ട ഗ്രാമങ്ങളിലെ ആരോഗ്യ സൗകര്യങ്ങൾ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 101 ഗ്രാമങ്ങളിൽ അടിസ്ഥാന ആരോഗ്യ സംരക്ഷണം നടപ്പിലാക്കിയതിന്റെ പ്രവർത്തനപരിചയത്തോടെ അദ്ദേഹം പറവൂരിന്റെ ആരോഗ്യ സംരക്ഷണത്തിലും സദാ ജാഗരൂഗനാണ്.
ബിജെപി കുടുംബത്തിലെ മറ്റു പലരെയും പോലെ ശ്രീ. രഞ്ജിത്ത് ഭദ്രനും അച്ചടക്കമുള്ള ആർഎസ്‌എസ് പ്രവർത്തകനായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബിജെപി നോർത്ത് പറവൂർ സമൂലമായ പരിവർത്തനം കണ്ടു. ഇപ്പോൾ പൂർത്തിയായ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഏഴ് പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി 160 ഓളം സ്ഥാനാർത്ഥികളെ മത്സരരംഗത്തിറക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞത് ചരിത്രസംഭവമായി. പറവൂരിൽ കഴിഞ്ഞ കാലങ്ങളിൽ പാർട്ടിയുടെ പ്രവർത്തനങ്ങളെ താരതമ്യം ചെയ്യുമ്പോൾ അഭൂതപൂർവമായ നേട്ടമാണ് ഇത്. തദ്ദേശ തെരഞ്ഞെടുപ്പിലെ വൻ വിജയം നൽകിയ ആവേശത്തിൽ പാർട്ടി പ്രവർത്തകരുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിൽ ഈ നിയമസഭാ തെരെഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം കൊടുക്കുന്ന എൻ ഡി എ പറവൂരിൽ ചരിത്രവിജയം കുറിക്കും എന്ന് അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു.
Comments (0)