യൂത്ത് കോൺഗ്രസ് (S) എറണാകുളം ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു.

യൂത്ത് കോൺഗ്രസ് (S) എറണാകുളം ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു.

കൊച്ചി: അമൽ, എ, എസ് ജില്ലാ പ്രസിഡൻ്റായുള്ള യൂത്ത് കോൺഗ്രസ് (ട) എറണാകുളം ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ച് പുതിയ ജില്ലാ കമ്മിറ്റി നിലവിൽ വന്നു. ജില്ലാ കമ്മിറ്റി ഓഫിസിൽ കൂടിയ പൊതുയോഗത്തിൽ ബിജാസ് എം, എസ്,, സുമിത്, രമ്യ ഷിയാസ്, രജിഷ് എന്നിവരെ വൈസ് പ്രസിഡൻ്റുമാരായും, വിമൽ, വി.ആർ,, സാജു,, ജിദാത്ത്‌,, ജോർജ് എന്നിവരെ ജനറൽ സിക്രട്ടറിമാരായും, തൗഫീക്ക്, ട്രഷറർ ആയും ഏകകണ്ഠേന തിരഞ്ഞെടുത്തു., പ്രഥമ യോഗത്തിൽ മദ്യത്തിനും, മയക്കുമരുന്നിനും, എതിരായി യുവതലമുറ ജാഗരൂഗരായിരിക്കണമെന്നും, വിദ്യാലയങ്ങളിലും, പൊതു ഇടങ്ങളിലും, ഇതിനെതിരെ ശക്തമായ കാമ്പയിനുകൾ നടത്താനും, യൂത്ത് കോൺഗ്രസിൻ്റെ ഓരോ പ്രവർത്തകനും തയ്യാറാവണമെന്നും ജില്ലാ പ്രസിഡൻ്റ് അമൽ, എ എസ്, പ്രവർത്തകരെ ഓർമപ്പെടുത്തി, സ്ത്രീകൾ നേരിടുന്ന വിഷയങ്ങളിൽ പാർട്ടി ഇരകളോടൊപ്പം എന്നും നിൽക്കുമെന്നും, സാമൂഹ്യ മാധ്യമങ്ങളിലൂടെ ചതിക്കുഴികളിൽ വിഴുന്നവർക്ക് നിയമപരമായ പിൻതുണ നൽകാനും, ബോധവൽക്കരണ യജ്ഞം നടത്താനും അവരെ ചേർത്ത് പിടിക്കാനും പാർട്ടിയുടെ യുവജന വിഭാഗം എപ്പോഴുമുണ്ടാകുമെന്നും, സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെയും മതത്തിൻ്റെയും ജാതിയുടെയും പേരിൽ വേർതിരിവുണ്ടാക്കി സമൂഹത്തെ കലാപകലുഷിതമാക്കാനുള്ളവർഗീയ ശക്തികൾക്കെതിരെയുള്ള ഇടതുപക്ഷ സർക്കാരിൻ്റെ എല്ലാ പ്രവർത്തനങ്ങൾക്കും യൂത്ത്കോൺഗ്രസ് (S) യുവജന വിഭാഗം എപ്പോഴുമുണ്ടാകുമെന്നും വൈസ് പ്രസിഡൻ്റ് രമ്യ ഷിയാസും, ഒരു പ്രമേയത്തിൽ പറയുകയുണ്ടായി, ഈ വർഷത്തെ, "സ്വാതന്ത്ര്യ സമരം ,ആഘോഷങ്ങൾ ഭംഗിയായി നടത്താനും ജില്ലാ കമ്മറ്റി തീരുമാനിച്ചു.