നഗരമധ്യത്തിൽ സഭ കയ്യേറിയ ഭൂമി തിരഞ്ഞെടുക്കാതെ ഗിഫ്റ്റ് സിറ്റിക്കായി ഗ്രാമങ്ങൾ കുടിയൊഴിപ്പിക്കപെടണമോ??.....

നഗരമധ്യത്തിൽ സഭ കയ്യേറിയ ഭൂമി തിരഞ്ഞെടുക്കാതെ ഗിഫ്റ്റ് സിറ്റിക്കായി ഗ്രാമങ്ങൾ കുടിയൊഴിപ്പിക്കപെടണമോ??.....

വ്യവസായിക വികസനത്തിനെന്ന പേരിൽ ഗ്രാമങ്ങളെയും കൃഷിക്കാരെയും ഇല്ലാതാക്കുന്ന സർക്കാരുകൾ, നഗരമധ്യത്തിൽ മതത്തിന്റെ പേരിലും കടലാസ് ട്രസ്റ്റുകളുടെയും.  പേരിൽ ഏക്കർ കണക്കിന് സർക്കാർ പുറമ്പോക്ക് സ്ഥലംകയ്യടക്കി വെച്ചിരിക്കുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ്.ഗിഫ്റ്റ് സിറ്റി നടപ്പാക്കാൻ എന്നപേരിൽനടന്നാൽ ഭാഗ്യം, കുടിയൊഴിപ്പിക്കപ്പെടുന്നത് പാവപ്പെട്ട കർഷകരും കർഷകത്തൊഴിലാളികളും ആണ് അതോടൊപ്പം അവരുടെ സ്വപ്നങ്ങളും സമ്പാദ്യങ്ങളും വ്യവസായ വികസനത്തിന് നഗരമധ്യത്തിൽ തന്നെ ഏക്കറുകണക്കിന് സ്ഥലം രേഖകൾ പ്രകാരം സർക്കാരിന്റെ കയ്യിൽ തന്നെ ഉള്ളപ്പോൾ ഗ്രാമങ്ങൾ കുടിയൊഴിപ്പിക്കപ്പെടുന്നത് റിയൽ എസ്റ്റേറ്റ് മാഫിയകളെ വളർത്തുവാനും അനധികൃതമായി കയ്യടക്കി വച്ചിരുന്ന സഭയെ സംരക്ഷിക്കാനുമാണ്.  ഈ ഭൂമിയിൽ കയ്യടക്കി വെച്ചിരിക്കുന്നത് കൊണ്ട് സഭയ്ക്കും സഭ മേലധികാരികൾക്കും ഇത്തരം  കയ്യേറ്റത്തിന് കൂട്ടുനിൽക്കുന്ന ചില സർക്കാർ ഉടമ്പടികളും രാഷ്ട്രീയക്കാർക്കും മാത്രമാണ്. അല്ലാതെ പാവപ്പെട്ട ആർക്കും യാതൊരു ഗുണവും ഇല്ല. ഒരു കനാൽ പുറമ്പോക്കിൽ അന്തിയുറങ്ങാൻ കൂര കെട്ടിയാൽ അവനെ സർക്കാരിന്റെ എല്ലാ ശക്തി ഉപയോഗിച്ച് എവിടേക്കെങ്കിലും ആട്ടിപായ്ക്കും. സഭയും സഭാ മേലധികാരികളും  കച്ചവട കയ്യേറ്റങ്ങൾക്ക് എങ്ങനെയും നിയമ സാധ്യത നൽകി സർക്കാരുകൾ സംരക്ഷിക്കും.

നിയമപ്രകാരം രണ്ടേക്കർ ഭൂമിയെ സർക്കാരിന് പതിച്ചു നൽകാൻ നിയമം അനുവദിക്കുകയുള്ളൂ എന്നത് അതെ ഇരിക്കെ എങ്ങനെ വരാപ്പുഴ അതിരൂപതയ്ക്ക് 131.16ഏക്കർ സ്ഥലം സ്വന്തമാക്കി വെക്കുവാൻ സാധിച്ചു എന്ന് അന്വേഷണ വിധേയമാക്കേണ്ടതാണ്. അവർ കൈയ്യടക്കി വച്ചിരിക്കുന്ന തൃക്കാക്കര വില്ലേജും,കണയന്നൂർ താലൂക്ക് ഞാലകം കരയിൽ പഴയ സർവ്വേ നമ്പർ 1087/1/G സർക്കാർ പുറമ്പോക്ക് ഭൂമി സെറ്റിൽമെന്റ് രജിസ്റ്റർ പ്രകാരം തിരുവിതാംകൂർ( തിരുവിതാംകോട്ട് ) സംസ്ഥാനം ആലങ്ങാട്ട് താലൂക്ക് തൃക്കാക്കര പകുതിയിൽ പണ്ടാരപ്പാട്ട ഭൂമിയാണ്.131.48 ഏക്കർ ഭൂമിയായി  രേഖപ്പെടുത്തിയിരിക്കുന്നു.  സർവ്വേ 1087/1/G യിൽപെട്ട ഈ സ്ഥലം നാളിതുവരെ പട്ടയം അനുവദിച്ചു കൊടുക്കാൻ സർക്കാർ രേഖകളില്ല. എന്നാൽ ഏകദേശം പത്തോളം കടലാസിൽ മാത്രം കാണുന്ന ട്രസ്റ്റുകളുടെ  പേരിൽ ഇതിനെല്ലാം സർക്കാർ കരം സ്വീകരിക്കുന്നത് എങ്ങനെ എന്ന് വ്യക്തമല്ല. രണ്ടേക്കർ ഒരാൾക്ക് മാത്രം പതിച്ചു കൊടുക്കുവാൻ നിയമം ഉള്ളതിനാലാണ് വിവിധ ട്രസ്റ്റുകളുടെ പേരിൽ ഇവർ രേഖകൾ വ്യാജമായി ഉണ്ടാക്കി. ഇത്രയും സ്ഥലം കയ്യടക്കി വെച്ചിരിക്കുന്നത്. ഈ കയ്യേറ്റം സാധൂകരിക്കുക പെടാൻ വേണ്ടി 1971-ൽ തയ്യാറാക്കി എന്ന് പറയപ്പെടുന്ന ഡോക്യൂമെന്റ്  പരിശോധിച്ചാൽ കയ്യടക്കൽ തന്ത്രം വ്യക്തമാകും. ഈ രേഖകൾ ഉപയോഗിച്ച് ഉന്നത കോടതികളിൽ പോലും തെറ്റിദ്ധാരണ ഉണ്ടാക്കി പല കാര്യവും നേടിയെടുത്തിട്ടുണ്ട് എന്ന് സംശയിക്കപ്പെടുന്നു. ഈ കയ്യേറ്റ ഭൂമിയിൽ കെട്ടിടങ്ങളും ,മറ്റ് സ്ഥാപനങ്ങളും പണിയാൻ തദ്ദേശീയ ഭരണസംവിധാനങ്ങൾ അനുമതി കൊടുത്തിട്ടുള്ളതും പരിശോധന വിധേയമാക്കേണ്ടതാണ്. സഭയേയും മതങ്ങളെയും ഉപയോഗിച്ച് കയ്യേറ്റങ്ങൾ  നടത്തി സുഖലോലുപരായി ജീവിക്കുന്നവർ പാവപ്പെട്ട സഭാവിശ്വാസികൾക്ക് എങ്കിലും ഒരു കൂര പണിയാൻ ഒരു തുണ്ടു ഭൂമിപോലും നൽകാതെ റിയൽ എസ്റ്റേറ്റ് കച്ചവടക്കാർക്കും ഊഹകച്ചവടങ്ങൾക്കും ഇറങ്ങി കോടികൾ സമ്പാദിക്കുന്നു. കളമശ്ശേരിയിൽ കയ്യടക്കി വച്ചിരുന്ന സർക്കാർ ഭൂമി  തിരിച്ചു പിടിച്ചാൽ സർക്കാരിന് ഒരു കർഷകനും സ്വന്തം കൃഷിഭൂമി നഷ്ടപ്പെടാതെ ഗിഫ്റ്റ് സിറ്റിയോ,  സ്വപ്ന സിറ്റിയോ, എന്തുവേണമെങ്കിലും പടുത്തുയർത്താം,അതിന് സർക്കാർ ആർജവം കാണിക്കണം. നീതിയും നിയമവും എല്ലാവർക്കും തുല്യമാണ്. കർഷകരുടെ ഭൂമി കൃഷിക്കാർക്കും,അനർഹർ കയ്യടക്കി വെച്ചിരിക്കുന്ന ഭൂമി വ്യവസായ വികസനത്തിന് ഉപയോഗപ്പെടുത്തണം.