തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ പതിനൊന്നാം വാർഡിൽ സിൽവി സുനിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.

തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ പതിനൊന്നാം വാർഡിൽ സിൽവി സുനിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.

2020 ഡിസംബർ ന് നടക്കന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ പതിനൊന്നാം വാർഡിൽ സിൽവി സുനിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.കഴിഞ്ഞ 20 വർഷമായി ആതുര സേവന രംഗത്ത് പ്രവർത്തിച്ചു വരുന്ന ഒട്ടേറെ സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണാൻ സാധിച്ചിട്ടുണ്ട് വളരെയധികം പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും ഇത്തരം പ്രവർത്തനങ്ങളോട് മുന്നോട്ട് പോകാൻ എന്നെ പ്രേരിപ്പിച്ചത് നിരാലംബരും അശരണരുമായ സാധാരണക്കാരുടെ മുഖങ്ങളാണ്. എൻ്റെ രാഷ്ട്രിയ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവുമായിരുന്നു

നിലംപതിഞ്ഞിമുകൾ എന്ന പതിനൊന്നാം വാർഡിൽ എനിക്ക് ചെയ്യാൻ കഴിഞ്ഞ കുറച്ച് കാര്യങ്ങൾ

1.തുടർച്ചയായി അപകടങ്ങൾ നടന്നിരുന്നു ഇൻഫോപാർക്ക് റോഡിന്റെ കവാടത്തിലും ഹീര വാസ്തു ഗ്രാമത്തിന്റെ സമീപത്തും ഹംബ്  നിർമ്മിക്കുന്നതിനും,  കലുങ്കിന് ഇരുവശത്തുമുള്ള വെള്ളക്കെട്ട് മാറ്റുകയും യഥാസ്ഥാനത്ത് റോഡ് പുനർ നിർമ്മിക്കുവാനും ഞാൻ ജില്ലാകളക്ടറുടെ നൽകിയ പരാതിയിൽ ഉടൻ പരിഹാരം ഉണ്ടായി.

2.തുടർച്ചയ് സെപ്റ്റിക് ടാങ്ക് മലിനജലം ടാങ്കറിൽ കൊണ്ടുവന്നു നമ്മുടെ പാടങ്ങളിൽ നിക്ഷേപിക്കുന്നതും ചാക്കുകളിലും കവറു'കളിലുമായ് കൊണ്ടുവരുന്ന വെയ്റ്റ് കയ്യോടെ പിടികൂടി അത് ഇടുന്നവരേക്കൊണ്ട് തന്നേ തിരിക്കേ എടുപ്പിക്കുവാനും എന്റെ പ്രവർത്തന ഫലമായ് നടപടി കൈകൊള്ളാനും കഴിഞ്ഞു.

3.തെരുവുനായ ശല്യംമൂലം ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന നമ്മുടെ വാർഡിന് മോക്ഷം നൽകാനും കഴിഞ്ഞു

4.നമ്മുടെ വാർഡിൽ രോഗം മൂലം ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന നിരവധി കുടുംബങ്ങൾക്ക്  യഥാസമയത്ത് സഹായമെത്തിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്.

5.പതിന്നൊന്നാം വാർഡിൽ പട്ടയമില്ലാതേ കഴിഞ്ഞാരുന്ന രണ്ട് കുടുംബങ്ങൾക്ക് പട്ടയം വാങ്ങി കൊടുക്കാൻ എന്റെ അശ്രാന്ത പരിശ്രമം മൂലം സാധിച്ചു ഇനിയും പട്ടയമില്ലാതേ പത്തു വർഷങ്ങളായ് കഴിയുന്ന കുടുംബങ്ങൾ വേറേയുമുണ്ട് അവർക്ക് വേണ്ടിയുള്ള പരിശ്രമത്തിലാണ് ഇപ്പോൾ.

6.നിലംപതിഞ്ഞിമുകൾ രാജഗിരി റെസിഡെൻസ് അസോസിയേഷൻ (NRRA) ഉണ്ടാക്കുവാൻ സാധിച്ചു തുർന്ന് അതിലൂടെ നിരവധി കാര്യങ്ങൾ ഫലപ്രാപ്തിയിൽ എത്തിക്കാൻ എല്ലാവരുടേയും പ്രയത്‌നം കൊണ്ട് സാധിച്ചു പ്രളയക്കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു തുക തൽകാനും രക്ഷാധികാരികളുടെ സഹായത്തോടെ കൊറോണക്കാലത്തും ഓണത്തിനും കിറ്റുകൾ നൽകുവാനും കഴിഞ്ഞു സഞ്ചാരയോഗ്യമല്ലാതേ കിടന്ന നിലംപതിഞ്ഞിമുകൾ രാജഗിരി  PWD റോഡ് MLA യുടെ സഹായത്താൽ സഞ്ചാരയോഗ്യമാക്കാൻ അസോസിയേഷന് കഴിഞ്ഞു.

7.സർവ്വീസ് നിർത്തിവച്ചിരുന്ന നിലംപതിഞ്ഞിമുകൾ പ്രൈവറ്റ് ബസ് സർവ്വിസ് പുനരാരംഭിക്കുവാൻ  സാധിച്ചു എന്നാൽ അത് നിലനിർത്തികൊണ്ട് പോകുവാൻ വേണ്ട നടപടികൾ തുടരേണ്ടതുണ്ട്.

8.നിലംപതിഞ്ഞിമുകൾ രാജഗിരി PWD റോഡിന് സമാന്തരമായ് കാന നിർമിക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് തുടക്കം കുറിക്കാനുണ്ട്

9.ഈ വാർഡിലേ ചില ബഹുനില കെട്ടിടങ്ങളിൽ നിന്നുള്ള മലിനജലം സമീപത്തേ വീടുകളിലേയ്ക്ക് എത്തുകയും പാവങ്ങളുടെ കുടിവെള്ളത്തിൽ കലർന്നു ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ട്ടിക്കുകയും ഉണ്ടായി

10.നിസ്സഹായരായ ഈ പാവങ്ങളോടുള്ള ക്രൂരത ആരും കാണാതെ പോയ സാഹചര്യത്തിൽ ഞാൻ ഇടപെട്ട് അധികാരികളെ കൊണ്ട് നടപടി പഠിപ്പിച്ചു പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എനിക്ക് കഴിഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് ആർത്ത് മുദ്രാവാക്യങ്ങൾ മുഴക്കിയും ജാതി മത മൂല ധനശക്തികളെ കൂട്ടുപിടിച്ചു അധികാരത്തിൽ വരുന്നവർ ജനാധിപത്യം എന്ന വാക്കിൻ്റെ അർത്ഥം മറക്കുകയാണ് ഈ സാഹചര്യത്തിൽ 11 ാം  വാർഡിൻ്റെ  സമഗ്രവികസനത്തിന് ഒരു മാറ്റം അനുവാര്യമാണ്.മറ്റു വാർഡുകളിൽ കോടിക്കണക്കിന് തുക വികസന പദ്ധതികൾക്ക് ചിലവാക്കിയപ്പോൾ നമ്മുടെ വാർഡിൽ അത്തരമൊന്നും തന്നേ നടപ്പാക്കിയിട്ടില്ല എന്നാണ് അതിൻ്റെ കാരണം? , 11 ാം വാർഡിൽ ജയ്ച്ചുപോയ എല്ലാ രാഷ്ട്രീയ പാർട്ടികളും കണ്ടിട്ടും കാണാതേപോയ  ചില കാര്യങ്ങൾ നമ്മുടെ വാർഡിൽ ഇപ്പോഴും നിലനിൽക്കുന്നു ഒരു നാടിൻ്റെ വികസനം അവിടത്തേ ഗതാഗത സംവിധാനമാണ് തോടുകളിലേ നീരൊഴുക്ക് തടസപ്പെട്ടുകിടക്കുന്നത് തോട് കൈയ്യേറിയത് തിരിച്ചുപിടിക്കാത്തത് ധാരാളം തരിശു ഭുമികൾ ഈ വാർഡിലിണ്ട് അത് എല്ലാവർക്കും പ്രയോജനപ്രദമാകും വിധം കൃഷിയോഗ്യമാക്കി മാറ്റണം 3 ദിവസം കൂടി കിട്ടുന്ന കുടിവെള്ളം എല്ലാദിവസവും കിട്ടാനുള്ള അവസരം ഒരുക്കണം അധികാരം അലങ്കാരമായ് കാണുന്ന നമ്മുടെ എല്ലാ രാഷ്ട്രീയ നേതാക്കളും ഇനിയും ഇതൊന്നും അറിയണവെന്നില്ല.ഇതിന് ഒരു ശാശ്വത പരിഹാരം ആവിശ്യമാണ്.

അതിനാൽ നിങ്ങളെ അറിയുന്ന നിങ്ങളുടെ കൂടെയുള്ള നിങ്ങളുടെ 11-ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എന്നെ നിങ്ങളുടെ ഓരോരുത്തരുടെയും വിലയേറിയ വോട്ടുകൾ സ്കൂട്ടർചിഹ്നത്തിൽ നൽകി വിജയിപ്പിക്കണം. നിങ്ങൾ എല്ലാവരും എൻ്റെ ഒപ്പം ഉണ്ട് എങ്കിൽ നമ്മുടെ വാർഡിൽ വളരെ കാര്യങ്ങൾ ചെയ്യാൻ കഴിയും ഏതു നിമിഷവും ഏതു സമയത്തും എന്ത് ആവിശ്യത്തിനും ഞാൻ നിങ്ങൾക്ക് ഒപ്പമുണ്ടായിരിക്കും മോഹന വാഗ്ദാനങ്ങൾ ഒന്നും പറയാനില്ലാത്ത ഒരു സാതന്ത്ര സ്ഥാനാർത്ഥിയാണ്  സിൽവി സുനിൽ എന്ന ഞാൻ ആയതിനാൽ നിങ്ങളുടെ എല്ലാവരുടേയും സപ്പോർട്ട് സ്വാതന്ത്ര സ്ഥാനാർത്ഥിയായ എനിക്ക് നൽകി വിജയിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു