തലവടി കാഞ്ഞിരപള്ളിൽ കുടുംബയോഗം മുൻ സെക്രട്ടറി മാടവന കോശി ജോൺ അന്തരിച്ചു.
തിരുവനന്തപുരം :തലവടി കാഞ്ഞിരപള്ളിൽ കുടുംബയോഗം ( ഇട്ടിമാത്ത പണിക്കർ ശാഖ ) മുൻ സെക്രട്ടറി കുന്നുകുഴി തമ്പുരാൻമുക്ക് സമൃദ്ധി തമ്പുരാൻസിൽ (1A) കോശി ജോൺ മാടവന ( ജോണി 92 വയസ്സ് ) അന്തരിച്ചു. മുണ്ടക്കയം മാടവന പരേതരായ എം.സി കോശിയുടെയും മറിയാമ്മയുടെയും മകനാണ്. സംസ്‍കാരം ഫെബ്രുവരി 9ന് 11 മണിക്ക് പാളയം ക്രൈസ്റ്റ് ചർച്ചിൽ.
ഭാര്യ അടൂർ അമ്പിയിൽ മോളി ജോൺ. മക്കൾ ജോൺ കോശി ( വിജയൻ ) എറണാകുളം, വിനോദ് ജോൺ തേനി, വിജോളി വർഗീസ് തിരുവനന്തപുരം.
മരുമക്കൾ ഗീവർഗീസ് ഉമ്മൻ ( തയ്യിൽ കണ്ടത്തിൽ), ഷൈനി സാറാ (താന്നിമൂട്ടിൽ ), വിനിത് (മലയിൽ).
കുടുംബയോഗം രക്ഷാധികാരി റൈറ്റ് റവ. ബിഷപ്പ് തോമസ് സാമുവേൽ തിരുമേനി അനുശോചനമറിയിച്ചു. മാടവന കുടുംബവും സെക്രട്ടറി എന്ന നിലയിൽ ജോണിച്ചായൻ നല്കിയ നിസ്വാർത്ഥമായ സേവനങ്ങൾ കുടുംബയോഗചരിത്രത്തിൽ എക്കാലവും സ്മരിക്കപെടുമെന്ന് ബിഷപ്പ് അനുസ്മരിച്ചു.
കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം കാത്തു സൂക്ഷിക്കുന്നതിൽ പരമാവധി ശ്രമിക്കുകയും അദ്ദേഹം നേതൃത്വം നല്കിയ വിവിധ കമ്മിറ്റിയിൽ പ്രവർത്തിക്കാൻ ലഭിച്ചിട്ടുള്ള സമയങ്ങളിൽ വ്യക്തിപരമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുള്ളത് സ്മരിക്കപെടുമെന്ന് കുടുംബാംഗം ഐക്യരാഷ്ട്രസഭ എസ്.ഡി.ജി അംബാസിഡർ ഡോ.ജോൺസൺ വി. ഇടിക്കുള അനുസ്മരിച്ചു.
Comments (0)