ADGP: വിജയ് സാഖറെ IPS വ്യവസായികളുടെ പാദസേവകനോ.?
സംസ്ഥാന പോലീസിലെ ചില ഉന്നത ഉദ്യോഗസ്ഥർ കൊച്ചിയിലെ ചില വ്യവസായികളുടെ പാദസേവകരായി അധ:പതിച്ചിരിക്കുന്നത് സംസ്ഥാന പോലീസിന് തന്നെ നാണക്കേടായിരിക്കുന്നു എന്ന് നട്ടെല്ല് വളക്കാനറിയാത്ത ഉദ്യോഗസ്ഥർ പറയുന്നു.കൊച്ചിയിലെ ഒരു വ്യവസായി വിദേശത്തു നിന്നു വരുമ്പോഴെല്ലാം ഒരു IPS കാരൻ്റെ ഭാര്യയാണത്രേ സ്വീകരിക്കാൻ കൊച്ചി എയർപോർട്ടിൽ ചെല്ലുന്നത് അതാകട്ടെ സർക്കാർ വാഹനവും മനാഭിമാനമുള്ള അഭ്യസ്തവിദ്യരായ പോലീസുകാരുടെ അകമ്പടിയോടെ, വിജയ് സാഖറെയെ കുറിച്ച് വ്യാപക ആക്ഷേപങ്ങളാണ് പുറത്ത് വരുന്നത് സ്വന്തം നാട്ടിൽ നിന്ന് വരുന്നവർക്ക് സ്ഥിരമായ് അകമ്പടി പോകലാണ് കമാൻ്റോ പരിശീലനം കഴിഞ്ഞു വരുന്ന പോലീസ് കാർക്ക് പോലും, പിന്നെയുള്ള ഹോബി, സിനിമാമേഖലയിലെസൂപ്പർ താരങ്ങളുടെ താഴെയുള്ള സിനിമാതാരങ്ങൾക്ക് പോലീസിൻ്റെ അകമ്പടി കൊടുക്കുക എയർപോർട്ടിൽ നിന്ന് അവരെ സ്വീകരിക്കുക മുതലായ തറ വേലകളെല്ലാം, ഇതെല്ലാം സ്വന്തം നിലക്ക് ചെയ്യുന്നതിന് ആരും എതിരല്ല പക്ഷെ അഭിമാനികളായ അന്ത:സുള്ള കേരള പോലീസിലെ മിടുക്കൻമാരായ ഉദ്യോഗസ്ഥരെക്കൊണ്ട് അടിമ പണി ചെയ്യിപ്പിക്കൽ നിറുത്തേണ്ടത് തന്നെയാണ്, മോഡലുകൾ റോഡപകടത്തിൽ കൊല്ലപ്പെട്ടതിന് ശേഷം വിജയ് സാഖറെ എന്ന ഉദ്യോഗസ്ഥൻ്റെ ഫോണിലേക്ക് ഹോട്ടൽ ഉടമസ്ഥനും സഹായിയും വിളിച്ച കോളുകളുടെ വിശദാംശങ്ങൾ പരിശോധിച്ചാൽ മരണത്തിന് കാരണമായതിൻ്റെ ഗൂഢാലോചനകളും പുറത്ത് വരും, റോയിയുടെ കുടുംബവുമായും ഹോട്ടലുകളിലും നിരന്തരം ബന്ധപ്പെടുന്ന ഈ ഉദ്യോഗസ്ഥൻ്റെയും, ഭരണകക്ഷിയുടെ പ്രമുഖനായ വ്യക്തിയുടെയും, ഇടപെടലുകൾ കേന്ദ്ര ഏജൻസിക്ക് മാത്രമേ പുറത്ത് കൊണ്ട് വരാൻ പറ്റു, കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ മാത്രം ഈ ഉന്നത ഉദ്യോഗസ്ഥൻ്റെ വരവിൽ കവിഞ്ഞ സ്വത്തുസമ്പാദനത്തിൻ്റെ വിവരങ്ങൾ അന്വേഷിച്ചാൽ മതി ചില വ്യവസായികളുമായി നടത്തി കൊണ്ടിരിക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ വ്യാപ്തികൾ, ബലപ്രയോഗത്തിൽ നിന്ന് രക്ഷപ്പെട്ട് ജീവന് വേണ്ടി രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് സ്ത്രീകളുടെ ജിവൻ നടുറോഡിൽ പൊലിഞ്ഞിട്ടും അതിന് കാരണക്കാരായവരെ രക്ഷിക്കാൻ ശ്രമിക്കുന്ന ഈ ഉദ്യോഗസ്ഥർ കേരള പോലീസിന് തന്നെ അപമാനമായിരിക്കും
Comments (0)