അമ്മത്തൊട്ടില്‍ ചലച്ചിത്രമാകുന്നു
തൃശ്ശൂര്‍: പ്രശസ്ത കവി റഫീക് അഹമ്മദിന്റെ അമ്മത്തൊട്ടില്‍ എന്ന കവിത ചലച്ചിത്രമാവുകയാണ്. പത്താംക്ലാസ്സിലെ കുട്ടികള്‍ക്ക് പഠിക്കാനുള്ള കവിതയാണ് അമ്മത്തൊട്ടില്‍. കേരളത്തിലെ ആദ്യ അവയവദാന ഡോക്യുമെന്ററി 'ഒരു കനിവിന്റെ ഓര്‍മ്മക്കായി' സംവിധാനം ചെയ്ത ശശി കളരിയേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീരാമകൃഷ്ണഗുരുകുലവിദ്യാമന്ദിരത്തിലെ രാധികടീച്ചര്‍ അമ്മയായും, ദാമോദര്‍ മാമ്പള്ളി മകനായും അഭിനയിക്കുന്നു. കൂര്‍ക്കഞ്ചേരി ജെ.പി.എച്ച്.എസിലെ സിന്ധു തോമസ് മരുമകളായി അഭിനയിക്കുന്നു. ആര്‍ട്ട് ഫിലിം രംഗത്ത് പ്രവര്‍ത്തിക്കുന്ന നിഖില്‍ ചീരോത്ത് ക്യാമറ കൈകാര്യം ചെയ്യുന്നു. എഡിറ്റിംങ്ങ് - മഹേഷ്. കുമാരി അനഘ - ടൈറ്റില്‍ ഗാനം ആലപിച്ചിരിക്കുന്നു. ചിത്രം ഉടനെതന്നെ കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും പാഠ്യവസ്തുവായി ഉപയോഗിക്കാന്‍ കഴിയും.



Author Coverstory


Comments (0)