പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച യുദ്ധടാങ്ക്; അർജുൻ മാർക്ക് 1 എ സേനയ്ക്ക് കൈമാറി പ്രധാനമന്ത്രി നരേന്ദ്രമോദി
ചെന്നെ: ഇന്ത്യയിൽ പൂർണമായും നിർമ്മിച്ച അർജുൻ യുദ്ധടാങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി സേനയ്ക്ക് കൈമാറി. ഡിആർഡിഒയുടെ കീഴിലുള്ള കോംബാറ്റ് വെഹിക്കിൾസ് റിസർച്ച് ആന്റ് ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് ടാങ്ക് വികസിപ്പിച്ചത്. ചെന്നൈയിൽ നടന്ന ചടങ്ങിൽ കരസേനാ മേധാവി ജനറൽ എംഎം
നരവനെയാണ് പ്രധാനമന്ത്രി കൈമാറിയത്.ടാങ്കിനെ നരേന്ദ്രമോദി സല്യൂട്ട് നൽകി സ്വീകരിച്ചു.8400 കോടിയോളം രൂപയാണ് അർജുൻ ടാങ്കുകൾ സേനയ്ക്ക് ലഭ്യമാക്കുന്നതിന് സർക്കാർ അനുവദിച്ചിരിക്കുന്നത്. 118 അർജുൻ മാർക്ക് വൺ ടാങ്കുകളാണ് സേനയ്ക്ക് കരുത്ത് പകരനായി ഡിആർഡിഒ നിർമ്മിക്കുന്നത്.
ചെന്നെ മെട്രോയുടെ ഒമ്പത് കിലോമീറ്റർ ദീർഘിപ്പിച്ച സർവീസിന്റെയും മറ്റ് രണ്ട് റയിൽവേ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി ഇന്ന് തമിഴ്നാട്ടിലെത്തി നിർവഹിച്ചു. മദ്രാസ് ഐഐടിയുടെ ഡിസ്കവറി ക്യാമ്പസിന് തറക്കല്ലിട്ടു.
Comments (0)