ഇവനാണ് സാക്ഷാല്‍ 'പുലി നന്ദന്‍' കടിച്ച് കുടഞ്ഞ പുള്ളിപ്പുലിയുടെ കണ്ണില്‍ വിരല്‍കുത്തിയിറക്കി 12കാരന്‍
മൈസൂരു: 'കണ്ണടച്ച് തുറക്കുംമുമ്ബെ പുള്ളിപ്പുലി ചാടി നന്ദന്റെ മേലേക്ക് വീണു. തോളിലും കഴുത്തിലും കടിച്ചു കുടഞ്ഞു. പകച്ചുപോയ നന്ദന്‍ മരണം തൊട്ടുമുന്നില്‍ കണ്ടു. ആ നിമിഷം നന്ദന്റെ ധൈര്യം ഉണര്‍ന്നു. പുലിയുടെ കണ്ണിലേക്ക് തന്റെ തള്ളവിരല്‍ കുത്തിയിറക്കി. വേദനകൊണ്ട് പുളഞ്ഞ പുലി കഴുത്തിലെ കടി വിട്ട് കുറ്റിക്കാട്ടിലേക്ക് ഓടിപ്പോയി.'
മൈസൂരുവിലെ കടക്കോളയ്ക്ക് സമീപത്തെ ബീരഗൗഡനഹുണ്ടി ഗ്രാമത്തിലെ ഫാംഹൗസില്‍ കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സിനിമയെപ്പോലും വെല്ലുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. പുലിയെ തുരത്തിയ നന്ദന്‍ ഇപ്പോള്‍ നാട്ടില്‍ സൂപ്പര്‍ഹീറോയാണ്.
കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഫാംഹൗസില്‍ അച്ഛന്‍ രവിക്കൊപ്പം കന്നുകാലികള്‍ക്ക് തീറ്റകൊടുക്കാനായി എത്തിയതായിരുന്നു നന്ദന്‍.
Comments (0)